- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം സൃഷ്ടിച്ച് ഐസ്വാൾ എഫ്‌സി ഐ ലീഗ് കിരീടം ചൂടി; വടക്കുകിഴക്കൻ മേഖലയിൽനിന്ന് ആദ്യമായി ചാമ്പ്യന്മാരാകുന്ന ടീമെന്ന ഖ്യാതി ഇനി ഐസ്വാളിന്; അയൽക്കാരായ ലജോങ്ങിനെ സമനിലയിൽ തളച്ച ടീം കപ്പുയർത്തിയത് പോയിന്റ് നിലയിൽ മുന്നിലെത്തി
കൊൽക്കത്ത: നിർണായക മത്സരത്തിൽ ഷില്ലോംഗ് ലോജോങ്ങിനെ സമനിയിൽ തളച്ച് ഐസ്വാൾ എഫ്‌സി ഐ ലീഗ് കിരീടം ചൂടി. ഐ ലീഗ് കിരീടം ചൂടുന്ന ആദ്യ വടക്കുകിഴക്കൻ ഫുട്‌ബോൾ ടീമായി മാറി ഐസ്വാൾ ചരിത്രം സൃഷ്ടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ ഇരു ടീമുകളും 1-1 സമനിയിൽ പിരിയുകയായിരുന്നു. അയൽക്കാർകൂടിയായ ലജോങ്ങിന്റെ ഹോംഗ്രൗണ്ടിലായിരുന്നു മത്സരം. ലജോങ്ങിനുവേണ്ടി ദിപാണ്ഡ ഡിക്കയാണ് ആദ്യ ഗോൾ നേടിയത്. സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ വില്യം ലാൽനുൻഫേല ഐസ്വാളിനെ സമനിലയിലെത്തിച്ചു. ഐ-ലീഗിൽ രണ്ടാം സീസൺ മാത്രം കളിക്കുന്ന ഐസ്വാളിന്റെ നേട്ടത്തിലൂടെ ഒരു വടക്കു കിഴക്കൻ ക്ലബ്ബ് ആദ്യമായി ഐ-ലീഗ് കിരീടം നേടി എന്ന ചരിത്രം കൂടിയാണ് പിറന്നത്. 18 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായാണ് ഐസ്വാൾ കിരീടം നേടിയത്. അതേ സമയം അവസാനം വരെ കിരീടപ്രതീക്ഷ നിലനിർത്തിയ മോഹൻ ബഗാന് രണ്ടാം സ്ഥാനം കൊണ്ച് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ ബെംഗളൂരു എഫ്.സിക്ക് മുന്നിൽ കിരീടം നഷ്ടപ്പെട്ട ബഗാന് ഇത്തവണ ഐസ്വാളിന് മുന്നിൽ വഴിമാറികൊടുക്കേണ്ടി വന്നു. അവസാന മത്സ
കൊൽക്കത്ത: നിർണായക മത്സരത്തിൽ ഷില്ലോംഗ് ലോജോങ്ങിനെ സമനിയിൽ തളച്ച് ഐസ്വാൾ എഫ്‌സി ഐ ലീഗ് കിരീടം ചൂടി. ഐ ലീഗ് കിരീടം ചൂടുന്ന ആദ്യ വടക്കുകിഴക്കൻ ഫുട്‌ബോൾ ടീമായി മാറി ഐസ്വാൾ ചരിത്രം സൃഷ്ടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ ഇരു ടീമുകളും 1-1 സമനിയിൽ പിരിയുകയായിരുന്നു.
അയൽക്കാർകൂടിയായ ലജോങ്ങിന്റെ ഹോംഗ്രൗണ്ടിലായിരുന്നു മത്സരം. ലജോങ്ങിനുവേണ്ടി ദിപാണ്ഡ ഡിക്കയാണ് ആദ്യ ഗോൾ നേടിയത്. സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ വില്യം ലാൽനുൻഫേല ഐസ്വാളിനെ സമനിലയിലെത്തിച്ചു. ഐ-ലീഗിൽ രണ്ടാം സീസൺ മാത്രം കളിക്കുന്ന ഐസ്വാളിന്റെ നേട്ടത്തിലൂടെ ഒരു വടക്കു കിഴക്കൻ ക്ലബ്ബ് ആദ്യമായി ഐ-ലീഗ് കിരീടം നേടി എന്ന ചരിത്രം കൂടിയാണ് പിറന്നത്.
18 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായാണ് ഐസ്വാൾ കിരീടം നേടിയത്. അതേ സമയം അവസാനം വരെ കിരീടപ്രതീക്ഷ നിലനിർത്തിയ മോഹൻ ബഗാന് രണ്ടാം സ്ഥാനം കൊണ്ച് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ ബെംഗളൂരു എഫ്.സിക്ക് മുന്നിൽ കിരീടം നഷ്ടപ്പെട്ട ബഗാന് ഇത്തവണ ഐസ്വാളിന് മുന്നിൽ വഴിമാറികൊടുക്കേണ്ടി വന്നു. അവസാന മത്സരത്തിൽ ചെന്നൈയ്ൻ എഫ്.സിയെ 2-1ന് പരാജയപ്പെടുത്തിയ ബഗാൻ 36 പോയിന്റുമായാണ് സീസൺ അവസാനിപ്പിക്കുന്നത്.