- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരള ജനതയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല; നാളെ ഞാൻ ലക്ഷദ്വീപിലേക്ക് പോവുന്നുണ്ട്; പോയിട്ട് ഞാൻ തിരിച്ച് ഇങ്ങോട്ട് തന്നെ വരും; ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്; പ്രതികരണവുമായി ഐഷ സുൽത്താന
കൊച്ചി: ഹൈക്കോടതി നിർദേശപ്രകാരം ചോദ്യം ചെയ്യലിനായി ലക്ഷദ്വീപ് പൊലീസിന് മുമ്പാകെ ഹാജരാവാൻ ലക്ഷദ്വീപിലേക്ക് പോവാനൊരുങ്ങി സംവിധായിക ഐഷ സുൽത്താന. ഫേസ്‌ബുക്കിലൂടെയാണ് ഐഷ ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസർക്കാരിനെതിരായ ബയോവെപ്പൺ പരാമർശത്തിൽ ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത അന്വേഷണവുമായി ഐഷ സുൽത്താന സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ ഇടക്കാല ജാമ്യം നൽകണം. ഒരാഴ്ചയാവും ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും 50000 രൂപയുടെ ബോണ്ടിന് കീഴ്ക്കോടതി ജാമ്യം നൽകണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.
അതോടൊപ്പം തന്റെ സത്യാവസ്ഥ മനസിലാക്കി നേരിനൊപ്പം നിന്ന കേരള ജനതയ്ക്കും ഐഷ നന്ദി അറിയിച്ചു. കൂടാതെ ലക്ഷദ്വീപ് വിഷയത്തിൽ തനിക്കൊപ്പം ഉണ്ടായ എല്ലാ മാധ്യമങ്ങളോടും ഐഷ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. നാളെ ലക്ഷദ്വീപിലേക്ക് പോവുകയാണ്. പോയതിന് ശേഷം തിരികെ വരുക തന്നെ ചെയ്യുമെന്നും ഐഷ പറയുന്നു.
ഐഷ സുൽത്താനയുടെ വാക്കുകൾ:
സത്യത്തിന്റെ പാതയിൽ ഇന്ന് തിരക്ക് വളരെ കുറവാണ് അത്കൊണ്ട് തന്നെ എനിക്ക് എളുപ്പത്തിൽ എന്റെ ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കും. നീതി പീഠത്തിൽ എനിക്ക് പൂർണ്ണ വിശ്വാസമാണ്. സത്യം മനസിലാക്കി എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. തിരുവനന്തപുരത്ത് വന്നപ്പോ തൊട്ട് എന്നെ വളർത്തിയത് ഇവിടത്തെ പ്രമുഖ മാധ്യമങ്ങളാണ്, അവർ അന്നും എന്നെ ചേർത്ത് പിടിച്ചു ഇന്നും എന്നെ ചേർത്ത് പിടിച്ചു.
എന്നിലെ സത്യാവസ്ഥ തിരിച്ചറിഞ്ഞു നേരിന്റെ ഒപ്പം നിന്ന് കൊണ്ട് നേരായ മാർഗത്തിൽ എന്നെ സപ്പോർട്ട് ചെയ്ത എല്ലാ മാധ്യമങ്ങൾക്കും എന്റെ ബിഗ് സല്യൂട്ട്. സ്വന്തം മോളെ പോലെയും സഹോദരിയെപോലെയും കണ്ട് കൊണ്ട് നിങ്ങളുടെ ഹൃദയതിലേക്ക് എനിക്കൊരു സ്ഥാനം തന്ന കേരള ജനതയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കൂടെ നില്ക്കണം എന്നാവശ്യപ്പെട്ടപ്പോൾ, ചങ്ക് പറിച്ച് തന്ന് കൂടെ നിന്നവരാണ് ഇന്നി കേരളത്തിലെ ഒരോ ആളുകളും, ദൈവം മനുഷ്യരുടെ മനസ്സിലാണ് ജീവിക്കുന്നതെന്ന് നിങ്ങളൂടെ വീണ്ടൂം തെളിഞ്ഞിരിക്കയാണ്... ??
ഇനി നുണ കഥകൾ പ്രചരിപ്പിക്കുന്നവർ അറിയാൻ: ഓരോ തൊഴിലിനും അതിന്റേതായ നേരുണ്ട്, എന്റെ തൊഴിലാണ് എന്റെ നേര്, അതുകൊണ്ട് തന്നെ ഞാൻ അഭിനയിക്കുന്നു എന്ന് പറയുന്നതിൽ എന്തർത്ഥമാണ് ഉള്ളതെന്ന് നിങ്ങൾ തന്നെ ആലോചിക്കുക. ചിലർ പറയുവാ ഈ താത്താ എന്തിനാ കേരളത്തിൽ നിന്ന് കൊണ്ട് ലക്ഷദ്വീപിലെ മണ്ണിന് വേണ്ടി പൊരുതുന്നതെന്ന്: എന്റെ വാപ്പ ഉറങ്ങുന്ന മണ്ണാണ് കേരളം... അതേ പൊലെ ലക്ഷദ്വീപിൽ എന്റെ അനിയൻ ഉറങ്ങുന്ന മണ്ണും... അതുകൊണ്ട് ആ ബന്ധം മുറിക്കാൻ ഈ ലോകത്തിൽ ഇനി ആരെ കൊണ്ടും സാധിക്കില്ല എന്നതാണു സത്യം.
നാളെ ഞാൻ ലക്ഷദ്വീപിലേക്ക് പോവുന്നുണ്ട്, പോയിട്ട് ഞാൻ തിരിച്ച് ഇങ്ങോട്ട് തന്നെ വരും. ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്
ന്യൂസ് ഡെസ്ക്