- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐശ്വര്യ സൂപ്പർ മോം അല്ല ഒബ്‌സസീവ് മോം; ആരാധ്യയുടെ എല്ലാക്കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യണമെന്ന് ഐശ്വര്യയ്ക്ക് നിർബന്ധമാണ്; താനും മക്കളെ വളർത്തി എങ്കിലും ഇതു പോലെ അല്ലെന്നും ജയാ ബച്ചൻ
ഐശ്വര്യ സൂപ്പർ മോം അല്ല ഒബ്‌സസീവ് മോം ആണെന്ന് അമ്മായിഅമ്മ ജയാബച്ചൻ. ആരാധ്യയുടെ എല്ലാക്കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യണമെന്ന് ഐശ്വര്യയ്ക്ക് നിർബന്ധമാണെന്നും അവർ പറയുന്നു. ഐശ്വര്യ എന്ന അമ്മയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അഭിഷേക് ബച്ചന്. അടുത്തിടെ നടി രേഖവരെ ഐശ്വര്യയിലെ അമ്മയെ അഭിനന്ദിച്ച് ഈ അടുത്ത് കത്തെഴുതിയിരുന്നു. എന്നാൽ അമിതാബ് ബച്ചന്റെ ഭാര്യയും അഭിഷേക് ബച്ചന്റെ അമ്മയുമായ ജയാബച്ചന് ഐശ്വര്യയിലെ അമ്മയെ അംഗീകരിക്കാൻ തയാറല്ല. ഐശ്വര്യ ഒബ്‌സസ്സീവ് ആണെന്നാണ് അവരുടെ പക്ഷം. ഐശ്വര്യയ്ക്ക് മുഴുവൻ സമയ സിനിമാ ജീവിതത്തിലേക്ക് കടക്കാൻ അവസരം ലഭിക്കുന്നുണ്ടോയെന്ന ചോദ്യം അവതാരക ജയയോട് ചോദിച്ചപ്പോഴാണ് അവർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഐശ്വര്യ മാത്രമല്ല പുതിയ തലമുറയിൽപ്പെട്ട എല്ലാ അമ്മമാരും അങ്ങനെയാണെന്നും തന്റെ മകൾ ശ്വേതയും കുഞ്ഞുങ്ങളോട് ഇപ്രകാരമാണ് പെരുമാറിയിരുന്നതെന്നും അവർ പറയുന്നു. കൂട്ടുകുടുംബം ഇല്ലാതായതുകൊണ്ട് അനുഭവിക്കുന്ന അരക്ഷിതാവസ്ഥ മൂലമാകാം ഇന്നത്തെ തലമുറയിലെ അമ്മമാർ കുഞ്ഞുങ്ങളുടെ കാര്യങ്ങ
ഐശ്വര്യ സൂപ്പർ മോം അല്ല ഒബ്‌സസീവ് മോം ആണെന്ന് അമ്മായിഅമ്മ ജയാബച്ചൻ. ആരാധ്യയുടെ എല്ലാക്കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യണമെന്ന് ഐശ്വര്യയ്ക്ക് നിർബന്ധമാണെന്നും അവർ പറയുന്നു. ഐശ്വര്യ എന്ന അമ്മയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അഭിഷേക് ബച്ചന്.
അടുത്തിടെ നടി രേഖവരെ ഐശ്വര്യയിലെ അമ്മയെ അഭിനന്ദിച്ച് ഈ അടുത്ത് കത്തെഴുതിയിരുന്നു. എന്നാൽ അമിതാബ് ബച്ചന്റെ ഭാര്യയും അഭിഷേക് ബച്ചന്റെ അമ്മയുമായ ജയാബച്ചന് ഐശ്വര്യയിലെ അമ്മയെ അംഗീകരിക്കാൻ തയാറല്ല. ഐശ്വര്യ ഒബ്‌സസ്സീവ് ആണെന്നാണ് അവരുടെ പക്ഷം.
ഐശ്വര്യയ്ക്ക് മുഴുവൻ സമയ സിനിമാ ജീവിതത്തിലേക്ക് കടക്കാൻ അവസരം ലഭിക്കുന്നുണ്ടോയെന്ന ചോദ്യം അവതാരക ജയയോട് ചോദിച്ചപ്പോഴാണ് അവർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഐശ്വര്യ മാത്രമല്ല പുതിയ തലമുറയിൽപ്പെട്ട എല്ലാ അമ്മമാരും അങ്ങനെയാണെന്നും തന്റെ മകൾ ശ്വേതയും കുഞ്ഞുങ്ങളോട് ഇപ്രകാരമാണ് പെരുമാറിയിരുന്നതെന്നും അവർ പറയുന്നു.
കൂട്ടുകുടുംബം ഇല്ലാതായതുകൊണ്ട് അനുഭവിക്കുന്ന അരക്ഷിതാവസ്ഥ മൂലമാകാം ഇന്നത്തെ തലമുറയിലെ അമ്മമാർ കുഞ്ഞുങ്ങളുടെ കാര്യങ്ങളെല്ലാം സ്വയം നോക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്നും അവർ പറയുന്നു. ഐശ്വര്യയ്‌ക്കൊപ്പം താനുണ്ടെങ്കിലും അവളുടെ അമ്മ എപ്പോഴും കാണില്ലെന്നും അതുകൊണ്ട് മറ്റു ചോയ്‌സൊന്നുമില്ലാത്തിനാൽ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ അവൾക്കൊറ്റയ്ക്ക് നോക്കേണ്ടി വരുന്നുവെന്നും അവർ പറയുന്നു.
തന്റെയൊക്കെ ചെറുപ്പത്തിൽ കുഞ്ഞുങ്ങളെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും താൻ തനിച്ചല്ല ചെയ്തിരുന്നതെന്നും ഒരു അമ്മ എന്ന നിലയിൽ മക്കൾക്ക് ആവശ്യമുള്ള സമയത്തൊക്കെ കൂടെയുണ്ടാവുക മാത്രമാണ് താൻ ചെയ്തതെന്നും അവർ പറയുന്നു.