- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷം കൊണ്ട് കോൺഗ്രസ്സിന്റെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ സ്വത്ത് കൂടിയത് പത്തുകോടി; കിരൺ ബേദിയും മോശമല്ല; കെജ്രിവാളിന്റെ സ്വത്ത് കുറഞ്ഞു
ഡൽഹിയിൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ അജയ് മാക്കന്റെ സ്വത്ത് ഒരുവർഷം കൊണ്ട് വർധിച്ചത് പത്തുകോടി. ഡൽഹിയിലെ മറ്റ് മുഖ്യമന്ത്രി സ്ഥാനാർത്ഥികളായ ബിജെപിയുടെ കിരൺ ബേദിയുടെയും ആം ആദ്മിയുടെ അരവിന്ദ് കെജരീവാളിന്റെയും സ്വത്തുക്കൾ ചേർന്നാലും മാക്കനൊപ്പം വരില്ല. എന്നുകരുതി കിരൺ ബേദി നിസ്സാരക്കാരിയാണെന്ന് കരുതരുത്. 11.6 കോടി

ഡൽഹിയിൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ അജയ് മാക്കന്റെ സ്വത്ത് ഒരുവർഷം കൊണ്ട് വർധിച്ചത് പത്തുകോടി. ഡൽഹിയിലെ മറ്റ് മുഖ്യമന്ത്രി സ്ഥാനാർത്ഥികളായ ബിജെപിയുടെ കിരൺ ബേദിയുടെയും ആം ആദ്മിയുടെ അരവിന്ദ് കെജരീവാളിന്റെയും സ്വത്തുക്കൾ ചേർന്നാലും മാക്കനൊപ്പം വരില്ല. എന്നുകരുതി കിരൺ ബേദി നിസ്സാരക്കാരിയാണെന്ന് കരുതരുത്. 11.6 കോടിയുടെ സ്വത്താണ് അവരുടെ പേരിലുള്ളത്. കൂട്ടത്തിൽ ദരിദ്രൻ കെജരീവാളാണ്. കെജ്രിവാളിന്റെ ആസ്തിയിൽ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 2.1 കോടി രൂപയുടെ ആസ്തിയേ ആം ആദ്മി നേതാവിനുള്ളൂ.
നിയമസഭാ തിരഞ്ഞെടുപ്പിന് സമർപ്പിച്ച നാമനിർദ്ദേശ പത്രികകളിലെ സത്യവാങ്മൂലത്തിലാണ് നേതാക്കൾ സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടുള്ളത്. അച്ഛന്റെ മരണത്തോടെ കുടുംബസ്വത്തിന്റെ ഭാഗം ലഭിച്ചതാണ് അജയ് മാക്കന്റെ സ്വത്തിൽ വൻതോതിലുള്ള വർധനയുണ്ടാകാൻ കാരണം. 16.1 കോടി രൂപയാണ് മാക്കന്റെ ആസ്തി. കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനു നൽകിയ സത്യവാങ്മൂലത്തിൽ ഇത് 6.1 കോടി രൂപയായിരുന്നു. ഹരിയാണയിലും ഡൽഹിയിലുമായി 11.4 കോടി രൂപയുടെ സ്വത്തുക്കളാണ് മാക്കനുള്ളത്. കഴിഞ്ഞ ഏപ്രിലിലെ കണക്കുപ്രകാരം ഇത് 2.2 കോടി രൂപയായിരുന്നു.
ദ്വാരകയിലും ഉദയ് പാർക്കിലും ഗൗതംബുദ്ധ നഗറിലുമായി ആറു കോടി വിലവരുന്ന മൂന്ന് ഫഌറ്റുകളാണ് കിരൺ ബേദിക്കുള്ളത്. 2.1 കോടിയുടെ സ്ഥിരനിക്ഷേപവും നാല് അക്കൗണ്ടുകളിലായി 25.4 ലക്ഷം രൂപയുടെ നിക്ഷേപങ്ങളുമുണ്ട്. അരവിന്ദ് കെജരീവാളിനുമുണ്ട് മൂന്ന് ഫഌറ്റുകൾ. ഇന്ദിരാപുരം, ശിവാനി, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി 1.9 കോടി രൂപ വിലമതിക്കുന്ന ഫഌറ്റുകൾ. കെജരീവാളിന്റെ ഭാര്യയുടെ പേരിൽ 41 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. ഇതിൽ 30 ലക്ഷം രൂപ ഭവനവായ്പയാണ്.
രജൗരി ഗാർനിൽ മത്സരിക്കുന്ന അകാലിദൾ സ്ഥാനാർത്ഥി മഞ്ജീന്ദർ സിങ് സിർസയാണ് ഡൽഹിയിൽ മത്സരിക്കുന്നവരിൽ ഏറ്റവും ധനാഢ്യൻ. 316 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കൾ. പ്രമുഖ രാഷ്ട്രീയപാർട്ടികളിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും ദരിദ്രൻ ആം ആദ്മി പാർട്ടിയുടെ മംഗോൾ പുരി സ്ഥാനാർത്ഥി രാഖി ബിർളയാണ്. പേരിൽ ബിർളയെന്നുണ്ടെങ്കിലും ഇവരുടെ പേരിൽ ആകെയുള്ളത് 18,500 രൂപ മാത്രം.

