- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രത്തിൽ വന്ന പരസ്യം ക്രിയേറ്റീവ് ടീമിന്റെ കരവിരുത്; ഫോട്ടോഷൂട്ടിൽ ഇതായിരുന്നില്ല; കല്യാൺ ജൂവലേഴ്‌സിന്റെ പരസ്യം വംശീയ വിദ്വേഷം പരത്തുന്നതെന്ന ആരോപണത്തിന് മറുപടിയുമായി ഐശ്വര്യ റായ് രംഗത്ത്
മുംബൈ: പരസ്യവിവാദത്തിൽ പെട്ട മുൻലോക സുന്ദരി ഐശ്വര്യാ റായ് ബച്ചൻ വിശദീകരണവുമായി രംഗത്തെത്തി. പത്രങ്ങളിൽ പ്രസിദ്ധീകരിച്ച കല്യാൺ ജൂവലേഴ്‌സിന്റെ പരസ്യത്തിന് താൻ ഉത്തരവാദിയല്ലെന്നും താനുൾപ്പെട്ട ഫോട്ടോ ഷൂട്ടിൽ ഇതല്ലായിരുന്നു ഷൂട്ട് ചെയ്തിരുന്നുവെന്നും ഐശ്വര്യയുടെ കത്തിൽ വെളിപ്പെടുത്തുന്നു. ഐശ്വര്യ തന്റെ വാദം വ്യക്തമാക്കാൻ പര

മുംബൈ: പരസ്യവിവാദത്തിൽ പെട്ട മുൻലോക സുന്ദരി ഐശ്വര്യാ റായ് ബച്ചൻ വിശദീകരണവുമായി രംഗത്തെത്തി. പത്രങ്ങളിൽ പ്രസിദ്ധീകരിച്ച കല്യാൺ ജൂവലേഴ്‌സിന്റെ പരസ്യത്തിന് താൻ ഉത്തരവാദിയല്ലെന്നും താനുൾപ്പെട്ട ഫോട്ടോ ഷൂട്ടിൽ ഇതല്ലായിരുന്നു ഷൂട്ട് ചെയ്തിരുന്നുവെന്നും ഐശ്വര്യയുടെ കത്തിൽ വെളിപ്പെടുത്തുന്നു. ഐശ്വര്യ തന്റെ വാദം വ്യക്തമാക്കാൻ പരസ്യഷൂട്ടിൽ എടുത്ത ഫോട്ടോയുടെ കോപ്പിയും വച്ചിട്ടാണ് വിശദീകരണം നൽകിയിരിക്കുന്നത്.
ഏപ്രിൽ 17ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച കല്യാൺ ജൂവലേഴ്‌സിന്റെ പരസ്യമാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. പരസ്യത്തിൽ രാജകുമാരിയുടെ വേഷപ്പകർച്ചയിൽ ഇരിക്കുന്ന ഐശ്വര്യാ റായിക്ക് ദളിത് വംശജനായ കുട്ടി കുടി ചൂടി നിൽക്കുന്നതായാണ് പരസ്യം. വംശീയ വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് താരം പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത് എന്ന് ആരോപിച്ചാണ് ആക്ടിവിസ്റ്റുകളും സോഷ്യൽ മീഡിയയും രംഗത്തെത്തിയത്. ആഫ്രിക്കയിലും അമേരിക്കയിലും നിലനിന്നിരുന്ന അടിമ സമ്പ്രദായത്തെ ഓർമിപ്പിക്കും വിധത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്. വർണവിവേചനത്തേയും വെളുത്തവരുടെ ആധിപത്യത്തേയും ഉയർത്തിക്കാണിക്കുന്ന ഈ പരസ്യത്തിൽ മോഡലായതാണ് ഐശ്വര്യയെ വിവാദത്തിൽ പെടുത്തിയത്.
പരസ്യചിത്രീകരണ സമയത്ത് തന്റെ ചിത്രം മാത്രമേ എടുത്തുവുള്ളൂവെന്നും ബാക്കിയുള്ളത് ആർട്ടിസ്റ്റിന്റെ കരവിരുതാണെന്നുമാണ് ഐശ്വര്യ അവകാശപ്പെടുന്നത്. പരസ്യത്തിന്റെ ഫോട്ടോ ഷൂട്ട് ചെയ്ത സമയത്ത് എടുത്ത യഥാർഥ ചിത്രം എല്ലാവരുടേയും ശ്രദ്ധയ്ക്കായി സമർപ്പിക്കുന്നുവെന്നും കല്യാണിന്റെ തന്നെ ക്രിയേറ്റീവ് ടീം ചെയ്ത ആഡ് വർക്കാണിതെന്നും വിശദീകരണ കത്തിൽ വ്യക്തമാക്കുന്നുണ്ട്. തനിക്കു നേരേ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ പരസ്യചിത്രം ചെയ്ത ക്രിയേറ്റീവ് ടീമിന്റെ ശ്രദ്ധയിപ്പെടുത്തുമെന്നു കത്തിൽ പറയുന്നു. പരസ്യത്തിന്റെ മറ്റൊരു വശം ചൂണ്ടിക്കാണിച്ചതിന് ആഷ് നന്ദിയും അറിയിച്ചിട്ടുണ്ട്.
സവർണമേധാവിത്വം പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിൽ അഭിനയിച്ചതിനെതിരേ ഒരു പറ്റം ആക്ടിവിസ്റ്റുകൾ ഐശ്വര്യക്ക് തുറന്ന കത്തെഴുതുകയായിരുന്നു. പരസ്യത്തിൽ അണിയറക്കാരേയും നടിയേയും കുറ്റപ്പെടുത്തിക്കൊണ്ടാണ് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ഫറാ നഖ്വി, ഓക്‌സ്ഫാം ഇന്ത്യയുടെ സിഇഒ നിഷ അഗർവാൾ, കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എനാക്ഷി ഗാംഗുലി, ഭാരതി അലി, നിയമകാര്യ വിദഗ്ധ മധു മെഹ്‌റ എന്നിവർ തുറന്ന കത്തെഴുതിയത്.


