- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പാർട്ടി നിർണ്ണയിക്കുന്ന പരിധിയിൽ പ്രവർത്തിക്കാൻ പാർട്ടിയുടെ 'വാലായി' നടക്കുന്ന ചില സമുദായ സംഘടനകൾ കാണും; ആ പരിധിക്കുള്ളിൽ എൻ എസ് എസ്സിനെ തളയ്ക്കാൻ ശ്രമിക്കണ്ട: അജയ് കുമാർ പെരുന്ന എഴുതുന്നു
നിയമസഭാ തിരെഞ്ഞെടുപ്പ് ദിവസം പത്ര പ്രവർത്തകരുടെ ചോദ്യത്തിന് എൻ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായർ പറഞ്ഞ മറുപിടി സി പി എം നേതൃത്വത്തെ വല്ലാതെ വെരുളി പിടിപ്പിച്ചിരിക്കുന്നതിന്റെ തെളിവാണ് പാർട്ടി ആക്റ്റിങ് സെക്രട്ടറിയുടെ ദേശാഭിമാനിയിലെ ലേഖനം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
പത്ര ലേഖകരുടെ പല ചോദ്യങ്ങളുടെ മറുപിടിക്കിടയിൽ 'ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു' എന്ന ശ്രീ സുകുമാരൻ നായരുടെ സ്വാഭാവിക മറുപിടിയെ സി പി എം വിവാദമാക്കി, അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നിയമ മന്ത്രി എ കെ ബാലൻ പത്ര സമ്മേളനം നടത്തുന്നു. ചാനലായ ചാനലുകളിലും, നവ മാധ്യമങ്ങളിലും എൻ എസ് എസിനെയും, ശ്രീ സുകുമാരൻ നായരെ വ്യക്തി പരമായും മ്ലേച്ഛമായ ഭാഷയിൽ പുലഭ്യം പറഞ് സി പി എം നായർ വിരോധം ആളിക്കത്തിക്കാൻ ശ്രമിച്ചു.
എന്നിട്ടും കലി തീരാതെ ആക്റ്റിങ് സെക്രട്ടറി സഖാവ് വിജയ രാഘവൻ എൻ എസ് എസ്സിനെതിരെ പാർട്ടി പത്രത്തിൽ തീട്ടുരം ഇറക്കിയിരുന്നു. ' സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണം പോലും' ഉവ്വേ ഇത് പാർട്ടിയുടെ അഭിപ്രായമാണോ അതോ സർക്കാരിന്റെ അഭിപ്രായമാണോ എന്ന് മുഖ്യ മന്ത്രി വ്യക്തമാക്കണം.
പാർട്ടി നിർണ്ണയിക്കുന്ന പരിധിയിൽ പ്രവർത്തിക്കാൻ പാർട്ടിയുടെ 'വാലായി' നടക്കുന്ന ചില സമുദായ സംഘടനകൾ കാണും. ആ പരിധിക്കുള്ളിൽ എൻ എസ് എസ്സിനെ തളയ്ക്കാൻ ശ്രമിക്കണ്ട. പണ്ട് അങ്ങയുടെ പൂർവ സൂരികൾ എൻ എസ് എസ്സിനെ വരുതിക്ക് നിർത്താൻ ശ്രമിച്ചതിന്റെ ചരിത്രം വല്ലപ്പോഴും ഒന്ന് ഓർമ്മിക്കുന്നത് നല്ലതാണ്.
'ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു' എന്നത് എങ്ങെനയാണ് അതിരുവിട്ട പ്രതികരണം ആകുന്നത്? നികൃഷ്ട ജീവിയും, പരനാറിയും, പരമ നാറിയും തുടങ്ങി വികട സരസ്വതി മാത്രം വിളയാടുന്ന സംസ്കാര ശൂന്യമായ അഭിപ്രായങ്ങൾ പറഞ്ഞു തഴമ്പിച്ച പ്രത്യയ ശാസ്ത്രങ്ങൾക്ക് സഭ്യമായ അഭിപ്രായങ്ങൾ ഉൾകൊള്ളാൻ ബുദ്ധിമുട്ടുകാന്നത് സ്വാഭാവികം.
എൻ എസ് എസ്, ആർ എസ്സുമായി സഖകരിക്കുന്നു എന്ന് തന്റെ ലേഖനത്തിൽ വിജയരാഘവൻ ആക്ഷേപം ഉന്നയിക്കുന്നു. ബിജെപി യുടെ പഴയ രൂപമായ ജനസംഘവുമായി ഒന്നിച്ചു തിരഞ്ഞെടുപ്പിൽ മത്സരിച്ച ചരിത്രം ഇത് പോലെയുള്ള വിടു വായത്തം പറയുന്നതിന് മുൻപ് പാർട്ടി ആക്റ്റിങ് സെക്രട്ടറി ഓർക്കുന്നത് നല്ലതാണ്.
മുന്നോക്ക സംവരണം എൽ ഡി എഫ് സർക്കാരിന്റെ ദാനമല്ല എന്ന വസ്തുത വിജയ രാഘവൻ മനസ്സിലാക്കണം. മുന്നോക്ക സംവരണത്തിൽ മുൻകാല പ്രാബല്യം എന്തുകൊണ്ട് നടപ്പാക്കാൻ വിമുഖത കാണിച്ചു എന്നതും അറിയാൻ ആഗ്രഹമുണ്ട്. 'വിമോചന സമരത്തിൽ പ്രതിലോമശക്തികൾക്കൊപ്പം എൻ എസ് ചേർന്നെന്ന' ആക്ഷേപം വർഷങ്ങൾക്ക് ശേഷവും ആവർത്തിക്കുന്ന പാർട്ടി സെക്രട്ടറിക്ക് ചരിത ജ്ഞാനം തീരെയില്ലാന്നു ആവർത്തക്കുന്നു. അന്ന് വിമോചന സമരത്തിൽ എൻ എസ് എസ്സുമായി സഹകരിച്ച മുസ്ലിം ലീഗിന്റെ പിന്നാലെ 30 എം എൽ എ മാരുമായി കേരള ഭരണം അട്ടിമറിക്കാൻ നടന്ന ചരിത്രം താങ്കൾ മറന്നാലും പാർട്ടി അണികൾ മറക്കില്ല കേരള സമൂഹം മറക്കില്ല.
ഏകദേശം 5500 കരയോഗങ്ങളും ലക്ഷകണക്കിന് നായർ സമുദായ അംഗങ്ങളും ഉള്ള എൻ എസ് എസ്സിന് രാഷ്ട്രീയമില്ല. പക്ഷെ അംഗങ്ങൾക്ക് രാഷ്ട്രീയമുണ്ട് അംഗങ്ങളുടെ രാഷ്ട്രീയം എന്ത് തന്നെ ആയാലും എൻ എസ് എസ്സിനെ ബാധിക്കുന്ന നിലപാടുകൾ ഏതു ഭാഗത്തു നിന്നുണ്ടായാലും കരയോഗങ്ങൾ എൻ എസ് എസ് നേതൃത്വത്തിന്റെ പിന്നിൽ ഉണ്ടാകും എന്ന മുൻ കാല ചരിത്രം പാർട്ടി ആക്റ്റിങ് സെക്രട്ടറി ഇനിയെങ്കിലും മറന്നു പോകരുത്.