മുംബൈ: 1988 ൽ ലണ്ടനിൽ വച്ച് ഐ.വി.എഫ് ചികിത്സയിലൂടെ ഐശ്വര്യ റായിയുടെ മകനായി ജനിച്ചു എന്ന് അവകാശവാദവുമായി എത്തിയ സംഗീത് കുമാറിന് മറുപടിയുമായി താരം തന്നെ രംഗത്ത്. ജീവിതത്തിൽ കേട്ട ഏറ്റവും വലിയ തമാശകളിൽ ഒന്നാണിതെന്നാണ് ഐശ്വര്യ പറഞ്ഞത്.

എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇതാദ്യം. 1988ൽ ലണ്ടനിൽ ഐ.വി.എഫ് ചികിത്സയിലൂടെയാണ് മകൻ ജനിച്ചതെന്ന് പറയുന്നു. ഞാൻ അന്ന് സ്‌കൂളിൽ പഠിക്കുകയാണ്. 15 തികഞ്ഞിട്ടില്ലെന്നും ഐശ്വര്യ പറയുന്നു.

ഇത്തരം അവകാശവാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ പ്രമോട്ട് ചെയ്യുന്നതാണ് ഇതൊക്കെ ശ്രദ്ധിക്കപ്പെടാൻ കാരണം. പബ്ലിസിറ്റിക്ക് വരുമ്‌ബോൾ പലവട്ടം ആലോചിക്കണമെന്നും ഐശ്വര്യ പറഞ്ഞു.

തെളിവുകളുടെയും പിൻബലമില്ലാതെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച സംഗീതിനെതിരെ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഐശ്വര്യ റായ് പരാതി നൽകിയാൽ സംഗീതിനെതിരെ നടപടിയെടുക്കുമെന്ന് വിശാഖപ്പട്ടണം പൊലീസ് അറിയിച്ചു.