- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വരത്തനിലെ ഫഹദല്ല പ്രകാശനിലുള്ളത് ; എങ്ങനെ ഒരാൾക്ക് ഇങ്ങനെ വ്യത്യസ്തമായ കഥാപാത്രമായി മാറാൻ സാധിക്കുന്നു'; ഫഹദിന്റെ പുത്തൻ ചിത്രമായ ഞാൻ പ്രകാശനിലെ ടീസർ കണ്ട് അത്ഭുതപ്പെട്ട് പോയെന്ന് നടി ഐശ്വര്യ ലക്ഷ്മി; താരം അഭിപ്രായം തുറന്ന് പറഞ്ഞത് ഇൻസ്റ്റാഗ്രാമിലൂടെ
തിരുവനന്തപുരം: ഫഹദ് ഫാസിൽ നായകനാകുന്ന 'ഞാൻ പ്രകാശന്റെ' ടീസർ കണ്ട് ഞെട്ടിയിരിക്കുകയാണ് നാം ഏവരും. അതിനിടയിലാണ് നടി ഐശ്വര്യ ലക്ഷ്മി സിനിമയിലെ ഫഹദ് ഫാസിലിന്റെ അഭിനയത്തെ പറ്റി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരു ചിത്രം പുറത്ത് വരുന്നത്. ടീസർ ഇറങ്ങി മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ടീസർ കണ്ടത്. താൻ വരത്തനിൽ കണ്ട ഫഹദിനേയല്ല ഞാൻ പ്രകാശനിൽ കണ്ടതെന്നും എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ അനായാസമായി വ്യത്യസ്ത കഥാപാത്രമാകാൻ സാധിക്കുന്നതെന്നും ഐശ്വര്യ ചോദിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഫഹദിനെ പറ്റി പറഞ്ഞത്. സാധാരണയിൽ നിന്നും വ്യത്യസ്ഥമായി കോമഡി വേഷമാണ് ഫഹദ് ചിത്രത്തിലൂടെ കൈകാര്യം ചെയ്യുന്നത്.
തിരുവനന്തപുരം: ഫഹദ് ഫാസിൽ നായകനാകുന്ന 'ഞാൻ പ്രകാശന്റെ' ടീസർ കണ്ട് ഞെട്ടിയിരിക്കുകയാണ് നാം ഏവരും. അതിനിടയിലാണ് നടി ഐശ്വര്യ ലക്ഷ്മി സിനിമയിലെ ഫഹദ് ഫാസിലിന്റെ അഭിനയത്തെ പറ്റി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരു ചിത്രം പുറത്ത് വരുന്നത്. ടീസർ ഇറങ്ങി മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ടീസർ കണ്ടത്.
താൻ വരത്തനിൽ കണ്ട ഫഹദിനേയല്ല ഞാൻ പ്രകാശനിൽ കണ്ടതെന്നും എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ അനായാസമായി വ്യത്യസ്ത കഥാപാത്രമാകാൻ സാധിക്കുന്നതെന്നും ഐശ്വര്യ ചോദിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഫഹദിനെ പറ്റി പറഞ്ഞത്. സാധാരണയിൽ നിന്നും വ്യത്യസ്ഥമായി കോമഡി വേഷമാണ് ഫഹദ് ചിത്രത്തിലൂടെ കൈകാര്യം ചെയ്യുന്നത്.
Next Story