- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥ പറച്ചിലിൽ ഞാൻ മിടുക്കനല്ല എന്ന് പറഞ്ഞുകൊണ്ടാണ് അമൽ നീരദ് കഥപറയാനെത്തിയത്; കഥ പറഞ്ഞ് തുടങ്ങും മുമ്പ് നായകനാകുന്നത് ഫഹദാണെന്ന് പറഞ്ഞതും ഞാൻ ഓകെ പറഞ്ഞു; ഫഹദ് സമ്മതിച്ചെങ്കിൽ ഞാനെന്തിന് പിന്നെ കഥ കേൾക്കണം: വരത്തനിൽ നായികയായെത്തിയ കഥ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'മായാനദി' എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യലക്ഷ്മി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'വരത്തൻ'. മായാനദി എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഐശ്വര്യ ടോവിനോ, നിവിൻ എന്നിവർക്ക് പിന്നാലെ ഫഹദിന്റെ നായികയായി എത്തുന്നതിന്റെ ത്രില്ലിലാണ്.വരത്തൻചിത്രത്തിലേക്ക് എത്തിയ വഴികളെക്കുറിച്ച് ഐശ്വര്യ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിൽ സംസാരിച്ചു. 'വരത്തനി'ലെ കഥാപാത്രം ആകാൻ എനിക്കു കഴിയുമെന്ന ആത്മവിശ്വാസം നൽകിയത് അമൽനീരദാണെന്നാണ് ഐശ്വര്യ പറയുന്നു.'കഥ പറയാൻ വന്നപ്പോൾ, ക്ഷമ പറഞ്ഞു കൊണ്ടാണ് അമൽ കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലിൽ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയിൽ കഥ പറയാൻ ശ്രമിക്കാം? എന്നായിരുന്നു അമലിന്റെ ആദ്യ ഡയലോഗ്. തുടർന്നാണ് ഫഹദാണ് ചിത്രത്തിലെ ഹീറോ എന്നകാര്യം പറയുന്നത്. ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റ് ആണെങ്കിൽ പിന്നെ ഞാനെന്തിന് കഥ കേൾക്കണം,? എനിക്ക് പിന്നെ എന്താണ് ആലോചിക്കാൻ ഉള്ളത് എന്നാണ് ഞാനപ്പോൾ ചോദിച്ചത്. അമൽ കഥ പറഞ്ഞു പൂർത്തിയാക്കിയ
'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'മായാനദി' എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യലക്ഷ്മി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'വരത്തൻ'. മായാനദി എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഐശ്വര്യ ടോവിനോ, നിവിൻ എന്നിവർക്ക് പിന്നാലെ ഫഹദിന്റെ നായികയായി എത്തുന്നതിന്റെ ത്രില്ലിലാണ്.വരത്തൻചിത്രത്തിലേക്ക് എത്തിയ വഴികളെക്കുറിച്ച് ഐശ്വര്യ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിൽ സംസാരിച്ചു.
'വരത്തനി'ലെ കഥാപാത്രം ആകാൻ എനിക്കു കഴിയുമെന്ന ആത്മവിശ്വാസം നൽകിയത് അമൽനീരദാണെന്നാണ് ഐശ്വര്യ പറയുന്നു.'കഥ പറയാൻ വന്നപ്പോൾ, ക്ഷമ പറഞ്ഞു കൊണ്ടാണ് അമൽ കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലിൽ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയിൽ കഥ പറയാൻ ശ്രമിക്കാം? എന്നായിരുന്നു അമലിന്റെ ആദ്യ ഡയലോഗ്. തുടർന്നാണ് ഫഹദാണ് ചിത്രത്തിലെ ഹീറോ എന്നകാര്യം പറയുന്നത്. ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റ് ആണെങ്കിൽ പിന്നെ ഞാനെന്തിന് കഥ കേൾക്കണം,? എനിക്ക് പിന്നെ എന്താണ് ആലോചിക്കാൻ ഉള്ളത് എന്നാണ് ഞാനപ്പോൾ ചോദിച്ചത്.
അമൽ കഥ പറഞ്ഞു പൂർത്തിയാക്കിയപ്പോൾ കഥയിൽ ഞാനും ഇംപ്രെസ്ഡ് ആയി. ഈ കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ എനിക്കാവുമെന്ന വിശ്വാസം അമലിനുണ്ടെങ്കിൽ ഞാൻ ഓകെ ആണ് എന്ന് പറഞ്ഞു. സിനിമയ്ക്കു വേണ്ട പെർഫോന്മൻസ് എന്നിൽ നിന്നും എടുക്കാൻ കഴിയും എന്നായിരുന്നു അമലിന്റെ വിശ്വാസം. അമലിന്റെ ആ വിശ്വാസമാണ്, 'വരത്തനി'ലെ പ്രിയ ആകാൻ എനിക്കു ആത്മവിശ്വാസം നൽകിയത്,'ഐശ്വര്യലക്ഷ്മി പറയുന്നു.
'വരത്ത'നും ആസിഫ് അലി ചിത്രം 'വിജയ് സൂപ്പറും പൗർണമിയും' ആണ് ഇനി തിയേറ്ററിൽ എത്താനുള്ള ഐശ്വര്യയുടെ സിനിമകൾ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അർജന്റീന ഫാൻസ് കാട്ടൂർകടവിൽ' കാളിദാസ് ജയറാമിന്റെ നായികയായും ഐശ്വര്യ എത്തുന്നുണ്ട്.
ഒപ്പം, വിശാലിനെ നായകനാക്കി സുന്ദർ.സി ഒരുക്കുന്ന ആക്ഷൻ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഐശ്വര്യ. തമന്നയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.തമിഴിൽ നിന്നും ഒരുപാട് സ്‌ക്രിപ്റ്റുകൾ കേട്ടു. പക്ഷെ നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഈ ചിത്രം എന്റെ ആഗ്രഹം പോലെ തന്നെ വന്നതാണ്. ഒരു പക്കാ സ്മാർട്ട് തമിഴ് പെൺകുട്ടിയുടെ റോൾ ആണ്. സ്‌ക്രിപ്റ്റ് കേട്ടിട്ടു തന്നെ ഒരുപാട് ഇഷ്ടമായി. ജനുവരിയിൽ ഷൂട്ട് തുടങ്ങുമെന്നും നടി പറഞ്ഞു.