കൊല്ലം: നാട്ടുകാരെ ഏപ്രിൽ ഫൂളാക്കാൻ നോക്കിയ എ.ഐ.വൈഎഫ് നേതാവ് നാണംകെട്ടു.അഞ്ചൽ കുരുവിക്കോണത്തു വൻ വാഹനാപകടം എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട എ.ഐ.വൈ.എഫ് നേതാവ് എം.എസ് ഗിരീഷാണ് ആളുകളുടെ ശകാരം കേട്ടത്. പോസ്റ്റ് കണ്ട് ധാരാളം പേർ ഷെയർ ചെയ്യുകയും നിരവധി വാട്‌സാപ്പ് ഫേസ്‌ബുക്ക് പേജുകൾ ഗ്രൂപ്പുകൾ വ്യാജവാർത്ത എന്നറിയാതെ ഷെയർ ചെയ്യുകയും ചെയ്തു.

പിന്നീടാണ് പലരുമിത് വ്യാജ വാർത്ത ആണെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് അനേകം ആളുകളുടെ ശകാരവും തെറിയും കേൾക്കേണ്ടി വന്ന ഇളമ്പൽ നേതാവിന് പിന്തുണയുമായി എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് വിനോദ് കുമാർ രംഗത്ത് എത്തി. അല്പം ഭീഷണി കലർന്ന സര്വരത്തിൽ ന്യായീകരണവുമായി വന്ന നേതാവിനോടും സോഷ്യൽ മീഡിയ പറഞ്ഞു: OMKV.

കൊടി കുത്തണോ എഫ്.ബിയിൽ എന്ത് പോസ്റ്റ് ചെയ്യണമോ എന്ന് ഞങ്ങൾ തീരുമാനിച്ചോളാം നീ ആരാടാ ഇതൊക്കെ ചോദിക്കാൻ കുറെ നാളായി നിന്റെ ചൊറിച്ചിൽ തുടങ്ങിയിട്ട് ..എന്ന് തുടങ്ങുന്ന പോസ്റ്റ് ആളുകളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പിൻവലിച്ചു.

മുമ്പ് നടന്ന ഒരപകടത്തിന്റെ ചിത്രം ചേർത്താണ് എഐവൈഎഫ് നേതാവ് കുരുവിക്കോണത്ത് വൻ വാഹനാപകടം എന്ന് പോസ്റ്റ് ചെയ്തത്.ദൂരത്തിരിക്കുന്ന പ്രവസികളും മറ്റും ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.നാട്ടിൽ, ഉറ്റവരുടെ വിവരങ്ങൾ അറിയാൻ ആകാക്ഷയോടെ ഇരിക്കുന്ന തങ്ങളെ ഭയപ്പെടുത്താനുള്ള പോസ്റ്റ് തീർത്തും വിവേചനരഹിതമാണെന്നും ചിലർ വിമർശിച്ചു.

ആളുകളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് MSഗിരീഷ് പോസ്റ്റ് പിൻവലിച്ചു. പ്രവാസിയായ സുഗതന്റെ ആത്മഹത്യയെതുടർന്ന് അറസ്റ്റിലായ ഗിരീഷിന് അടുത്തിടെയാണ് ജാമ്യംലഭിച്ചത്. അന്ന് ഇവർക്ക് സ്വീകരണം നൽകിയത് വൻപ്രതിഷേധത്തിനിടയാക്കിയിരുന്നു.

AIYF നേതാക്കളുടെ സോഷ്യൽമീഡിയയിലെ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചവരിൽ പലരും AIYF - CPI പ്രവർത്തകരാണെന്നത് സംഘടനയിൽ വരുംദിവസങ്ങളിൽ ചർച്ചയാകും. നേതാക്കൾ തങ്ങളിലുള്ള പരസ്യമായ വിഴുപ്പലക്കൽ പാർട്ടിക്കും തലവേദനയായിരിക്കുകയാണ്