മുഴു നീളൻ ഗൗണിൽ നിന്നിട്ടും നാണം മറയ്ക്കാൻ പാടുപെടുന്ന ഐശ്വര്യ റായിയെ ആണ് കഴിഞ്ഞ ദിവസം ദോഹ രാജ്യാന്തര ഫാഷൻ വീക്കെൻഡിൽ നിന്നും പാപ്പരാസികളുടെ കാമറ കണ്ണുകൾ ഒപ്പി എടുത്തത്. ക്ലീവേജ് മുഴുവ ൻ തുറന്ന് കാട്ടുന്ന വസ്ത്രമണിഞ്ഞതാണ് ഐശ്വര്യ റായിയെ പുലിവാല് പിടിപ്പിച്ചത്.

ദോഹയിൽ നടക്കുന്ന രാജ്യാന്തര ഫാഷൻ വീക്കെൻഡ് 2018ൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഐശ്വര്യ. മകൾ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്.

പരിപാടിക്ക്‌ േശഷം പോകാനൊരുങ്ങിയ ഐശ്വര്യയെ പെട്ടന്നാണ് ആരാധകർ വളഞ്ഞത്. ഇതോടെ പാപ്പരാസികളും നടിക്ക് ചുറ്റും കൂടി. ഇതോടെ നടി ആകെ അങ്കലാപ്പിലായി. എന്നാൽ അതൊന്നും പ്രകടമാക്കാതെ എല്ലാവർക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നടി മടങ്ങിയത്.