- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭയങ്കര ബോറിങ് പ്രണയകഥയാണ് ഞങ്ങളുടേത്; ബെഡ്‌റൂമിൽ നിന്ന് പുറത്തിറങ്ങി വന്ന് ടെറസിൽ വെച്ച് ഞാൻ കജോളിന്റെ കഴുത്തിൽ താലി ചാർത്തി; തിരിച്ച് ബെഡ്‌റൂമിലേക്ക് തന്നെ പോയി; വിവാഹത്തിന്റെ പത്തൊമ്പതാം വാർഷികത്തിൽ മനസ്സ് തുറന്ന് കജോളും അജയ് ദേവ്ഗണും
മുംബൈ: ബോളിവുഡിലെ മാതൃക ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. വിവാഹം കഴിഞ്ഞ പത്തൊമ്പത് വർഷമായിട്ടും ഇരുവരുടേയും ദാമ്പത്യ ജീവിതം മറ്റ് താര വിവാഹത്തിൽ നിന്ന് വിഭിന്നമായി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. തങ്ങളുടെ വിവാഹവും ആദ്യ കണ്ടു മുട്ടലിനേയും കുറിച്ച് മനസ്സ് തുറക്കുകയാണ് ഇരുവരും. ഷൂട്ടിങ് സെറ്റിൽ നിന്നാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. എന്നാൽ പരസ്പരം സംസാരിക്കാൻ പോലും ആദ്യമൊന്നും ഞങ്ങൾ താൽപ്പര്യപ്പെട്ടിരുന്നില്ല. ഭയങ്കര ബോറിങ് പ്രണയകഥയാണ് ഞങ്ങളുടേത്. ഞാൻ അധികമൊന്നും സംസാരിക്കില്ലായിരുന്നു. കജോൾ വിചാരിച്ചു എനിക്ക് ഭയങ്കര ജാഡയാണെന്ന്. ആദ്യമൊക്കെ വളരെ കുറച്ച് മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. പിന്നെ നന്നായി സംസാരിക്കാൻ തുടങ്ങി. അങ്ങനെയാണ് പ്രണയമായി മാറിയത്. പ്രൊപ്പോസൽ ഒന്നും ഉണ്ടായില്ല. നല്ല സുഹൃത്തക്കളായിരുന്നു ഞങ്ങൾ. ഒരു ദിവസം ഞങ്ങൾ തീരുമാനിച്ചു കല്യാണം കഴിക്കാമെന്ന്. എന്നാൽ വിവാഹം ആർഭാടമാക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് ടെറസിൽ വച്ചായിരുന്നു വിവാഹം. ബെഡ്‌റൂമിൽ നിന
മുംബൈ: ബോളിവുഡിലെ മാതൃക ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. വിവാഹം കഴിഞ്ഞ പത്തൊമ്പത് വർഷമായിട്ടും ഇരുവരുടേയും ദാമ്പത്യ ജീവിതം മറ്റ് താര വിവാഹത്തിൽ നിന്ന് വിഭിന്നമായി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. തങ്ങളുടെ വിവാഹവും ആദ്യ കണ്ടു മുട്ടലിനേയും കുറിച്ച് മനസ്സ് തുറക്കുകയാണ് ഇരുവരും.
ഷൂട്ടിങ് സെറ്റിൽ നിന്നാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. എന്നാൽ പരസ്പരം സംസാരിക്കാൻ പോലും ആദ്യമൊന്നും ഞങ്ങൾ താൽപ്പര്യപ്പെട്ടിരുന്നില്ല. ഭയങ്കര ബോറിങ് പ്രണയകഥയാണ് ഞങ്ങളുടേത്. ഞാൻ അധികമൊന്നും സംസാരിക്കില്ലായിരുന്നു. കജോൾ വിചാരിച്ചു എനിക്ക് ഭയങ്കര ജാഡയാണെന്ന്. ആദ്യമൊക്കെ വളരെ കുറച്ച് മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ.
പിന്നെ നന്നായി സംസാരിക്കാൻ തുടങ്ങി. അങ്ങനെയാണ് പ്രണയമായി മാറിയത്. പ്രൊപ്പോസൽ ഒന്നും ഉണ്ടായില്ല. നല്ല സുഹൃത്തക്കളായിരുന്നു ഞങ്ങൾ. ഒരു ദിവസം ഞങ്ങൾ തീരുമാനിച്ചു കല്യാണം കഴിക്കാമെന്ന്. എന്നാൽ വിവാഹം ആർഭാടമാക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് ടെറസിൽ വച്ചായിരുന്നു വിവാഹം.
ബെഡ്‌റൂമിൽ നിന്ന് പുറത്തിറങ്ങി വന്ന് ടെറസിൽ വെച്ച് ഞാൻ കജോളിന്റെ കഴുത്തിൽ താലി ചാർത്തി. തിരിച്ച് ബെഡ്‌റൂമിലേക്ക് തന്നെ പോയി.ഇതായിരുന്നു ഞങ്ങളുടെ വിവാഹം.
താൻ നാന്നായി സംസാരിക്കുന്ന ഒരാളാണ്. നല്ലൊരു കേൾവിക്കാരനാണ് അജയ്. തങ്ങളുടെ ദാമ്ബത്യ ജീവിതം വളരെ സന്തോഷകരമായി തന്നെ പോകുന്നുവെന്നും കാജോൾ പറഞ്ഞു.