മുംബൈ: 1988 ൽ ലണ്ടനിൽ വച്ച് ഐ വി എഫ് ചികിത്സയിലൂടെ ഐശ്വര്യ റായിയുടെ മകനായി ജനിച്ചു എന്ന് അവകാശവാദത്തെ തള്ളി നടി രംഗത്ത്. ജീവിതത്തിൽ കേട്ട ഏറ്റവും വലിയ തമാശകളിൽ ഒന്നാണ് ഇത്. എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇത് ആദ്യം. 1988ൽ ലണ്ടനിൽ ഐവിഎഫ് ചികിൽസയിലൂടെയാണ് ജനിച്ചതെന്ന് പറയുന്നു. ഞാൻ അന്ന് സ്‌കൂളിൽ പഠിക്കുകയാണ്-ഐശ്വര്യ പറയുന്നു.

15 തികഞ്ഞിട്ടില്ല. പൊടിച്ചിരിയോടെ ഐശ്വര്യ പറയുന്നു. ഇത്തരം അവകാശവാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ പ്രമോട്ട് ചെയ്യുന്നതാണ്. ഇതൊക്കെ ശ്രദ്ധിക്കപ്പെടാൻ കാരണം, പബ്ലിസിറ്റിക്ക് വരുമ്പോൾ പലവട്ടം ആലോചിക്കണം. ഏതായാലും സംഗീത് കുമാർ വിചാരിച്ചത് നടന്നു. ആഷ് പറയുന്നു.

മൂന്നു വയസു മുതൽ 27 വയസു വരെ ചോദാവാരത്താണു വളർന്നതെന്ന് പറഞ്ഞാണ് ഐശ്വര്യയുടെ മകനെന്ന അവകാശവാദവുമായി യുവാവ് എത്തിയത്. ഒന്നും രണ്ടും വയസിൽ വളർന്നത് ഐശ്വര്യ റായിയുടെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് എന്നും പറയുന്നു. എന്നാൽ ഐശ്വര്യ തന്റെ അമ്മയാണ് എന്നു തെളിയിക്കാൻ കൈയിൽ ഒരു തെളിവുകളും ഇല്ല.

ഐശ്വര്യ അഭിഷേകുമായി പിരിഞ്ഞു താമസിക്കുകയാണ് എന്നും അമ്മ എനിക്കൊപ്പം വന്നു മംഗളൂരിൽ താമസിക്കണം എന്നാണു തന്റെ ആഗ്രഹം എന്നും ഇയാൾ പറയുന്നു. കുടുംബവുമായി പിരിഞ്ഞു കഴിയാൻ തുടങ്ങിട്ട് 27 വർഷമായി. ഞാൻ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്കു വിശാഖപ്പട്ടണത്തേയ്ക്കു പോകണം, നമ്പർ എങ്കിലും കിട്ടിയാൽ മതി എന്നും ഇയാൾ പറഞ്ഞിരുന്നു.