മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹആഘോഷങ്ങൾ ഉദയ്പൂർ പാലസിൽ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വിവാഹ ആഘോഷങ്ങളിലെ മുഖ്യ ആകർഷണം അതിഥികൾ തന്നെയാണ്. ബോളിവുഡിലെ മിന്നും താരങ്ങൾക്കൊപ്പം ലോകമെമ്പാടും നിന്നും നിരവധി വിശിഷ്ടാതിഥികളാണ് കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ ഇപ്പോൾ വിവാഹ ചടങ്ങിനിടെ ശ്രദ്ധ നേടിയത് ബച്ചൻ കുടുംബാംഗങ്ങളുടെ സാന്നിധ്യം തന്നെയാണ്.

ഐശ്വര്യ റായ് ബച്ചൻ ഭർത്താവ് അഭിഷേകിനും മകൾ ആരാധ്യയ്ക്കും ഒപ്പമാണ് എത്തിയത്. സംഗീത് സെറിമണിയിൽ ഭർത്താവ് അഭിഷേകിനൊപ്പം ഐശ്വര്യയുടെ പ്രകടനവും ഉണ്ടായിരുന്നു.കൂടാതെ രാജസ്ഥാനിൽ നിന്നുള്ള നർത്തകരുടെ കൂടെ മകൾ ആരാധ്യയും നൃത്തം ചെയ്യുന്ന വീഡിയോയും വൈറലാകുന്നത്. ഐശ്യര്യയുടെയും അഭിഷേകിന്റെയും പ്രകടനത്തിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ ആരാധ്യയുടെ പ്രകടനവും ശ്രദ്ധ നേടുകയും െചയ്തു

ഉദയ്പൂർ പാലസിൽ പരമ്പരാഗത രാജസ്ഥാനി കലാകാരികൾക്കൊപ്പം ഏഴു വയസ്സുകാരി ആരാധ്യ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകളുടെ നൃത്തം അമ്മ ഐശ്വര്യയുടെ മനസ്സ് നിറഞ്ഞു. കൈയടികളുമായി മകളെ ഐശ്വര്യ പ്രോൽസാഹിപ്പിക്കുകയും ചെയ്തു.

സംഗീത് സെറിമണിയിൽ ഭർത്താവ് അഭിഷേകിനൊപ്പം ഐശ്വര്യയുടെ ഇരുവരും ചേർന്ന് അഭിനയിച്ച ഗുരുഎന്ന സിനിമയിലെ ഗാനമാണ് സ്റ്റേജിൽ പുനവതരിപ്പിച്ചത്. ഡാൻസിനിടയിൽ സദസ്സിൽ ഇരുന്ന മകൾ ആരാധ്യയ്ക്ക് ഐശ്വര്യ ഫ്‌ളൈയിങ് കിസ നൽകിയത് കൗതുകമായി.സംഗീത്' എന്ന പേരിട്ട പരിപാടിയിലാണ് താരങ്ങളുടെ ഈ പ്രകടനം. ഇഷാ അംബാനിയുടെ 'സംഗീത്' പരിപാടിയിൽ ആടിപ്പാടി മുകേഷ് അംബാനിയും നിതാ അംബാനിയും എത്തി. ആഘോഷരാത്രിയിൽ റൊമാൻഡിക് ഗാനത്തിനൊത്ത് ചുവടുവച്ചാണ് ഇരുവരുമെത്തിയത്. ബോളിവുഡ് ചിത്രം ജബ് തക് ഹേ ജാനിലെ ഗാനത്തിനൊത്തായിരുന്നു നൃത്തം.

സച്ചിൻ തെൻഡുൽക്കർ, ഷാറുഖ് ഖാൻ, ഐശ്വര്യ റായി, വിദ്യ ബാലൻ പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, ആമിർ ഖാൻ, സൽമാൻ ഖാൻ, കത്രീന കൈഫ്, റൺബീർ കപൂർ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ ഉദയ്പൂരിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഉദയ്പൂരിൽ ഒരുക്കിയിരുന്നത്.

48 ചാർട്ടേഡ് വിമാനങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ ഉദയ്പുർ വിമാനത്താവളത്തിൽ ഇറങ്ങിയവരിൽ യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും ഉണ്ടായിരുന്നു. ആകെ 1200 അതിഥികൾക്കാണു കല്ല്യാണത്തിന് ക്ഷണം. 108 തദ്ദേശീയ കലാരൂപങ്ങളാണു ഹോട്ടലിനെ അലങ്കരിക്കുന്നത്. വ്യവസായി ആനന്ദ് പിരമൽ ആണ് വരൻ ഇഷ അംബാനിയുടെ വരൻ. ഡിസംബർ 12-നാണ് ഇരുവരുടെയും വിവാഹം.