- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയസായിട്ടും ഐശ്വര്യക്ക് ലോകമെമ്പാടും ആരാധകർ; കാനിൽ രാജകുമാരിയെ പോലെ തിളങ്ങി ഇന്ത്യൻ സുന്ദരി; 44ാം വയസ്സിലും ഭംഗിക്ക് മാറ്റ് കുറയില്ലെന്ന് വ്യക്തമാക്കി മുൻ ലോക സുന്ദരി
ലോകമെമ്പാടും ആരാധകരുള്ള മുൻ ലോക സുന്ദരി ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയിലും രാജ കുമാരിയായി തിളങ്ങി. തന്റെ 44ാം വയസിലും കാനിൽ താര സുന്ദരിക്ക് ആരാധകർക്ക് ഒട്ടും കുറവില്ലെന്ന് അടിവരയിട്ടു കൊണ്ടായിരുന്നു ഐശ്വര്യയുടെ വരവ്. റെഡ് കാർപറ്റ് ചടങ്ങിൽ അഴകിന്റെ റാണിയുടെ ചിത്രം പകർത്താനെത്തിയത് അനേകം പേർ. ഫിലിപ്പീൻസ് ഡിസൈനർ മൈക്കൽ സിങ്കോ തയാറാക്കിയ 'ബട്ടർഫ്‌ളൈ' ഗൗൺ ധരിച്ചായിരുന്നു ഐശ്വര്യയുടെ പതിനേഴാമത്തെ കാൻ റെഡ് കാർപറ്റ് മുഹൂർത്തം. ഗൗണിന്റെ പിന്നിലേക്കു നീളുന്ന മൂന്നു മീറ്റർ ചിത്രശലഭച്ചിറകുകളാണ് ഉടുപ്പിന്റെ സവിശേഷത. കൂടാതെ പീലി വിടർത്തിയ മയിലിനയും ഓർമ്മിപ്പിക്കും വിധം നീലയും പർപ്പിളും കൂടിക്കലർന്ന ഗൗണാണ് ഐശ്വരി തിരഞ്ഞെടുത്തത്. 125 ദിവസങ്ങളിലായി 3000 മണിക്കൂറുകൾ ചെലവിട്ടാണു സിങ്കോ ഈ മനോഹര വസ്ത്രം പൂർത്തിയാക്കിയത്. വർഷങ്ങളായി കാൻ ചലച്ചിത്ര മേളയുടെ സജീവസാന്നിദ്ധ്യമാണ് ഐശ്വര്യ റായ് ബച്ചൻ. 'ദേവ്ദാസ്' എന്ന തന്റെ ചിത്രത്തിന്റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടും അല്ലാതെയുള്ള ബ്രാൻഡ് എൻഡോർസ്മെന്റുകൾക്കുമായി കാനിൽ ഐ
ലോകമെമ്പാടും ആരാധകരുള്ള മുൻ ലോക സുന്ദരി ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയിലും രാജ കുമാരിയായി തിളങ്ങി. തന്റെ 44ാം വയസിലും കാനിൽ താര സുന്ദരിക്ക് ആരാധകർക്ക് ഒട്ടും കുറവില്ലെന്ന് അടിവരയിട്ടു കൊണ്ടായിരുന്നു ഐശ്വര്യയുടെ വരവ്. റെഡ് കാർപറ്റ് ചടങ്ങിൽ അഴകിന്റെ റാണിയുടെ ചിത്രം പകർത്താനെത്തിയത് അനേകം പേർ. ഫിലിപ്പീൻസ് ഡിസൈനർ മൈക്കൽ സിങ്കോ തയാറാക്കിയ 'ബട്ടർഫ്‌ളൈ' ഗൗൺ ധരിച്ചായിരുന്നു ഐശ്വര്യയുടെ പതിനേഴാമത്തെ കാൻ റെഡ് കാർപറ്റ് മുഹൂർത്തം.
ഗൗണിന്റെ പിന്നിലേക്കു നീളുന്ന മൂന്നു മീറ്റർ ചിത്രശലഭച്ചിറകുകളാണ് ഉടുപ്പിന്റെ സവിശേഷത. കൂടാതെ പീലി വിടർത്തിയ മയിലിനയും ഓർമ്മിപ്പിക്കും വിധം നീലയും പർപ്പിളും കൂടിക്കലർന്ന ഗൗണാണ് ഐശ്വരി തിരഞ്ഞെടുത്തത്. 125 ദിവസങ്ങളിലായി 3000 മണിക്കൂറുകൾ ചെലവിട്ടാണു സിങ്കോ ഈ മനോഹര വസ്ത്രം പൂർത്തിയാക്കിയത്.
വർഷങ്ങളായി കാൻ ചലച്ചിത്ര മേളയുടെ സജീവസാന്നിദ്ധ്യമാണ് ഐശ്വര്യ റായ് ബച്ചൻ. 'ദേവ്ദാസ്' എന്ന തന്റെ ചിത്രത്തിന്റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടും അല്ലാതെയുള്ള ബ്രാൻഡ് എൻഡോർസ്മെന്റുകൾക്കുമായി കാനിൽ ഐശ്വര്യ എത്തിയപ്പോഴെല്ലാം ലോക സിനിമയുടെ ആഘോഷ നഗരി അവരെ അത്യുത്സാഹത്തോടെ വരവേറ്റിരുന്നു. ഇത്തവണ മകൾ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ കാനിലെത്തിയത്.
ചുവപ്പു നിറത്തിലുള്ള ഗൗണിലായിരുന്നു ആരാധ്യ