- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസരം ചോദിച്ചെത്തുന്ന നടിമാരെ ഉറക്കറയിലേക്ക് ക്ഷണിക്കുന്നത് സിനിമയിൽ പതിവ്; നല്ല വേഷം വാഗ്ദാനം ചെയ്ത് കൈനിറയെ പണവും ലഭിക്കുമെന്ന് ഉറപ്പായാൽ മിക്കപേരും അതൊരു പീഡനമായി കണക്കാക്കില്ല; മാനം കവരുന്ന ഹൃദയശൂന്യരായ പുരുഷന്മാർ ഒന്നോർക്കണം അടുത്ത് കിടക്കുന്നത് തന്റെയൊരു മകളാണെന്ന്; കാക്കാമുട്ടൈ ഫെയിം ഐശ്വര്യയ്ക്ക് പറയാനുള്ളത്
കൊച്ചി: സിനിമയിൽ എത്തുന്ന നടിമാർ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്ന് നടി ഐശ്വര്യാ രാജേഷ്. പ്രത്യുപകാരമെന്ന നിലയിൽ അവർ വശംവദരായിത്തീരുന്നുവെന്ന വിഷയവും ഐശ്വര്യ തുറന്നു പറയുന്നു. തമിഴ് സിനിമയിലെ സൂപ്പർ ഹീറോയായ ഐശ്വര്യ ദുൽഖറിന്റെ ജോമോന്റെ സുവിശേഷമെന്ന മലയാള സിനിമയിലും നായികയായിരുന്നു. സിനിമയിലെ പല അനാവശ്യ പ്രവണതകളും തുറന്നുകാട്ടിയ നടിയാണ് ഐശ്വര്യ. മലാളത്തിലെ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ എല്ലാം തുറന്നു പറയുന്നത്. നല്ല വേഷം വാഗ്ദാനം ചെയ്ത് കൈനിറയെ പണവും ലഭിക്കുമെന്ന് ഉറപ്പായാൽ മിക്കപേരും അതൊരു പീഡനമായി കണക്കാകാറില്ലത്രേ. അടുത്തിടെ കേരളത്തിൽ ഒരു നടിക്ക് സംഭവിച്ചതിനെ കുറിച്ചു ഐശ്വര്യ ചൂണ്ടിക്കാട്ടുന്നു. സിനിമയിൽ അവസരം ചോദിച്ചെത്തുന്ന നടിമാരെ ഉറക്കറയിലേക്ക് ക്ഷണിക്കുന്ന പതിവ് സിനിമാ ലോകത്ത് വർഷങ്ങളായി കണ്ടുവരുന്ന പ്രവണതയാണ്. ഞാൻ ആദ്യമായി സിനിമാ രംഗത്ത് വന്നപ്പോൾ ഇതൊക്കെ കുറേ അനുഭവിച്ചതാണ്. ഇന്ന് പലരും അതനുഭവിക്കുന്നുണ്ട്. ഇങ്ങനെ മാനം കവരുന്ന ഹൃദയശൂന്യരായ പുരുഷന്മാർ ഒന്ന
കൊച്ചി: സിനിമയിൽ എത്തുന്ന നടിമാർ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്ന് നടി ഐശ്വര്യാ രാജേഷ്. പ്രത്യുപകാരമെന്ന നിലയിൽ അവർ വശംവദരായിത്തീരുന്നുവെന്ന വിഷയവും ഐശ്വര്യ തുറന്നു പറയുന്നു. തമിഴ് സിനിമയിലെ സൂപ്പർ ഹീറോയായ ഐശ്വര്യ ദുൽഖറിന്റെ ജോമോന്റെ സുവിശേഷമെന്ന മലയാള സിനിമയിലും നായികയായിരുന്നു. സിനിമയിലെ പല അനാവശ്യ പ്രവണതകളും തുറന്നുകാട്ടിയ നടിയാണ് ഐശ്വര്യ. മലാളത്തിലെ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ എല്ലാം തുറന്നു പറയുന്നത്.
നല്ല വേഷം വാഗ്ദാനം ചെയ്ത് കൈനിറയെ പണവും ലഭിക്കുമെന്ന് ഉറപ്പായാൽ മിക്കപേരും അതൊരു പീഡനമായി കണക്കാകാറില്ലത്രേ. അടുത്തിടെ കേരളത്തിൽ ഒരു നടിക്ക് സംഭവിച്ചതിനെ കുറിച്ചു ഐശ്വര്യ ചൂണ്ടിക്കാട്ടുന്നു. സിനിമയിൽ അവസരം ചോദിച്ചെത്തുന്ന നടിമാരെ ഉറക്കറയിലേക്ക് ക്ഷണിക്കുന്ന പതിവ് സിനിമാ ലോകത്ത് വർഷങ്ങളായി കണ്ടുവരുന്ന പ്രവണതയാണ്. ഞാൻ ആദ്യമായി സിനിമാ രംഗത്ത് വന്നപ്പോൾ ഇതൊക്കെ കുറേ അനുഭവിച്ചതാണ്. ഇന്ന് പലരും അതനുഭവിക്കുന്നുണ്ട്. ഇങ്ങനെ മാനം കവരുന്ന ഹൃദയശൂന്യരായ പുരുഷന്മാർ ഒന്നോർക്കണം അടുത്ത് കിടക്കുന്നത് തന്റെയൊരു മകളാണെന്ന അവബോധം-ഇങ്ങനെയാണ് ഐശ്വര്യ രാജേഷിന്റെ പ്രതികരണമെന്ന് മംഗളം സിനിമ റിപ്പോർട്ട് ചെയ്യുന്നു.
തനിക്ക് നായികയാവാനുള്ള രൂപ സവിശേഷതകൾ ഇല്ലെന്ന് പലരും പണ്ട് പറഞ്ഞിട്ടുണ്ടെന്ന് ഐശ്വര്യ രാജേഷ് നേരത്തെ തുറന്നു പറഞ്ഞിരുന്നു. 'എന്റെ കരിയർ ആരംഭിച്ചപ്പോൾ ഒരുപാട് നല്ല ചിത്രങ്ങൾ തേടി വന്നിട്ടുണ്ട്. അതേസമയം എന്നെ നായികയാവാൻ കൊള്ളില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളുമുണ്ടായിരുന്നു. എനിക്ക് ഇരുണ്ട നിറമാണ്, നായികമാർ വെളുത്തിരിക്കണം എന്ന ബോധം വച്ചു പുലർത്തുന്നവരാണ് അങ്ങിനെ പറഞ്ഞത്. എന്നാൽ അവർക്ക് മുൻപിൽ ജയിച്ചു കാണിക്കണമായിരുന്നു. അതുകൊണ്ടാണ് സിനിമ ഗൗരവകരമായി എടുത്തത്'- ഐശ്വര്യ പറയുന്നു.
കാക്കമുട്ടൈ എന്ന തമിഴ് സിനിമലൂടെ തമിഴ് സിനിമയിൽ ശ്രദ്ധേയായ ഐശ്വര്യയ്ക്ക് ഇന്ന് കൈ നിറയെ സിനിമയാണ്. അതും മുൻനിര സംവിധായകരോടൊപ്പം. ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യയുടെ നിവിൻ പോളി നായകനായ സഖാവിലും നായികയായി. വിക്രം നായകനാകുന്ന ധ്രുവനച്ചിത്തരത്തിലും ഐശ്വര്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.