- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ രംഗം കാണുമ്പോൾ അച്ഛനും അമ്മയും എന്തു പറയുമെന്ന ടെൻഷൻ എനിക്കുണ്ട്; പക്ഷെ അപ്പുവിന്റെയും മാത്തന്റെയും ലിപ് ലോക്ക് സിനിമയ്ക്ക് ആവശ്യമായിരുന്നു; നല്ലൊരു സിനിമ കൈവിട്ട് പോവാതിരിക്കാനാണ് ലിപ് ലോക്ക് ചെയ്യാൻ തയ്യാറായതെന്നും ഐശ്വര്യാ ലക്ഷ്മി
ആഷിഖ് അബു സംവിധാനം ചെയ്ത ക്രിസ്തുമസ് ചിത്രം മായാനദി ബോക്‌സ് ഓഫിസിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. അപ്പുവിന്റെയും മാത്തന്റെയും പ്രണയത്തെ കുറിച്ച് പറയുന്ന സിനിമയിലെ ലിപ് ലോക്ക് രംഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇത്തരം രംഗങ്ങൾ അച്ഛനും അമ്മയും കാണുമ്പോൾ എന്തു പറയും എന്നുള്ള ടെൻഷൻ തനിക്ക് ഉണ്ട് എന്നും ഇതുവരെ അവർ സിനിമ കണ്ടിട്ടില്ല എന്നും നടി പറയുന്നു. ഈ രംഗത്തെ കുറിച്ച് ആദ്യം കേട്ടപ്പോൾ ആളുകൾ എന്തു പറയും എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു. എന്നാൽ എല്ലാം ആലോചിച്ചിട്ടാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ആ ടെൻഷൻ കാരണം ഇതുപോലൊരു നല്ല ചിത്രം കയ്യിൽ നിന്നു പോകരുത് എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇത് സിനിമയാണ്. അത് ആവശ്യപ്പെടുന്ന കാര്യം ചെയ്യുക എന്നതാണ് ഒരു അഭിനേതാവിന്റെ ജോലി. അതാണ് ഞാൻ ചിന്തിച്ചത്. കഥാപാത്രങ്ങൾ തമ്മിലുള്ള സ്‌നേഹം ആവിഷ്‌കരിക്കാനാണ് അങ്ങനെയുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയത്. ഒട്ടും വൾഗർ അല്ലാത്ത രീതിയിലാണ് ആ രംഗം ചെയ്തിരിക്കുന്നത്. അച്ഛനും അമ്മയും ചിത്രം ഇതുവരെ കണ്ടിട്ടില്ല. എനിക്ക് ല
ആഷിഖ് അബു സംവിധാനം ചെയ്ത ക്രിസ്തുമസ് ചിത്രം മായാനദി ബോക്‌സ് ഓഫിസിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. അപ്പുവിന്റെയും മാത്തന്റെയും പ്രണയത്തെ കുറിച്ച് പറയുന്ന സിനിമയിലെ ലിപ് ലോക്ക് രംഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇത്തരം രംഗങ്ങൾ അച്ഛനും അമ്മയും കാണുമ്പോൾ എന്തു പറയും എന്നുള്ള ടെൻഷൻ തനിക്ക് ഉണ്ട് എന്നും ഇതുവരെ അവർ സിനിമ കണ്ടിട്ടില്ല എന്നും നടി പറയുന്നു.
ഈ രംഗത്തെ കുറിച്ച് ആദ്യം കേട്ടപ്പോൾ ആളുകൾ എന്തു പറയും എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു. എന്നാൽ എല്ലാം ആലോചിച്ചിട്ടാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ആ ടെൻഷൻ കാരണം ഇതുപോലൊരു നല്ല ചിത്രം കയ്യിൽ നിന്നു പോകരുത് എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇത് സിനിമയാണ്. അത് ആവശ്യപ്പെടുന്ന കാര്യം ചെയ്യുക എന്നതാണ് ഒരു അഭിനേതാവിന്റെ ജോലി. അതാണ് ഞാൻ ചിന്തിച്ചത്. കഥാപാത്രങ്ങൾ തമ്മിലുള്ള സ്‌നേഹം ആവിഷ്‌കരിക്കാനാണ് അങ്ങനെയുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയത്.
ഒട്ടും വൾഗർ അല്ലാത്ത രീതിയിലാണ് ആ രംഗം ചെയ്തിരിക്കുന്നത്. അച്ഛനും അമ്മയും ചിത്രം ഇതുവരെ കണ്ടിട്ടില്ല. എനിക്ക് ലീവ് കിട്ടിയിട്ട് ഒപ്പം കാണാൻ ഇരിക്കുകയാണ്. പക്ഷേ ഇങ്ങനെയുള്ള രംഗങ്ങളുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കാരണം കാണുമ്പോൾ അവർക്ക് ഷോക്ക് ആകരുതല്ലോ. അവർക്ക് ഞാൻ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നേയുള്ളൂ. അവരെ കുറിച്ചു മാത്രമാണ് എനിക്കു പേടി. ബാക്കി ഈ ലോകത്ത് ആര് എന്തു പറഞ്ഞാലും എനിക്ക് വിഷമമില്ലെന്നും എന്നും ഐശ്വര്യ പറയുന്നു