മണിര്തനത്തിന്റെ മൂന്നു സിനിമകളിലെ അവസരം നഷ്ടപ്പെടുത്തിയതിൽ നിരാശ പ്രകടിപ്പിച്ച് ചലച്ചിത്ര നടി ഐശ്വര്യ. ജീവിതത്തിൽ ഏറ്റവും നിഭാഗ്യകരമായി തോന്നിയ നിമിഷങ്ങൾ അതായിരുന്നു. ഒന്നല്ല മണിരത്‌നം സാറിന്റെ മൂന്ന് സിനിമകളാണ് താൻ നഷ്ടപ്പെടുത്തിയത്. ഇപ്പോൾ അതാലോചിക്കുമ്പോൾ നെഞ്ചു നീറുകയാണെന്നും ഐശ്വര്യ പറഞ്ഞു. ഒരു സ്വാകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അശ്വര്യ ഇക്കാര്യങങൾ പങ്കുവെച്ചത്.

വളരെ മികച്ച അഭിനയമാണ് മണിരത്‌നം സാർ തന്റെ നായികമാരിൽ നിന്നും വേർതിരിച്ചെടുക്കുന്നത്. സാറിന്റെ സിനിമകളിൽ നായികമാർക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. മണിരത്നത്തിന്റെ നായികയായി എത്തുന്നവർ പിന്നീട് സിനിമാ മേഖലയിൽ മുൻനിര നായികമാരിൽ ഒരാളായി മാറുന്നത് സ്വാഭാവികമാണ്. ഇന്നും അതോർക്കുമ്പോൾ വിഷമം ഉണ്ടെന്ന് നടി പറയുന്നു.

അഞ്ജലി എന്ന ചിത്രത്തിലെ ഇരവ് നിലവ എന്ന ഗാനത്തിൽ അഭിനയിക്കാനാണ് മണിസാർ ആദ്യം വിളിച്ചത്. ആ സമയത്ത് അമ്മ സിനിമയിലേക്കു പോകാൻ സമ്മതിച്ചില്ല. സ്വന്തം ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. അതുകൊണ്ട് മണിയങ്കിളിനോട് നോ പറയേണ്ടി വന്നു. പിന്നീട് റോജ സിനിമയിൽ നായികയായി ക്ഷണിച്ചു. ആ സമയത്ത് തന്റെ മുത്തശ്ശി ഒരു തെലുങ്ക് പടത്തിന് കരാർ ഉറപ്പിച്ച് അഡ്വാൻസും വാങ്ങിയിരുന്നു. 60 ദിവസത്തെ ഡേറ്റാണ് മണിസർ ചോദിച്ചത്. എന്നാൽ തെലുങ്ക് പടത്തിന്റെ ഷൂട്ടിന് പോകുകയാണെന്ന് പറഞ്ഞ് ആ സിനിമയും ഒഴിവാക്കേണ്ടി വന്നു.

അന്ന് ഞാൻ അത്ര പക്വതയുള്ള കുട്ടിയല്ലായിരുന്നു. അക്കാര്യങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ മുത്തശ്ശിയെ കൊല്ലാനുള്ള ദേഷ്യമാണുള്ളത്. വേറെ ആരെങ്കിലുമാണെങ്കിൽ തെലുങ്ക് പടത്തിന്റെ അഡ്വാൻസ് തിരിച്ച് നൽകി മണിസാറിന്റെ പടത്തിൽ അഭിനയിക്കാൻ പോയേനേ. എന്നാൽ മുത്തശ്ശി ന്യായം, ധർമം എന്ന് പറഞ്ഞ് ആ അവസരം നഷ്ടപ്പെടുത്തുകയാണ്ുണ്ടായത്. കൈനീട്ടി കാശ് വാങ്ങിയെന്ന് പറഞ്ഞ് ആ പൊട്ട തെലുങ്ക് പടത്തിൽ കൊണ്ട് തലവെച്ചു. അവസാനം ആ സിനിമയിലെ ഡിസ്ട്രിബ്യൂട്ടറും നിർമ്മാതാവും തമ്മിൽ തർക്കമായതോടെ രണ്ട് പാട്ട് മാത്രം ഷൂട്ട് ചെയ്ത് ആ സിനിമ അവസാനിപ്പിച്ചു. പിന്നീടുള്ള മുപ്പത് ദിവസം വീട്ടിൽ വെറുതെയിരിക്കേണ്ടി വന്നു.

