- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ഐശ്വര്യ റായിയുടെ മകനാണ്, എനിക്കെന്റെ അമ്മയെ വേണം; തന്റെ ബന്ധുക്കൾ അമ്മയെ കുറിച്ചുള്ള തെളിവുകൾ നശിപ്പിച്ചതിനാലാണ് അമ്മയെ തേടി ഇത്രയും നാൾ വരാതിരുന്നത്; ഇപ്പോൾ മറ്റൊന്നും വേണ്ട അമ്മയുടെ കൂടെ താമസിച്ചാൽ മാത്രം മതി;' ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി വിശാഖപട്ടണം സ്വദേശി രംഗത്ത്
ആന്ധ്രപ്രദേശ്: ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്നും അതിന് തന്റെ കൈയിൽ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി എത്തിയത്. 1988ൽ ലണ്ടനിൽ വച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താൻ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളർന്ന താൻ 27 വയസ്സുവരെ ആന്ധ്രയിലെ ചോളപുരത്തായിരുന്നുവെന്നും യുവാവ് പറയുന്നു. തന്റെ ബന്ധുക്കൾ അമ്മയെ കുറിച്ചുള്ള തെളിവുകൾ നശിപ്പിച്ചതിനാലാണ് താൻ ഇത്രയും നാൾ വരാതിരുന്നതെന്നും ഇപ്പോൾ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട, അമ്മയുടെ കൂടെ താമസിച്ചാൽ മാത്രം മതി-യുവാവ് പറയുന്നു. സംഗീത് കുമാറിന്റെ വാക്കുകൾ:'ഞാൻ സംഗീത് കുമാർ റായി. 95ലെ ലോക സുന്ദരി ഐശ്വര്യ കൃഷ്ണരാജ് റായിയുടെ മകനാണ് ഞാൻ. ഐ.വി.എഫ് പ്രക്രിയയിലൂടെയാണ് ഞാൻ ജനിച്ചത്. 1988ൽ ലണ്ടനിൽ വച്ച്. മൂന്ന് വയസ്സ് തൊട്ട് 27 വയസ്സുവരെ ഞാൻ വളർന്നത് ചോളവാരത്തിലാണ്. രണ്ട് വയസ്സുവരെ ഞാൻ എന്റെ മുത്തശ്ശന്റെയും മുത്തശ
ആന്ധ്രപ്രദേശ്: ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്നും അതിന് തന്റെ കൈയിൽ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി എത്തിയത്.
1988ൽ ലണ്ടനിൽ വച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താൻ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളർന്ന താൻ 27 വയസ്സുവരെ ആന്ധ്രയിലെ ചോളപുരത്തായിരുന്നുവെന്നും യുവാവ് പറയുന്നു. തന്റെ ബന്ധുക്കൾ അമ്മയെ കുറിച്ചുള്ള തെളിവുകൾ നശിപ്പിച്ചതിനാലാണ് താൻ ഇത്രയും നാൾ വരാതിരുന്നതെന്നും ഇപ്പോൾ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട, അമ്മയുടെ കൂടെ താമസിച്ചാൽ മാത്രം മതി-യുവാവ് പറയുന്നു.
സംഗീത് കുമാറിന്റെ വാക്കുകൾ:
'ഞാൻ സംഗീത് കുമാർ റായി. 95ലെ ലോക സുന്ദരി ഐശ്വര്യ കൃഷ്ണരാജ് റായിയുടെ മകനാണ് ഞാൻ. ഐ.വി.എഫ് പ്രക്രിയയിലൂടെയാണ് ഞാൻ ജനിച്ചത്. 1988ൽ ലണ്ടനിൽ വച്ച്. മൂന്ന് വയസ്സ് തൊട്ട് 27 വയസ്സുവരെ ഞാൻ വളർന്നത് ചോളവാരത്തിലാണ്. രണ്ട് വയസ്സുവരെ ഞാൻ എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ മുംബൈയിലാണ് വളർന്നത്. ബ്രിന്ദ കൃഷ്ണരാജ് റായി എന്നാണ് എന്റെ അമ്മൂമ്മയുടെ പേര്. മുത്തശ്ശൻ കൃഷ്ണരാജ് റായി കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്. എന്റെ അമ്മാവൻ ആദിത്യ റായിയും മുത്തശ്ശിയുമെല്ലാം മുംബൈയിലാണ് ഇപ്പോൾ താമസിക്കുന്നത്.
2007ൽ എന്റെ 'അമ്മ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു. പക്ഷെ ഇപ്പോൾ അവർ തമ്മിൽ പിരിഞ്ഞു. അമ്മ ഇപ്പോൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എനിക്കെന്റെ അമ്മയെ തിരിച്ചു വേണം. അമ്മ മംഗലാപുരത്തേയ്ക്ക് തിരിച്ചു വരണം. എനിക്കെന്റെ അമ്മയുടെ കൂടെ താമസിക്കണം. 27 വർഷമായി ഞാൻ എന്റെ കുടുംബവുമായി പിരിഞ്ഞിട്ട്. ഞാൻ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്ക് വിശാഖപട്ടണത്തേക്ക് തിരിച്ചു പോകണ്ട. എനിക്കെന്റെ അമ്മയെ ആണ് വേണ്ടത്. എന്റെ നാട്ടിൽ എനിക്ക് ഒരുപാടു പ്രശ്നങ്ങളാണ് . ബന്ധുക്കൾ ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ പലതും പറഞ്ഞു കേൾക്കുന്നു. അവരെല്ലാ തെളിവുകളും നശിപ്പിച്ചു. ഞാൻ ഇതിന് മുൻപേ അമ്മയെ തേടി വന്നേനെ. എന്നാൽ എന്റെ കയ്യിൽ തെളിവുകൾ ഉണ്ടായിരുന്നില്ല. എനിക്ക് വ്യക്തമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ എനിക്കെല്ലാം അറിയാം. എല്ലാ കാര്യത്തിലും വ്യക്തത വന്നു. എന്റെ കയ്യിൽ തെളിവുകളുമുണ്ട്. എനിക്ക് വേറൊന്നും വേണ്ട എന്റെ അമ്മയെ അല്ലാതെ.'