- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഷ പോറ്റി എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി; നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എൻ ശക്തൻ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി ഐഷ പോറ്റിയെ തെരഞ്ഞെടുത്തു. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. നേരത്തെ, എ കെ ബാലന്റെ പേരാണ് സ്പീക്കർ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. എന്നാൽ, ഇക്കാര്യം നിഷേധിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. വൈകിട്ട് പാർലമെന്ററ
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി ഐഷ പോറ്റിയെ തെരഞ്ഞെടുത്തു. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം.
നേരത്തെ, എ കെ ബാലന്റെ പേരാണ് സ്പീക്കർ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. എന്നാൽ, ഇക്കാര്യം നിഷേധിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു.
വൈകിട്ട് പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് ഐഷ പോറ്റി എംഎൽഎയെ സ്പീക്കർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. നേരത്തെ, ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തൻ സ്ഥാനം രാജിവച്ചിരുന്നു. സ്പീക്കർ സ്ഥാനത്തേക്കു മത്സരിക്കാനാണ് അദ്ദേഹം രാജി സമർപ്പിച്ചത്. നാളെ അദ്ദേഹം നാമനിർദ്ദേശ പത്രിക നൽകും. പ്രോട്ടെം സ്പീക്കറായി ഡൊമിനിക് പ്രസന്റേഷനെ മന്ത്രിസഭ ശുപാർശ ചെയ്തിട്ടുണ്ട്.
നാളെ ഉച്ചയ്ക്ക് 12 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. മറ്റന്നാൾ രാവിലെ 9.30നാണ് തിരഞ്ഞെടുപ്പ്. ഇതിനുള്ള വിജ്ഞാപനവുമിറങ്ങി. തിരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും നിയമസഭ സെക്രട്ടേറിയറ്റ് പൂർത്തിയാക്കി. പ്രോട്ടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലായിരിക്കും സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഒഴിവ് വരുന്ന ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥിയെ വരുന്ന ആഴ്ച തന്നെ തീരുമാനിക്കും. യുഡിഎഫ് യോഗം ചേർന്നാകും തീരുമാനമെടുക്കുക.
കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിരുന്നു. എൻ ശക്തൻ സ്പീക്കർ ആയാൽ കേരള നിയമസഭയിൽ സ്പീക്കറാകുന്ന ആദ്യ ഡെപ്യൂട്ടി സ്പീക്കറാകും ശക്തൻ. പ്രോട്ടെം സ്പീക്കർ ആയശേഷം സ്പീക്കർ ആകുന്ന ആദ്യ വ്യക്തി എന്ന നേട്ടവും ശക്തന് സ്വന്തമാകും.