ശ്വര്യ റായ് അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യയുടെ ആറാം പിറന്നാൾ ആഘോഷം കഴിഞ്ഞ ദിവസമായിരുന്നു. വളരെ ഗംഭീരമായി തന്നെയാണ് തങ്ങളുടെ ഏകമകളുടെ പിറന്നാൾ ഈ താര കടുംബം ആഘോഷിച്ചത്. ഷാരൂഖ് ഖാൻ, അമീർ ഖാൻ അടക്കം സിനിമാ ലോകം ഒന്നടങ്കം ഈ ബർത്ത് ഡേ പാർട്ടിക്ക് എത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇതിൽ നിന്നും വളരെ വ്യത്യസ്തമായാണ് ഐശ്വര്യ തന്റെ അച്ഛന്റെ ജന്മദിനം ആഘോഷിച്ചത്. മുച്ചുണ്ട് ഉള്ള നൂറുകുട്ടികളുടെ സൗജന്യശസ്ത്രക്രിയ നടത്താനായിരുന്നു ഐശ്വര്യയുടെ തീരുമാനം. കുട്ടികളെ കാണുന്നതനായി മകൾ ആരാധ്യയ്‌ക്കൊപ്പം സ്‌മൈൽ ട്രെയിൻ ഫൗണ്ടേഷനിൽ ഐശ്വര്യ എത്തി. മരിച്ചുപോയ അച്ഛന്റെ ഓർമയ്ക്കായി കേക്കും മുറിച്ചു.

ഇവിടെവച്ചാണ് പൊതുസ്ഥലം എന്നോർക്കാതെ ഐശ്വര്യ പോട്ടിക്കരഞ്ഞത്. പതിവു പോലെ പാപ്പരാസികളുടെ നിലവാരമില്ലായ്മയാണ് ഇവിടെയും ഐശ്വര്യയെ അസ്വസ്ഥയാക്കിയത്. ഫൗണ്ടേഷനിൽ എത്തിയ ഐശ്വര്യ മകൾ ആരാധ്യയ്ക്കും മറ്റു കുട്ടികൾക്കും ഒപ്പം കേക്കു മുറിച്ചു. അതിനിടെ കാമറാ കണ്ണുകൾ മിന്നിക്കൊണ്ടേ ഇരുന്നു. ഇത് ഐശ്വര്യയെ അസ്വസ്ഥയാക്കി. കാമറ ഓഫ് ചെയ്യാൻ ഐശ്വര്യ പലതവണ പാപ്പരാസികളോട് ആവശ്യപ്പെട്ടു. എന്നാൽ അവർ ഇതൊന്നും ചെവിക്കൊണ്ടില്ല.

പെട്ടന്നാണ് സദസ്സിലുള്ളവരെയെല്ലാം ഞെട്ടിച്ച സംഭവമുണ്ടാകുന്നത്. ഐശ്വര്യ പൊട്ടിക്കരയാൻ തുടങ്ങി. ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യണമെന്ന് അപേക്ഷിച്ചു. 'ദയവായി ഇത് നിർത്തൂ, നിങ്ങൾ ചെയ്യുന്നതൊരു ജോലിയല്ല. ഇതൊരു സിനിമാപ്രീമിയർ നടക്കുന്ന ഇടമല്ല. പൊതുസ്ഥലവുമല്ല. കുറച്ചെങ്കിലും ആദരം ഈ കുട്ടികളോട് കാണിക്കൂ. അവർ ബുദ്ധിമുട്ടുള്ളവരാണ്.'ഐശ്വര്യ പറഞ്ഞു.