- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാരുഖിന് പകരം അഭിഷേകിനെ നായകനാക്കി; നായികയാകാൻ താൽപ്പര്യം ഇല്ല എന്ന് ഭാര്യയും; സഞജയ് ലീല ബെൻസാലിയുടെ സിനിമയിൽ നിന്നും ഐശ്വര്യ റായി പിന്മാറിയത് എന്ത്?
കൊച്ചി: സൂപ്പർ താരദമ്പതികളാണ് അഭിഷേകും ഐശ്വര്യ റായിയും. ഇരുവരുടെയും മകൾ ആരാധ്യ ഇന്നു ബോളിവുഡിന്റെ കണ്ണിലുണ്ണിയാണ്. ഇതിനിടയിലും ഇരുവരും പിരിഞ്ഞു എന്നു വരെ പാപ്പരാസികൾ എഴുതി പിടിപ്പിച്ചു. ആരാധ്യയുടെ ജനനത്തോടെ ആഷ് സിനിമയിൽ നിന്നു വിട്ടു നിന്നിരുന്നു. എന്നാൽ ഫെന്നി ഖാൻ ചിത്രത്തിലുടെ താരം ശക്തമായി തിരിച്ചു വരാൻ ഒരുങ്ങുകയാണ്. എന്നാൽ സഞജയ് ലീല ബെൻസാലിയുടെ പുതിയ ചിത്രത്തിൽ അഭിഷേകിന്റെ നായികയാകാൻ ആഷ് വിസമ്മതിച്ചു എന്നും വാർത്തയുണ്ട്. ഈ ചിത്രത്തിലേയ്ക്ക് ആദ്യം പരിഗണിച്ചതു ഷാരുഖാനെയായിരുന്നു. അമൃത പ്രീതംസാഹിർ ലുധിയാൻവിയെക്കുറിച്ചുള്ള ഈ ചിത്രം സമയക്കുറവുമൂലം ഏറ്റെടക്കാൻ ഷാരുഖിനു കഴിഞ്ഞില്ല. അഭിഷേകിന്റെ നായികയാകാൻ പ്രിയങ്ക ചോപ്രയെ പരിഗണിച്ചിരുന്നു. എന്നാൽ പ്രിയങ്ക അഭിനയിക്കാൻ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് ആഷിനെ സമീപിച്ചത്. സാഹിത്യകാരിയായ അമൃത പ്രീതത്തെ അവതരിപ്പിക്കാൻ തനിക്ക് താൽപ്പര്യം ഇല്ല എന്ന് ആഷ് അറിയിക്കുകയായിരുന്നു. തുടർന്നു ദീപിക പദുക്കോണിനെ സമീപിച്ചു. ദിപീക ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം മൂളി
കൊച്ചി: സൂപ്പർ താരദമ്പതികളാണ് അഭിഷേകും ഐശ്വര്യ റായിയും. ഇരുവരുടെയും മകൾ ആരാധ്യ ഇന്നു ബോളിവുഡിന്റെ കണ്ണിലുണ്ണിയാണ്.
ഇതിനിടയിലും ഇരുവരും പിരിഞ്ഞു എന്നു വരെ പാപ്പരാസികൾ എഴുതി പിടിപ്പിച്ചു. ആരാധ്യയുടെ ജനനത്തോടെ ആഷ് സിനിമയിൽ നിന്നു വിട്ടു നിന്നിരുന്നു. എന്നാൽ ഫെന്നി ഖാൻ ചിത്രത്തിലുടെ താരം ശക്തമായി തിരിച്ചു വരാൻ ഒരുങ്ങുകയാണ്. എന്നാൽ സഞജയ് ലീല ബെൻസാലിയുടെ പുതിയ ചിത്രത്തിൽ അഭിഷേകിന്റെ നായികയാകാൻ ആഷ് വിസമ്മതിച്ചു എന്നും വാർത്തയുണ്ട്.
ഈ ചിത്രത്തിലേയ്ക്ക് ആദ്യം പരിഗണിച്ചതു ഷാരുഖാനെയായിരുന്നു. അമൃത പ്രീതംസാഹിർ ലുധിയാൻവിയെക്കുറിച്ചുള്ള ഈ ചിത്രം സമയക്കുറവുമൂലം ഏറ്റെടക്കാൻ ഷാരുഖിനു കഴിഞ്ഞില്ല. അഭിഷേകിന്റെ നായികയാകാൻ പ്രിയങ്ക ചോപ്രയെ പരിഗണിച്ചിരുന്നു. എന്നാൽ പ്രിയങ്ക അഭിനയിക്കാൻ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് ആഷിനെ സമീപിച്ചത്.
സാഹിത്യകാരിയായ അമൃത പ്രീതത്തെ അവതരിപ്പിക്കാൻ തനിക്ക് താൽപ്പര്യം ഇല്ല എന്ന് ആഷ് അറിയിക്കുകയായിരുന്നു. തുടർന്നു ദീപിക പദുക്കോണിനെ സമീപിച്ചു. ദിപീക ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം മൂളി എന്നാണു സൂചന