യേ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രം ഇറങ്ങിയത് മുതൽ ബോളിവുഡിലെ ചൂടുള്ള ചർച്ച ഐശ്വര്യറായിയുടെ ഗെറ്റപ്പിനെക്കുറിച്ചായിരുന്നു. ആഷിന്റെ പ്രായം റിവേഴ്‌സ് ഗിയറിലായതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടിയിരുന്നത്.അമ്മയായ ശേഷം വണ്ണം വെച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ആഷ് കേട്ടെങ്കിലും എല്ലാവരെയും ഞെട്ടിച്ച് പഴയതിലും സുന്ദരിയായി എത്തിയ ആഷിന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. കഴിഞ്ഞ ദിവസം മമ്മൂക്കയുടെ ഭക്ഷണ രഹസ്യം അദ്ദേഹത്തിന്റെ പേഴ്‌സണൽ കുക്ക് തന്നെ പുറത്ത് വിട്ടതിന് പിന്നാലെ ഇപ്പോഴിതാ ലോകസുന്ദരിയായി ഇപ്പോഴും തിളങ്ങി നില്ക്കുന്ന ഐശ്വര്യയുടെ സൗന്ദര്യരഹസ്യവും പുറത്തായിരിക്കുകയാണ്.

പാരമ്പ്യര്യമായാണ് ഈ സൗന്ദര്യത്തിന് നല്ലൊരു പങ്കും പകർന്ന് കിട്ടിയതെങ്കിലും ചിട്ടയായ ചില പ്രകൃതി ദത്തമായ വഴികളിലൂടെയാണ് ഐശ്വര്യ ഈ സൗന്ദര്യം നിലനിർത്തി പോരുന്നതെന്നാണ് പുറത്ത് വരുന്ന സൂചന.

കടലമാവും മഞ്ഞളും പാലും ചേർത്ത നാച്യുറൽ സ്‌ക്രബ് ആഴ്ചയിൽ രണ്ട് തവണ ചെയ്യും എന്നതാണ് ഇതിൽ പ്രധാനം.ഒപ്പം ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്‌സ്പാക്ക്. ഏത്തയ്ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേർത്ത് മസാജ് ചെയ്യുന്നതും ചർമത്തിന്റെ തിളക്കം വർദ്ധിപ്പിക്കുമെന്നാണ് ആഷ് പറയുന്നത്.

മുടിയിൽ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിങ് പതിവാണ്.മുട്ടയും ഒലീവ് ഓയിലും ചേർന്ന ഹെയർ മാസ്‌കും പാലും തേനും ചേർന്ന ഹൈഡ്രേറ്റിങ് മാസ്‌കും ആഴ്ചയിൽ ഒരിക്കൽ നിർബന്ധം.തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കൽ അടങ്ങിയ മോയിച്യുറൈസറുകളുടെ ഉപയോഗം കുറവ്. ഫേഷ്യൽ മാസത്തിൽ ഒരിക്കൽ മാത്രം. മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തിൽ രണ്ടു തവണ ഹെയർ സ്പാ. ഇവയൊക്കെയാണ്്രതേ നടിയുടെ പൊടിക്കൈകൾ.

ഗാർസീനിയ കംപോഗിയ (കുടംപുള) വിശേഷപ്പെട്ട ഫലമാണ് തന്റെ വണ്ണം കുറയ്ക്കാൻ ഉപയോഗിച്ചതെന്ന് ആഷ് മുമ്പ് പറഞ്ഞിരുന്നു. ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ചു കളയുന്ന ഔഷധമാണ് നമ്മുടെ കുടംപുളി എന്നാണ് ആഷ് പറയുന്നത്.