- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സത്യം അങ്ങനെ അല്ല എന്ന് തിരുത്താൻ കഥാപാത്രങ്ങൾ രണ്ടുപേരും ജീവിച്ചിരിക്കാത്ത ഒരു കഥയിലെ സംഭവങ്ങൾ സൗകര്യപൂർവം വളച്ചൊടിക്കുന്നത് അക്ഷന്തവ്യമായ തെറ്റ്; ഒരു തർക്കത്തിൽ അറിയാതെ പറഞ്ഞു പോയ ഒരു തെറ്റ് അല്ലെങ്കിൽ വാദം തെറ്റാണെന്നു പറഞ്ഞു തിരുത്തുന്നത് തന്നെയാണ് മാന്യത; എകെജി-ബൽറാം വിഷയത്തിൽ അജോയ് കുമാർ എഴുതുന്നു
എല്ലാവരും എടുത്തിട്ട് അലക്കുന്ന വിഷയങ്ങൾ ഞാൻ സാധാരണ എഴുതാറില്ല. എവിടെ നോക്കിയാലും അതാവുമ്പോൾ ആൾക്കാർക്ക് മടുക്കും എന്നുള്ളതുകൊണ്ടാണ് അങ്ങനെ. എ കെ ജി വിഷയവും,ശൈലജ ടീച്ചറുടെ കണ്ണട വിഷയവും ഹെലിക്കോപ്റ്റർ വിവാദവും എല്ലാം അത്തരത്തിൽ ഉള്ളവയാണ്. ഇപ്പോൾ എല്ലാവരും ഏറ്റെടുത്ത ശ്രീജിത്ത് വിഷയവും എഴുതാമോ എന്ന് എന്നോട് ഒരുപാടുപേർ ചോദിച്ചു.ഈ ബഹളമെല്ലാം ഒന്ന് കെട്ടടങ്ങട്ടെ എന്ന് ഞാൻ അവരോടു പറഞ്ഞു. എ കെ ജിയെ പറ്റി ശ്രീ വീ ടി ബൽറാം പറഞ്ഞ വിഷയത്തിൽ എനിക്ക് എന്റേതായ അഭിപ്രായം ഉണ്ട്.എനിക്ക് വളരെയധികം ബഹുമാനമുള്ള ഒരു നേതാവാണ് ശ്രീമാൻ എ കെ ജി.ഏതോ ഒരു വ്യക്തിപരമായ സംവാദത്തിൽ ബൽറാം പറഞ്ഞ കാര്യമാണ് ഇപ്പോൾ പാർട്ടി ഏറ്റെടുത്തു വിവാദമാക്കി എന്നാണ് കേൾക്കുന്നത്.പക്ഷെ പറഞ്ഞതിൽ സത്യമോ ന്യായമോ ഉണ്ടോ എന്നാണ് വിഷയം. അദ്ദേഹത്തിന്റെ ആത്മകഥയിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് പിന്നീട് ശ്രീ ബൽറാം അത് ന്യായീകരിച്ചത്.ബാല പീഡകൻ എന്നാണ് അദ്ദേഹം ഉപയോഗിച്ച വാക്ക്..തെറ്റാണ്. ഒരു പെൺ കുട്ടിക്കോ ആൺകുട്ടിക്കോ പ്രണയം എത്ര വയസിൽ തുടങ്ങാം എന്ന്
എല്ലാവരും എടുത്തിട്ട് അലക്കുന്ന വിഷയങ്ങൾ ഞാൻ സാധാരണ എഴുതാറില്ല. എവിടെ നോക്കിയാലും അതാവുമ്പോൾ ആൾക്കാർക്ക് മടുക്കും എന്നുള്ളതുകൊണ്ടാണ് അങ്ങനെ. എ കെ ജി വിഷയവും,ശൈലജ ടീച്ചറുടെ കണ്ണട വിഷയവും ഹെലിക്കോപ്റ്റർ വിവാദവും എല്ലാം അത്തരത്തിൽ ഉള്ളവയാണ്. ഇപ്പോൾ എല്ലാവരും ഏറ്റെടുത്ത ശ്രീജിത്ത് വിഷയവും എഴുതാമോ എന്ന് എന്നോട് ഒരുപാടുപേർ ചോദിച്ചു.ഈ ബഹളമെല്ലാം ഒന്ന് കെട്ടടങ്ങട്ടെ എന്ന് ഞാൻ അവരോടു പറഞ്ഞു.
എ കെ ജിയെ പറ്റി ശ്രീ വീ ടി ബൽറാം പറഞ്ഞ വിഷയത്തിൽ എനിക്ക് എന്റേതായ അഭിപ്രായം ഉണ്ട്.എനിക്ക് വളരെയധികം ബഹുമാനമുള്ള ഒരു നേതാവാണ് ശ്രീമാൻ എ കെ ജി.ഏതോ ഒരു വ്യക്തിപരമായ സംവാദത്തിൽ ബൽറാം പറഞ്ഞ കാര്യമാണ് ഇപ്പോൾ പാർട്ടി ഏറ്റെടുത്തു വിവാദമാക്കി എന്നാണ് കേൾക്കുന്നത്.പക്ഷെ പറഞ്ഞതിൽ സത്യമോ ന്യായമോ ഉണ്ടോ എന്നാണ് വിഷയം.
