- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടൻ വേഷങ്ങൾക്കൊപ്പം ഷോർട്ട് സ്‌കർട്ടിലും സ്വിം സ്യൂട്ടിലും പെർഫെക്ടെന്ന് തെളിയിച്ച് ഐശ്വര്യ രാജേഷിന്റെ ഫോട്ടോഷൂട്ട്; നായികയാവാനുള്ള രൂപ സവിശേഷതകൾ ഇല്ലെന്ന് പറഞ്ഞവർക്ക് കിടിലൻ മറുപടി നല്കി ദുൽഖറിന്റെ നായിക
ജോമോന്റെ സുവിശേഷം,സഖാവ്, എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഏറെ പരിചിതയായ ഐശ്വര്യ രാജേഷ് ഭാഷയുടെ അതിർവരമ്പുകൾ പോലും ലംഘിച്ച് വിജയങ്ങൾ കൊയ്ത നടിയാണ്. എന്നാൽ ഈ വിജയങ്ങൾ കൈപ്പിടിയിൽ ഒതുക്കുന്നതിന് മുമ്പ് നടിക്ക് പല വിമർശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. അതിലൊന്നായിരുന്നു തനിക്ക് നായികയാവാനുള്ള രൂപ സവിശേഷതകൾ ഇല്ലെന്ന് വിമർശനം. ഇപ്പോഴിതാ ഇത്തരം വിമർശകർക്ക് ഒരു ഫോട്ടോ ഷൂട്ടിലൂടെ മറുപടി നല്കിയിരിക്കുകയാണ് നടി. ഐശ്വര്യയ്ക്ക് നാടൻ വേഷങ്ങൾ മാത്രമേ പറ്റൂവെന്നും ഗ്‌ളാമറസാകാൻ കഴിയില്ലെന്നും പറഞ്ഞവർക്കു മുന്നിലാണ് കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് നടത്തി താരം വായടപ്പിച്ചിരിക്കുന്നത്.ഷോർട്ട് സ്‌കർട്ടിലും സ്വിം സ്യൂട്ടിലുമൊക്കെ താൻ പെർഫെക്ടാണെന്ന് ഐശ്വര്യ തെളിയിച്ചു. നടനായ രാജേഷിന്റെ മകളാണ് ഐശ്വര്യ. താരത്തിന്റെ അച്ചാച്ചൻ അമർനാഥും, ആന്റി ശ്രീലക്ഷ്മിയും തെലുങ്ക് സിനിമാ ലോകത്തെ പ്രശസ്തരാണ്. സൺ ടിവിയിലെ അസത്ത പോവത് യാർ എന്ന ടെലിവിഷൻ ഷോയിൽ അവതാരകയായി തുടക്കം. 2011ൽ അവർകളും ഇവർകളും എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്ത
ജോമോന്റെ സുവിശേഷം,സഖാവ്, എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഏറെ പരിചിതയായ ഐശ്വര്യ രാജേഷ് ഭാഷയുടെ അതിർവരമ്പുകൾ പോലും ലംഘിച്ച് വിജയങ്ങൾ കൊയ്ത നടിയാണ്. എന്നാൽ ഈ വിജയങ്ങൾ കൈപ്പിടിയിൽ ഒതുക്കുന്നതിന് മുമ്പ് നടിക്ക് പല വിമർശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. അതിലൊന്നായിരുന്നു തനിക്ക് നായികയാവാനുള്ള രൂപ സവിശേഷതകൾ ഇല്ലെന്ന് വിമർശനം. ഇപ്പോഴിതാ ഇത്തരം വിമർശകർക്ക് ഒരു ഫോട്ടോ ഷൂട്ടിലൂടെ മറുപടി നല്കിയിരിക്കുകയാണ് നടി.
ഐശ്വര്യയ്ക്ക് നാടൻ വേഷങ്ങൾ മാത്രമേ പറ്റൂവെന്നും ഗ്‌ളാമറസാകാൻ കഴിയില്ലെന്നും പറഞ്ഞവർക്കു മുന്നിലാണ് കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് നടത്തി താരം വായടപ്പിച്ചിരിക്കുന്നത്.ഷോർട്ട് സ്‌കർട്ടിലും സ്വിം സ്യൂട്ടിലുമൊക്കെ താൻ പെർഫെക്ടാണെന്ന് ഐശ്വര്യ തെളിയിച്ചു.
നടനായ രാജേഷിന്റെ മകളാണ് ഐശ്വര്യ. താരത്തിന്റെ അച്ചാച്ചൻ അമർനാഥും, ആന്റി ശ്രീലക്ഷ്മിയും തെലുങ്ക് സിനിമാ ലോകത്തെ പ്രശസ്തരാണ്. സൺ ടിവിയിലെ അസത്ത പോവത് യാർ എന്ന ടെലിവിഷൻ ഷോയിൽ അവതാരകയായി തുടക്കം. 2011ൽ അവർകളും ഇവർകളും എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. തൊട്ടടുത്ത വർഷം റിലീസായ ആട്ടക്കത്തിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ നായികാ നിരയിലേക്ക് ഉയർന്നു. പിന്നീട് മലയാളത്തിൽ നിവിൻ പോളിയുടെയും ദുൽഖർ സൽമാന്റെയും നായികയായി. ഡാഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തി.
ധനുഷിന്റെ വട ചെന്നൈ, വിക്രമിന്റെ ധ്രുവനച്ചത്തിരം, മണിരത്‌നത്തിന്റെ പേരിടാത്ത ചിത്രം എന്നിവയാണ് ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾ.