തിരുവനന്തപുരം : ലക്ഷ്യം സിനിമയുടെ അസ്സോസിയേറ്റ് ക്യാമറാമാൻ ബിനു ഊന്നിന്മൂടിന്റെ അനുഭവകുറിപ്പാണ് വാട്‌സപ്പിൽ പ്രചരിക്കുന്നത്. തിരുവനന്തപുരത്തെ അജന്ത തീയറ്ററിൽ താൻകൂടി ഭാഗമായ ചിത്രത്തിന്റെ പ്രദർശനം കാണാൻ എത്തിയതിനെ കുറിച്ചാണ് ഈ കുറിപ്പ് വ്യക്തമാക്കുന്നത്. അറുപത് ദവസത്തോളം കാട്ടിൽ അലഞ്ഞ് ലോകോത്തര നിലവാരത്തിലുള്ള ത്യാമറയിൽ വർക്ക് ചെയ്ത ചിത്രം തീയറ്ററിൽ കാണിക്കുന്നത് ദിനപത്രത്തിലെ നനഞ്ഞു പിരുന്നു പോയ ചിത്രങ്ങളെ പോലെയാണ്ന്ന് ബിനു പറയുന്നു. മൊബൈൽ ക്യാമറയിൽ പോലും കാണിക്കാനുള്ള ക്വാളിറ്റി പോലുമില്ലാത്ത ദൃശ്യങ്ങൾ വലിച്ച് നീട്ടി കാണിക്കുകയാണ് തീയറ്റർ അധികൃതർ.

അജന്താ തീയേറ്ററിലെ പോലെ റെസൊല്യൂഷൻ കുറഞ്ഞ ട്രാൻസ്മിഷനൊപ്പം കാലഹരണപ്പെട്ട തീയേറ്ററിനനുയോജ്യമല്ലാത്ത പ്രോജെക്ടറും കൂടിയാകുമ്പോൾ സിനിമ ആസ്വാദനം ഒരു ദുരവസ്ഥയായി പരിണമിക്കുകയാണെന്ന് ബിനു പറയുന്നു. പ്രൊജക്ടറിന്റെ ബൾബ് ഫ്യൂസായത് പോലും ശരിയാക്കാതെയാണ് തീയറ്റ ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും ബിനു ആരോപിക്കുന്നുണ്ട്. ഇനി സിനിമകാണാൻ പോകുമ്പോൾ തന്റെ അനുഭവം ഓർക്കണമെന്നും ബിനു കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

 ബിനു ഊന്നിന്മൂടിന്റെ വാട്‌സപ്പ് സന്ദേശം :

തിരു; അജന്ത തിയേറ്ററിൽ 'ലക്ഷ്യം' സിനിമ കണ്ടിട്ടു വീണ്ടും വേറെ തിയേറ്ററിൽ പോയി കാണേണ്ടി വന്ന ഒരു ഹതഭാഗ്യൻ എഴുതുന്നത്..
---------
കൂടിയായ ഞാൻ വളരെ പ്രതീക്ഷയോടെയാണ് റിലീസ് ദിവസം ഫസ്റ്റ് ഷോ കാണാൻ എത്തിയത്. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ അജന്താ തിയേറ്ററിൽ ആയിരുന്നു, bookmyshow വഴി ടിക്കറ്റ് ബുക്ക് ചെയ്തത്

അറുപതിൽപരം ദിനങ്ങൾ കാട്ടിലും മേട്ടിലും അലഞ്ഞു ഞങ്ങൾ ഒപ്പിയെടുത്ത സുന്ദര ദൃശ്യങ്ങൾ എങ്ങനെ തിയേറ്ററിൽ തെളിയുന്നു എന്ന പ്രതീക്ഷയോടെ കാണാനിരുന്ന ഞാൻ പ്രദർശനമാരംഭിച്ചതും നടുങ്ങിപ്പോയി. മനോഹരമായിരിക്കാൻ ഞങ്ങൾ വളരെ ശ്രദ്ധിച്ചു ഒപ്പിയെടുത്ത രംഗങ്ങൾ പഴയ ദിനപത്രത്തിലെ വെള്ളം നനഞ്ഞു പിരുന്നു പോയ ചിത്രങ്ങൾ പോലെ അതാ സ്‌ക്രീനിൽ കാണിച്ചു കൊണ്ടിരിക്കുന്നു.. ശബ്ദവും തെളിവില്ല.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ കാണികൾ, ഇതാണ് ' ലക്ഷ്യം ' സിനിമ എന്ന് കണ്ടു കൊണ്ടിരിക്കുന്നു.

