ബോളിവുഡിലടക്കം ഗോസിപ്പുകോളങ്ങളിൽ സ്ഥിരം ചർച്ചയാണ് ഐശ്വര്യയും അഭിഷേകും തമ്മിലുള്ള പിണക്കവും വേർപിരിയലും ഒക്കെ. താരദമ്പതികളുടെ വിവാഹജീവിതത്തെ ക്കുറിച്ചുള്ള ഗോസിപ്പുകൾക്ക് കൈയും കണക്കുമില്ല. പല തവണ ഇവരുടെ വേർപിരിയിൽ ചർച്ചയായിട്ടുണ്ടെങ്കിലും താരദമ്പതികൾ ഇക്കാര്യത്തിൽ ൗനം പാലിക്കാറാണ് പതിവ്. ഇപ്പോഴിതാ അവധിയാഘോഷിക്കാനായി ന്യൂയോർക്കിലെക്ക് പോയ കുടുംബം രണ്ടായി തിരികെയെത്തിയതാണ് പുതിയ ഗോസിപ്പിന് കാരണം.

ഇത്തവണ അഭിഷേകും ഐശ്വര്യയും മകൾക്കൊപ്പം ന്യൂയോർക്കിൽ ആണ് അവധിയാഘോ ഷിക്കാനായി പോയത്. എന്നാൽ തിരിച്ചു വരവിൽ അഭിഷേകും ഐശ്വര്യയും രണ്ടായി എത്തിയതാണ് പാപ്പരാസികളെ കൺഫ്യൂഷനാക്കിയത്. അഭിഷേക് ന്യൂയോർക്കിൽ നിന്ന് നേരത്തെ എത്തിയിരുന്നു. പിന്നീട് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഐശ്വര്യ റായി ന്യൂയോർക്കിൽ നിന്നും ഇന്ത്യയിൽ എത്തുന്നത്. ഇതാണ് പാപ്പരാസികളെ കുഴപ്പിച്ചത്.

എന്നാസ്# ഏറ്റെടുത്തിരുന്ന ചില പ്രോജക്ടുകൾ പൂർത്തിയാക്കാനാണ് അഭിഷേക് നേരത്തെ ന്യൂയോർക്കിൽ നിന്നും തിരിച്ചത്. മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ റായി എത്തിയത്. എത്തിയപ്പോൾ ആരാധ്യയുടെ മുഖം വല്ലാതെ തളർന്നിരിക്കുന്നുവെന്നും താരങ്ങൾ വേർപിരിഞ്ഞുവെന്നുമാണ് പാപ്പരാസികളുടെ കണ്ടെത്തൽ.