മുംബൈ: ഐശ്വര്യ റായിയെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾക്ക് യാതൊരു കുറവുമില്ല. എല്ലാക്കാലവും ഇത് ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഐശ്വര്യ വീണ്ടും ഗർഭിണിയാണെന്ന് പോലും പാപ്പരാസികൾ പറഞ്ഞു പരത്തി. എന്നാൽ, ഇക്കാര്യത്തിലൊക്കെ സഹിഷ്ണുത പുലർത്തിയ ഐശ്വര്യയ്ക്ക് ഒടുവിൽ ക്ഷമ നശിച്ചു. പൂർവ്വകാല കാമുകൻ സൽമാൻ ഖാനെ കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോഴാണ് ഐശ്വര്യ പൊട്ടിത്തെറിച്ചത്.

കഴിഞ്ഞ ദിവസം ഐശ്വര്യ ഒരു മാദ്ധ്യമത്തിനു മുന്നിലാണ് ഐശ്വര്യ പൊട്ടിത്തെറിച്ചത്. മുൻ കാമുകൻ സൽമാൻ ഖാനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഐശ്വര്യ കലി തുള്ളിയത്. പുതിയ ചിത്രം സരബ്ജിത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷൻ സംഘടിപ്പിച്ച അഭിമുഖത്തിലാണ് ഐശ്വര്യ പൊട്ടിത്തെറിച്ചത്.

ഇനി സൽമാനൊപ്പം അഭിനയിക്കുമോഎന്ന് ചാനൽ അവതാരകൻ ചോദിച്ചു. സൽമാൻ ഖാനെ കുറിച്ച് ചോദിച്ചതും ഉടൻ അഭിമുഖം നിർത്താൻ പറയുകയും എഴുന്നേൽക്കുകയും ചെയ്തു. ക്യാമറയിൽ ചിത്രീകരിച്ചതെല്ലാം നീക്കം ചെയ്യുവാനും ഐശ്വര്യ ആവശ്യപ്പെട്ടു. തന്നെ കാണാൻ പുറത്തു നിന്ന മാദ്ധ്യമ പ്രവർത്തകരോട് തിരികെ പോകാനും ഐശ്വര്യ നിർദ്ദേശിച്ചു.