ഴകും തോറും വീഞ്ഞിന് മാധുര്യം കൂടും എന്നു പറയും പോലെയാണ് ഐശ്വര്യ റായിയുടെ കാര്യവും. നടിമാർ പലതും ബോളിവുഡിൽ വന്നു പോയെങ്കിലും ഐശ്വര്യ റായ് എന്ന ഈ ലോക സുന്ദരിയെ മറിച്ചു കടക്കാൻ മാത്രം ആരും ഇതുവരെ ബോളിവുഡിൽ എത്തിയിട്ടില്ല. അത്രയ്ക്കാണ് ആഷിന് കിട്ടുന്ന സ്വീകാര്യത.

ഒരു കുട്ടിയുടെ അമ്മയായെങഅകിലും ആഷിന്റെ സൗന്ദര്യത്തിനും തെല്ലും കോട്ടം സംഭവിച്ചിട്ടില്ല. പൊതുവേദികളിൽ ശരിക്കും ഒരു രാജകുമാരിയേ പോലെയാണ് ആഷ് എത്താറ്. ആഷ് മുന്നിൽ വന്ന് നിന്നാൽ പിന്നെ ചുറ്റിനും നിൽക്കുന്നത് ഏത് സെലിബ്രേറ്റിയാണെങ്കിലും കാണില്ലെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന വാർത്തകൾ.

ഇത്തവണ മേക്കപ്പ് ആർട്ടിസ്റ്റ് മിക്കിക്കു വേണ്ടിയുള്ള പാർട്ടിയിലാണ് ഐശ്വര്യയും അഭിഷേകും തിളങ്ങിയത്. സൊനാലി ബേന്ദ്ര, മാധുരി ദീക്ഷിത്, ദിയ മിസ്ര, സുസ്മിത സെൻ, മനീഷ് മൽഹോത്ര, കരൺ ജോഹർ, കജോൾ തുടങ്ങിയ വമ്പൻ താരനിര തന്നെ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

എന്നാൽ ആഷ് എത്തിയപ്പോൾ ക്യാമറക്കണ്ണുകൾ മുഴുവൻ അഭിഷേകിന്റെയും ആഷിന്റെയും പിന്നാലെ എത്തി. കാരണം അത്രയക്കും ഭംഗിയായിരുന്നത്രെ കറുപ്പുനിറത്തിലുള്ള സാരിയിൽ ആഷിനെ കാണാൻ. അഭിഷേകും കറുപ്പു നിറത്തിലുള്ള സ്യൂട്ടാണ് അണിഞ്ഞിരുന്നത്. താരദമ്പതികളുടെ താരപ്രഭയിൽ മറ്റു താരങ്ങൾ എല്ലാം മുങ്ങിപ്പോയി എന്നും റിപ്പോർട്ട് ഉണ്ട്. ആഷിനെ കണ്ടിട്ടു കണ്ണ് എടുക്കാൻ തോന്നിയില്ല എന്നായിരുന്നു ആരാധകരുടെ അഭിപ്രായം.