ക്യാമറയിൽ വർക്ക് ചെയ്ത എനിക്ക് പോലും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ സമയമെടുത്തപ്പോൾ, സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ... ഇതായിരിക്കും ഇതിന്റെ ക്വാളിറ്റി എന്നൂഹിച്ചു തെളിച്ചമില്ലാത്ത ആ നിഴലുകൾ അവർ കാണുന്നു ....

എനിക്കൊന്നു മനസിലായി, മൊബൈലിൽ ഇട്ടു കാണാൻ പോലും കൊള്ളില്ലാത്ത അത്രയും മോശം റെസലൂഷൻ ക്വാളിറ്റിയിൽ സിനിമ തിയേറ്ററിൽ വലുതായി കാണിച്ചു കൊണ്ടിരിക്കുകയാണ്...

ദൈവമേ നമ്മുടെ നാട് ഇങ്ങനായിപ്പോയല്ലോ.... ഇങ്ങനെ HD ക്വാളിറ്റി പോലും ഇല്ലാതെ പ്രദർശിപ്പിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണോ ഞങ്ങൾ 4 K യിലും 5 k യിലും എല്ലാം ഷൂട്ട് ചെയ്യാൻ ലോകോത്തര നിലവാരമുള്ള Cinealta യും Red Epic ഉം ഉൾപ്പെട്ട crain യൂണിറ്റ് എല്ലാം ചുമലിൽ വലിച്ചു കയറ്റി വനാന്തരങ്ങളിൽ കഷ്ടപ്പെട്ടു നടന്നത്. വെറുതെ ഒരു വീഡിയോ കാമറയുമായി പോകേണ്ട കാര്യമേയുണ്ടായിരുന്നല്ലോ എന്നാലോചിച്ചു പോയി.

ഇതിനോടൊപ്പം സിനിമ തീറ്റയിൽ റിലീസ് ചെയുന്നതിലെ ചില സാങ്കേതിക കാര്യങ്ങൾ കൂടി പറഞ്ഞോട്ടെ..

ഷൂറ്റിങ്ങും മറ്റു ജോലികളും കഴിഞ്ഞു പ്രദശനത്തിനു തയാറാക്കുന്ന സിനിമ, QUBE, PXD, UFO, തുടങ്ങിയ കമ്പനികൾ ആണ് തീയേറ്ററുകളിൽ എത്തിക്കുന്നത്.

ഇതിൽ QUBE, PXD തുടങ്ങിയവ സിനിമ അടങ്ങിയ ഹാർഡ് ഡിസ്‌ക് തീയേറ്ററുകളിൽ എത്തിക്കുകയും അവിടെയുള്ള പ്രോജെക്ടറിൽ കാണിക്കുകയും ചെയ്യുന്നു.

നമ്മൾ മൊബൈൽ ചാർജ് ചെയ്യുന്ന പോലെ ഇത്ര തവണ കാണിക്കാൻ എന്ന് ചാർജ് ചെയ്തു കഴിഞ്ഞാൽ കിട്ടുന്ന കോഡ് ഉപയോഗിച്ചു അത്രയും തവണ മാത്രമേ ആ ഹാർഡ് ഡിസ്‌ക്കിൽ നിന്നും സിനിമ കാണിക്കാൻ പറ്റുകയുള്ളു.