റോജ ഇറങ്ങിയപ്പോൾ കോയമ്പത്തൂരിൽ വച്ചാണ് സിനിമ കണ്ടത്. അതോടെ നെഞ്ചിലൊരു പുകച്ചിലായിരുന്നു. സിനിമ കണ്ട് ഒന്നും മിണ്ടാനാകാതെ ഞാൻ ഹോട്ടൽ മുറിയിലേക്കെത്തി. അന്നു മുത്തശ്ശിയെ തല്ലാൻ പറ്റാത്തതുകൊണ്ട് ചെരുപ്പെടുത്ത് ഞാൻ സ്വയം തലയിലടിക്കുകയായിരുന്നു. ജീവിതത്തിൽ അന്നെനിക്കു ലഭിക്കേണ്ട ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അത്. പക്ഷേ ആ ഭാഗ്യം മധുബാലയ്ക്കായിരുന്നു ലഭിച്ചത്. ഈ സിനിമയിൽ മാത്രം ഞാൻ അഭിനയിച്ചിട്ടുണ്ടെങ്കിൽ എന്റെ ജീവിതം തന്നെ മാറിയേനേ എന്നൊക്കെ മുത്തശ്ശിക്ക് മുന്നിൽ പുലമ്പി. എന്നാലന്നു റോജയും ആ തെലുങ്ക് സിനിമയും എനിക്ക് നടഷ്ടമായി.

കുറച്ചു നാളുകൾക്കു ശേഷം എന്നെ തേടി തിരുടാ തിരുടാ സിനിമ എത്തി. എന്നാൽ ആ സമയത്ത് മലയാളം സിനിമ കിരീടത്തിന്റെ ഹിന്ദി പതിപ്പിൽ അഭിനയിക്കാൻ പ്രിയദർശൻ സർ വിളിച്ചു. ജാക്കി ഷ്രോഫാണ് നായകൻ. വലിയ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണെന്നറിഞ്ഞതോടെ മുത്തശ്ശി കരാർ ഉറപ്പിച്ചു. രണ്ട് സിനിമയുടെയും ഡേറ്റ് ഒരേപോലെയായി. തിരുടാ തിരുടായുടെ സ്‌ക്രീൻ ടെസ്റ്റിന് പോയപ്പോൾ സുഹാസിനിയാന്റിയാണ് മുടിയൊക്കെ ചീകികെട്ടിത്തന്നത്. മണിയങ്കിളിന്റെ ആദ്യചിത്രം അമ്മയോടൊപ്പമായിരുന്നു. അതുകൊണ്ടാണ് അങ്കിളിന് എന്നെ വെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചത്. പക്ഷേ നടന്നില്ല. മധുബാലയ്ക്കും ഹീര രാജഗോപാലിനും ആജീവാനന്തര കഥാപാത്രമാണ് കിട്ടിയത്. മര്യാദയ്ക്ക് ഇത് മാത്രം ചെയ്ത് വീട്ടിലിരിക്കാമായിരുന്നു. വെറുതെ മുപ്പതോളം ചിത്രങ്ങൾ ചെയ്തിട്ട് എന്തിനാണ്. അതിൽ അത്യാവശ്യം മൂന്നോ നാലോ ചിത്രങ്ങളായിരിക്കും നല്ലത്. പിന്നീട് ഒരിക്കലും മണിസാർ എന്നെ വിളിച്ചിട്ടില്ല. വിളിക്കുകയാണെങ്കിൽ ഞാൻ പെട്ടിയും ഭാണ്ഡവുമായി മണി സാറിന്റെ അടുത്തേക്ക് പോകുമെന്നും താരംഅഭിമുഖത്തിൽ പറഞ്ഞു.