- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു വാര്യരും മമ്മൂട്ടിയും ഐശ്വര്യ റായിയും ധനുഷും ഒരേ വേദിയിൽ; ഏഷ്യാവിഷൻ അവാർഡ് ദാനചടങ്ങിലെ തരസംഗമം ഇങ്ങനെ
ഷാർജ: മമ്മൂട്ടിയും ഐശ്വര്യറായിയും ധനുഷും ശ്രുതി ഹാസനും ഒരേ വേദിയിൽ. കൂടെ മഞ്ജു വാര്യരും ദുൽഖർ സൽമാനും. ഇത്രയും താരങ്ങൾ ഒരു വേദിയിൽ ഒരുമിച്ച് വന്നാൽ പിന്നെ സിനിമാ ആരാധകർക്ക് വേറെന്ത് വേണം. ഷാർജ ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന ഏഷ്യാവിഷന്റെ അവാർഡ് ദാന ചടങ്ങിലാണ് ഈ താരസംഗമം നടന്നത്. ഐശ്വര്യാ റായിയും മമ്മൂട്ടിയും ഒരുമിച
ഷാർജ: മമ്മൂട്ടിയും ഐശ്വര്യറായിയും ധനുഷും ശ്രുതി ഹാസനും ഒരേ വേദിയിൽ. കൂടെ മഞ്ജു വാര്യരും ദുൽഖർ സൽമാനും. ഇത്രയും താരങ്ങൾ ഒരു വേദിയിൽ ഒരുമിച്ച് വന്നാൽ പിന്നെ സിനിമാ ആരാധകർക്ക് വേറെന്ത് വേണം. ഷാർജ ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന ഏഷ്യാവിഷന്റെ അവാർഡ് ദാന ചടങ്ങിലാണ് ഈ താരസംഗമം നടന്നത്. ഐശ്വര്യാ റായിയും മമ്മൂട്ടിയും ഒരുമിച്ച് ഒരു വേദിയിലെത്തുന്ന ആദ്യ ചടങ്ങുകൂടിയായി ഇത്.
മുന്നറിയിപ്പ്, ബാല്യകാല സഖി എന്നീ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്കാണ് ഈ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജു വാര്യർക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഐക്കൺ ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നും ഐശ്വര്യ റായി എത്തിയത്.
പെർഫോർമർ ഓഫ് ദ ഇയർ അവാർഡ് ദുൽഖർ സൽമാനാണ് ലഭിച്ചത്. ബാംഗ്ലൂർ ഡെയ്‌സ്, വിക്രമാദിത്യൻ, ഞാൻ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ദുൽഖറിന് തുണയായത്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വാപാനവും വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയും മികച്ച ആർട്ടിസ്റ്റ് ചിത്രത്തിനുള്ള പുരസ്‌കാരവും സമൂഹ്യപ്രതിബന്ധതയുള്ള ചിത്രത്തിനുള്ള പുരസ്‌കാരവും പങ്കിട്ടു. തമിഴ് യൂത്ത് ഐക്കണിനുള്ള പുരസ്‌കാരം ധനുഷിനും ശ്രുതി ഹസനും നൽകി.
മികച്ച സഹതാരങ്ങൾക്കുള്ള അവാർഡ് ആശ ശരത്തിനും സിദ്ദിഖിനുമാണ് ലഭിച്ചത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയാണ് മികച്ച കുടുംബ ചിത്രം.