- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരെ കാത്ത് നിർത്തിക്കാതെ കൃത്യ സമയത്ത് വേദിയിലെത്തിയ ഐശ്വര്യക്ക് കൈയടി; നീല ഗൗണിൽ രാജകുമാരിയെ പോലെയെത്തിയ താരസുന്ദരി മടങ്ങിയത് ആരാധകരുടെ ഹൃദയം കീഴടക്കി; ദുബായിൽ ഷോപ്പ് ഉദ്ഘാടനത്തിനെത്തിയ താരം ഇത്തവണയം ശ്രദ്ധ നേടിയത് ഗ്ലാമർ വേഷത്തിൽ തന്നെ; വീഡിയോ കാണാം
ഐശ്വര്യ റായ് എന്നും മാധ്യമങ്ങളുടെ പ്രിയപ്പെട്ടവളാണ്. സിനിമയിൽ മാത്രമല്ല പൊതുവേദികളിലും ഗ്ലാമറായി എത്തുന്ന താരമാണ് ഐശ്വര്യ. നടിയുടെ വേഷങ്ങളും പൊതുസമൂഹത്തോടുള്ള നടിയുടെ ഇടപെടലുകളുമൊക്കെ പലപ്പോഴും വാർത്തയാകാറുമുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വീ്ണ്ടും പ്രചരിക്കുന്നത്. ഒരു ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി ദുബായിലെത്തിയ ഐശ്വര്യയുടെ കൃത്യ നിഷ്ടയും ഒപ്പം നടിയെത്തിയ വേഷവുമാണ് ഇത്തവണയും ശ്രദ്ധ നേടുന്നത്. നീല ഗൗണണിഞ്ഞ് രാജകുമാരിയെപ്പോലെയാണ് നടി വേദിയിലെത്തിയത്. ചുറ്റുമുള്ള ആരാധകർക്ക് കൈ കൊടുക്കുകയും കൂടെനിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. വൈകിട്ട് 4 മണിക്കായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. കൃത്യസമയത്ത് തന്നെ താരം എത്തി. ഐശ്വര്യ വരുന്നുണ്ടെന്ന് നിർദ്ദേശം ലഭിച്ച ഉടൻ സുരക്ഷാ ജീവനക്കാർ താരസുന്ദരിക്കുള്ള സുരക്ഷയൊരുക്കി. കൃത്യം 4 മണിക്ക് തന്നെ ഐശ്വര്യ ഉദ്ഘാടനവേദിയിലേക്ക് എത്തി. താരത്തെ കാണാൻ നിരവധി ആരാധകരായിരുന്നു തടിച്ചു കൂടിരുന്നത്. മറ്റു താരങ്ങളെ പോലെ ഐശ്വര്യയും വൈകി എത്തുമെന്നായിരുന്നു ആരാധകരുടെ കണക്ക
ഐശ്വര്യ റായ് എന്നും മാധ്യമങ്ങളുടെ പ്രിയപ്പെട്ടവളാണ്. സിനിമയിൽ മാത്രമല്ല പൊതുവേദികളിലും ഗ്ലാമറായി എത്തുന്ന താരമാണ് ഐശ്വര്യ. നടിയുടെ വേഷങ്ങളും പൊതുസമൂഹത്തോടുള്ള നടിയുടെ ഇടപെടലുകളുമൊക്കെ പലപ്പോഴും വാർത്തയാകാറുമുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വീ്ണ്ടും പ്രചരിക്കുന്നത്. ഒരു ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി ദുബായിലെത്തിയ ഐശ്വര്യയുടെ കൃത്യ നിഷ്ടയും ഒപ്പം നടിയെത്തിയ വേഷവുമാണ് ഇത്തവണയും ശ്രദ്ധ നേടുന്നത്.
നീല ഗൗണണിഞ്ഞ് രാജകുമാരിയെപ്പോലെയാണ് നടി വേദിയിലെത്തിയത്. ചുറ്റുമുള്ള ആരാധകർക്ക് കൈ കൊടുക്കുകയും കൂടെനിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. വൈകിട്ട് 4 മണിക്കായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. കൃത്യസമയത്ത് തന്നെ താരം എത്തി. ഐശ്വര്യ വരുന്നുണ്ടെന്ന് നിർദ്ദേശം ലഭിച്ച ഉടൻ സുരക്ഷാ ജീവനക്കാർ താരസുന്ദരിക്കുള്ള സുരക്ഷയൊരുക്കി. കൃത്യം 4 മണിക്ക് തന്നെ ഐശ്വര്യ ഉദ്ഘാടനവേദിയിലേക്ക് എത്തി.
താരത്തെ കാണാൻ നിരവധി ആരാധകരായിരുന്നു തടിച്ചു കൂടിരുന്നത്. മറ്റു താരങ്ങളെ പോലെ ഐശ്വര്യയും വൈകി എത്തുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടൽ. എന്നാൽ ഐശ്വര്യ കൃത്യസമയത്തു തന്നെ എത്തി. ഐശ്വര്യ റായിയെ ആർപ്പു വിളികളോടെയാണ് ആരാധകർ എതിരേറ്റത്. കൃത്യ സമയത്ത് എത്തിയതിനെ പറ്റി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി ഇങ്ങനെയായിരുന്നു.
'കൃത്യസമയത്ത് എത്താതിരിക്കുക എന്നത് ഒരു ഫാഷനായി ഞാൻ കാണുന്നില്ല. കൃത്യനിഷ്ഠത പാലിക്കാനുള്ളതാണ്. കഴിയുന്ന സാഹചര്യങ്ങളിലെല്ലാം പരമാവധി കൃത്യസമയത്ത് എത്താൻ ശ്രമിക്കാറുണ്ട്'എന്നും ഐശ്വര്യ പറഞ്ഞു.