ബോളിവുഡ് ലോകത്ത് ആർക്കും ആസൂയ തോന്നുന്ന ദാമ്പത്യ ജീവിതമായിരുന്നു ഐശ്വര്യറായിയുടേയും അഭിഷേക് ബച്ചന്റേതും. വിവാഹത്തിനു ശേഷം താരസുന്ദരി നല്ലൊരു വീട്ടമ്മയായി ഒതുങ്ങിക്കൂടിയ ഐശ്വര്യ സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയിട്ട് അധിക നാൾ ആയില്ല. എന്നാൽ ഐശ്വര്യയുടെ മടങ്ങിവരവോടെ താരദമ്പതികളെക്കുറിച്ചുള്ള ഗോസിപ്പുകൾക്കും ആക്കം കൂടി.അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹമോചന വാർത്തയാണ് ഇതിൽ ഏറ്റവും കൂടുതൽ തവണ മാദ്ധ്യമങ്ങളിലെ ഗോസിപ്പുകോളങ്ങളിൽ ചർച്ചാ വിഷയമായത്. ഐശ്വര്യ അഭിഷേകിന്റെ അമ്മ ജയാ ബച്ചനുമായി പിണക്കത്തിലാണെന്നും അതാണ് ഇരുവരും പിണങ്ങാൻ കാരണമെന്നുമായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാലിപ്പോൾ രൺബിറുമായുള്ള അഭിനയത്തിന് ശേഷം താരദമ്പതികൾക്കിടിയിൽ വീണ്ടും പ്രശ്‌നങ്ങൾ ഉടലെടുത്തുവെന്നാണ് ബോളിവുഡിൽ നിന്നും പരക്കുന്ന വാർത്ത.

കഴിഞ്ഞദിവസം ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് വ്യാജ വാർത്ത പരന്നതിന് പിന്നാലെ അഭി-ആഷ് ജോഡി പിരിയുന്നെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുക യാണ്.. മുൻപ് ഇത്തരം വാർത്തകളോട് അപ്പോൾ തന്നെ പ്രതികരിക്കാറുള്ള അഭിഷേക് ബച്ചന്റെ ട്വിറ്റർ മൗനവും ഗോസിപ്പിന്റെ കനം കൂട്ടിയിരിക്കുകയാണ്. ആത്മഹത്യ ശ്രമം എന്ന വ്യാജ വാർത്ത പ്രചരിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബച്ചൻ കുടുംബം അറിയിച്ചതായും റിപ്പോർട്ടുണ്ട്.

യേ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചു വരാനുള്ള ഐശ്വര്യയുടെ തീരുമാനമാണ് ഇരുവരും പിരിയാൻ കാരണമെന്ന രീതിയിലായിരുന്നു എന്നും, ആറ് മാസമായി ഇവർ പിരിഞ്ഞ് താമസിക്കുകയാണെന്നും സ്വത്ത് വിഷയം കൈകാര്യം ചെയ്യാൻ ഇരുവരും രണ്ട് ചാർട്ടഡ് അക്കൗണ്ടന്റിനെ നിയമിച്ച് കഴിഞ്ഞെന്നും അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

എന്നാൽ ഇതോക്കെ അടിസ്ഥാന രഹിതമാണ് എന്ന് തെളിയിച്ചുകൊണ്ട് ദമ്പതിമാർ അടുത്തിടെ മനീഷ് മൽഹോത്ര ചടങ്ങിനിൽ ഒരുമിച്ച് എത്തിയിരുന്നു. പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ 50 ജന്മദിനത്തിന് ആണ് ആഷും- അഭിയും ഒന്നിച്ച് എത്തിയത്. അതും അടിപൊളി വസ്ത്രത്തിൽ.

2007 ഏപ്രിൽ 20നായിരുന്നു ഐശ്വര്യ അഭിഷേക് വിവാഹം നടന്നത്. അഞ്ച് വയസ്സുകാരി ആരാധ്യ മകളാണ്.