പ്രൊജക്റ്റ് ചെയ്യുന്നത് ,2048 ( 2 K ) അല്ലെങ്കിൽ 4096(4K ) റെസൊല്യൂഷനിൽ ആയിരിക്കും.ഉപയോഗിക്കുന്ന പ്രോജെക്ടറും സൗണ്ട് സിസ്റ്റവും അതിനുതക്കം നല്ലതായിരിക്കണം എന്ന നിർബന്ധവും ഉണ്ട്. എങ്കിൽ മാത്രമേ കാഴ്ചക്ക് മിഴിവുണ്ടാകൂ.


UFO ആകട്ടെ സാറ്റലൈറ്റ് ട്രാൻസ്മിഷൻ ഉപയോഗിച്ചു തീയേറ്ററിലേക്ക് നേരിട്ട് സിനിമ ടെലികാസ്‌റ് ചെയ്യുകയാണ് ചെയ്യുന്നത്.
അതും 720 റെസൊല്യൂഷനിൽ, ( പഴയ ദൂരദർശൻ ടെലികാസ്റ്റിന്റെ ക്വാളിറ്റി ). അതും നല്ല പ്രൊജക്ടർ വച്ചു പ്രൊജക്റ്റ് ചെയ്താൽ അത്യാവശ്യം മോശമല്ലാത്ത രീതിയിൽ കാണാൻ പറ്റും.

 

QUBE, PXD തുടങ്ങിയവർ BARCO അല്ലെങ്കിൽ CHRISTIE തുടങ്ങിയ പ്രതേകം പ്രോജെക്ടറുകളാണ് ഉപയോഗിക്കാൻ തീയേറ്ററുകളോട് ആവശ്യപ്പെടുന്നത്.

അജന്താ തീയേറ്ററിലെ പോലെ റെസൊല്യൂഷൻ കുറഞ്ഞ ട്രാൻസ്മിഷനൊപ്പം കാലഹരണപ്പെട്ട തീയേറ്ററിനനുയോജ്യമല്ലാത്ത പ്രോജെക്ടറും കൂടിയാകുമ്പോൾ സിനിമ ആസ്വാദനം ഒരു ദുരവസ്ഥയായി പരിണമിക്കും..

കബാലി സിനിമ പ്രദർശിപ്പിച്ചപ്പോഴും ഇതേ പ്രശനം അജന്ത തിയേറ്ററിൽ കാണികൾ ഉന്നയിച്ചിരുന്നു എന്ന് പിന്നീടറിയാൻ കഴിഞ്ഞു...
ഇപ്പോ 'അതുക്കും മേലെ ' മൂന്നു ബൾബുകൾ ഉള്ള പ്രോജെക്ടറിൽ ഒരെണ്ണം ഫ്യൂസ് ആയിരിക്കുക കൂടിയാണ് എന്ന് ufo -ൽ അനേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു..

എന്തായാലും മറ്റു തിയേറ്ററുകളിലും ഇങ്ങനാണോ എന്നറിയാൻ 'ശ്രീയിലും' 'ഏരീസ് പ്ലസിലും 'പോയി അടുത്ത ഷോകൾ കണ്ടു... ഭാഗ്യം.. അവിടെ മനോഹരമായി തന്നെ ദൃശ്യങ്ങൾ തെളിയുന്നു..

സുഹൃത്തുക്കളെ,
തിരുവനന്തപുരത്തു നിങ്ങൾ ആരെങ്കിലും ലക്ഷ്യം കാണുന്നുണ്ടെങ്കിൽ ദയവായി എന്റെ അനുഭവം ശ്രദ്ധിക്കുമല്ലോ.

സസ്‌നേഹം.
ബിനു ഊന്നിന്മൂട്

NB: പണ്ടേ ദുർബല പോരെങ്കിൽ ഗർഭിണി ...
ഒന്നാമത് UFO അതും പ്രൊജെക്ടർ ലാമ്പ് മാറാത്ത അജന്ത യിൽ ഇതാണ് പ്രേക്ഷകരുടെ അവസ്ഥ.
ഒരുപാടു കൂലിവേലക്കാർ കഷ്ട്‌പ്പെട്ട് ഉണ്ടാക്കുന്ന പൈസ ആണ് നിങ്ങൾക്ക് കൊണ്ട് തരുന്നത് .