താരങ്ങൾ കൊട്ടിഘോഷിച്ച് സോഷ്യൽ മീഡിയകളിൽ അക്കൗണ്ടുകൾ തുടങ്ങുമ്പോൾ അത് തരംഗമാവുന്നതാണ് പതിവ്. എന്നാൽ മുൻ ലോകസുന്ദരി ഐശ്വര്യറായ്ബച്ചൻ കഴിഞ്ഞ ദിവസം തുടങ്ങിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ആരാധകർക്കിടയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ല. ആരാധകരുള്ള താരത്തിന്റെ പേജ് ഇങ്ങനെ അനക്കമില്ലാതെ കിടക്കുന്നതിൽ ഇതോട താരം കട്ടക്കലിപ്പിലായി.

ലക്ഷകണക്കിന് ആരാധകരുണ്ടായിട്ടും സാമൂഹ്യമാധ്യമങ്ങളോട് കുറച്ച് അകലം കാണിച്ചിരുന്നു താരസുന്ദരി ഐശ്വര്യ റായ്. എന്നാൽ ആരാധകരുടെയും സഹപ്രവർത്തകരുടെയും വർഷങ്ങളായുള്ള അഭ്യർത്ഥന മാനിച്ച് കഴിഞ്ഞ ദിവസമാണ് ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിട്ടും സംഗതി വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതോടെയാണ് ് ഐശ്വര്യയ കലിപ്പിലായതെന്നാണ് റിപ്പോർട്ടുകൾ. ഇക്കാരണം കൊണ്ട് തന്നെ പി.ആർ ഏജൻസിയോട് ഐശ്വര്യ പൊട്ടിത്തെറിച്ചുവെന്നാണ് അണിയറ സംസാരം.

ഇൻസ്റ്റാഗ്രാം തുടങ്ങിയതല്ലാതെ ഐശ്വര്യ ആദ്യം അക്കൗണ്ടിൽ പോസ്റ്റ് ഒന്നും തന്നെ ഇട്ടിരുന്നില്ല . മാത്രമല്ല അക്കൗണ്ട് തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും ഇരുപതിനായിരം പോലും കടന്നിരുന്നില്ല ഫോളോവെഴ്സിന്റെ എണ്ണം. കൂടാതെ സാമൂഹിക മാധ്യമങ്ങളിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് ഭർത്താവ് അഭിഷേകും ഭർതൃ പിതാവ് അമിതാഭ് ബച്ചനുമടക്കം ബോളിവുഡ് താരങ്ങളൊന്നും ഐശ്വര്യയെ പിന്തുടർന്നിരുന്നുമില്ല. ഇതോടെ വേണ്ട രീതിയിൽ പ്രൊമോട്ട് ചെയ്യാത്തതിന് പി.ആർ ഏജൻസിയെ ഐശ്വര്യ അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അക്കൗണ്ട് തുടങ്ങി ഒരു ദിവസം പിന്നിട്ടിട്ടും ഐശ്വര്യയുടെ ഫോളോവെഴ്സിന്റെ എണ്ണം വെറും രണ്ടര ലക്ഷത്തിനടുത്തേ എത്തിയിട്ടുള്ളൂ. മാത്രമല്ല ഇതിനോടകം ഒൻപത് പോസ്റ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിനും പ്രതീക്ഷിച്ചത്ര ഓളം ഉണ്ടാക്കാനും സാധിച്ചില്ല. മിനുട്ടുകൾ കൊണ്ട് ഫോളോവെഴ്സിന്റെ എണ്ണവും ലൈക്കുകളും ലക്ഷങ്ങൾ കടക്കുന്ന സമയത്താണ് ലോകമെങ്ങും ആരാധകരുള്ള താരത്തിന്റെ പേജ് ഇങ്ങനെ അനക്കമില്ലാതെ കിടക്കുന്നത്. ഇത് ഐശ്യര്യയെ തെല്ലൊന്നുമല്ല അസ്വസ്ഥയാക്കിയിരിക്കുന്നതെന്നാണ് സൂചനകൾ.