അദ്ദേഹത്തിന്റെ ആത്മകഥയിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് പിന്നീട് ശ്രീ ബൽറാം അത് ന്യായീകരിച്ചത്.ബാല പീഡകൻ എന്നാണ് അദ്ദേഹം ഉപയോഗിച്ച വാക്ക്..തെറ്റാണ്.
ഒരു പെൺ കുട്ടിക്കോ ആൺകുട്ടിക്കോ പ്രണയം എത്ര വയസിൽ തുടങ്ങാം എന്ന് ഒരിടത്തും ആരും പറഞ്ഞിട്ടില്ല.ആർക്കും അത് പറയാനുള്ള അധികാരവും ഇല്ല. ആരോടൊക്കെ ആവാം ആ പ്രണയം എന്നതും അവരുടെ ഇഷ്ട്ടമാണ്. അത്തരം ഒരു പ്രായത്തിൽ ഒരുപക്ഷെ അത് വെറും ഒരു പ്രണയ ചാപല്യം ആവാം.ഇൻഫാച്ചുവേഷൻ. അല്ലെങ്കിൽ യഥാർത്ഥ പ്രണയം തന്നെയാവാം . അതൊക്കെ വ്യക്തികളെയും അവരുടെ മാനസിക നിലയെയും ഒക്കെ ആശ്രയിച്ചിരിക്കും.
ഇവിടെ പത്തോ പന്ത്രണ്ടോ വയസുള്ള ഒരു കുട്ടിക്ക് വീട്ടിൽ കഴിയുന്ന കമ്മ്യൂണിസ്‌റ് നേതാവായ മധ്യവയസ്‌കനോട് ഒരു വീരാരാധനയും പ്രണയവും ഒക്കെ തോന്നുന്നു.സ്വാഭാവികം. സാധാരണ അത് ആരും പ്രകടിപ്പിക്കാറില്ല,ഇവിടെ അത് ആ ആൾ അറിയുന്നു.നീ വളർന്നു വലുതായ ശേഷവും ഈ പ്രണയം ഉള്ളിലുണ്ടെങ്കിൽ അപ്പോൾ നോക്കാമെന്നു അയാൾ പറയുന്നു.ആ കുട്ടിയുടെ ഇരുപത്തിരണ്ടാം വയസ്സിൽ അവർ വിവാഹിതരാവുന്നു,അദ്ദേഹത്തിന് അമ്പതു വയസ്സ് കഴിഞ്ഞിരുന്നു.ഇതാണ് സംഭവം
ഇതിൽ ഒരു ബാല പീഡനം എവിടെയാണ് വരുന്നത് ? എന്താണ് പീഡനം? എന്താണ് പ്രണയം? നേരത്തെ പറഞ്ഞത് പോലെ പ്രണയത്തിന്റെ പ്രായ പരിധിയും അത് എത്ര വയസുള്ളവരോടെന്നുള്ളതും നിർവ്വചിക്കാത്തിടത്തോളം കാലം ഈ പറഞ്ഞ കാര്യത്തിൽ എന്താണ് തെറ്റുള്ളത് .അകെ പറയാവുന്നത് നമ്മൾ നിർവചിച്ചിരിക്കുന്ന സോഷ്യൽ സെറ്റപ്പിന്റെ ചട്ടക്കൂടിൽ നിന്ന് നോക്കുമ്പോൾ മൂക്കിൽ വിരൽ വെച്ച് പറയാവുന്ന ചിലതുണ്ട് എന്നുള്ളതാണ്. അയ്യോ അവൾക്കു പത്തു വയസിൽ പ്രണയമോ? അയ്യേ ഈ കിളവനെ മാത്രമേ കിട്ടിയുള്ളോ അവൾക്കു കെട്ടാൻ ? .ഇതൊക്കെ ആണ് ആ ചോദ്യങ്ങൾ
ഒരു തർക്കത്തിൽ അറിയാതെ പറഞ്ഞു പോയ ഒരു തെറ്റ് അല്ലെങ്കിൽ വാദം ,തെറ്റാണെന്നു പറഞ്ഞു തിരുത്തുന്നത് തന്നെയാണ് മാന്യത.ഒരു സ്ലിപ് ഓഫ് റ്റങ്ങ് .അത് പറ്റാത്ത മനുഷ്യരില്ല.പക്ഷെ പറഞ്ഞത് ശരിയാണെന്നും,തിരുത്തില്ല എന്ന് പറയുന്നതും.ഒരു തരത്തിലും ന്യായീകരിക്കാനാവില്ല,ശ്രീ എം എം മണിയെ പോലെ നാക്കിന് ലൈസൻസ് ഇല്ലാത്ത ചില നേതാക്കൾ പറയുന്നതിന് പകരമാണ് ഈ പറയുന്നത് എന്ന വാദവും ഈ വിഷയത്തിൽ ഒരു ന്യായീകരണമേ അല്ല.
സത്യം അങ്ങനെ അല്ല എന്ന് തിരുത്താൻ കഥാപാത്രങ്ങൾ രണ്ടുപേരും ജീവിച്ചിരിക്കാത്ത ഒരു കഥയിലെ സംഭവങ്ങൾ സൗകര്യപൂർവം വളച്ചൊടിക്കുന്നത് ,അത് എത്ര നല്ല നേതാവായാലും അക്ഷന്തവ്യമായ തെറ്റ് തന്നെയാണ് എന്നാണ് ഈ വിഷയത്തിലെ എന്റെ പക്ഷം.
(ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചതാണ് ഇത്)