- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പവിഴം അരിയിൽ മെഴുകുണ്ടോ? അജീഷ് ലാലിന്റെ കണ്ടെത്തൽ ശരിയല്ലെന്ന് പവിഴം കമ്പനി; അജീഷിനോട് തിരുത്തി പറയാനും തിരുത്തിയത് മറുനാടൻ പ്രസിദ്ധീകരിക്കാനും ഒത്തു തീർപ്പ് വ്യവസ്ഥ: മെഴുകില്ലെന്ന് കമ്പനി അറിയിച്ചെന്ന ഫേസ്‌ബുക്ക് ലൈവുമായി അജീഷ് ലാൽ
തിരുവനന്തപുരം: ഉപയോഗിക്കാനായി വാങ്ങിയ അരി കഴുകിയപ്പോൾ കൈ നിറയെ മെഴുക് അവശേഷിച്ചെന്ന് ആരോപിച്ച് രണ്ട് കൊല്ലം മുമ്പ് തൃശ്ശൂർ സ്വദേശിയായ അജീഷ് ലാൽ ഫേസ്‌ബുക്ക് ലൈവിൽ വന്ന വിഷയത്തിൽ വഴിത്തിരിവ്. പവിഴം അരിയിൽ മെഴുകുണ്ടെന്ന് കാണിച്ച് അജീഷ് ഫേസ്‌ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിട്ട അജീഷ് ലാലിന് അതിനെ അടിസ്ഥാനമാക്കി വാർത്ത എഴുതിയ മറുനാടൻ മലയാളിക്കും എതിരെ പെരുമ്പാവൂർ കോടതിയിൽ ഉണ്ടായ സിവിൽ, ക്രിമിനൽ കേസുകളുടെ ഭാഗമായുണ്ടായ ഒത്തു തീർപ്പ് വ്യവസ്ഥയിലാണ് വഴിത്തിരിവുണ്ടായത്. അജീഷ് ലാൽ ആരോപിച്ച പോലെ അരയിൽ മെഴുക് ചേർത്തില്ല എന്ന ലാബ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസ് ഒത്തു തീർപ്പാക്കുന്നത്. ഇതനുസരിച്ച് പവിഴം അരിയിൽ മെഴുകില്ലെന്ന് അജീഷ് ലാൽ ഫേസ്‌ബുക്ക് ലൈവ് വരികയും അത് മറുനാടൻ പ്രസിദ്ധീകരിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഇതേ തുടർന്ന് ഇന്നലെ അജീഷ് ലാൽ ഫേസ്‌ബുക്കിലൂടെ മെഴുകല്ല എന്ന കമ്പനിയുടെ പരിശോധനാ ഫലം പ്രഖ്യാപിച്ചു. അരി കഴുകുമ്പോൾ പുറത്തുവര
തിരുവനന്തപുരം: ഉപയോഗിക്കാനായി വാങ്ങിയ അരി കഴുകിയപ്പോൾ കൈ നിറയെ മെഴുക് അവശേഷിച്ചെന്ന് ആരോപിച്ച് രണ്ട് കൊല്ലം മുമ്പ് തൃശ്ശൂർ സ്വദേശിയായ അജീഷ് ലാൽ ഫേസ്‌ബുക്ക് ലൈവിൽ വന്ന വിഷയത്തിൽ വഴിത്തിരിവ്. പവിഴം അരിയിൽ മെഴുകുണ്ടെന്ന് കാണിച്ച് അജീഷ് ഫേസ്‌ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിട്ട അജീഷ് ലാലിന് അതിനെ അടിസ്ഥാനമാക്കി വാർത്ത എഴുതിയ മറുനാടൻ മലയാളിക്കും എതിരെ പെരുമ്പാവൂർ കോടതിയിൽ ഉണ്ടായ സിവിൽ, ക്രിമിനൽ കേസുകളുടെ ഭാഗമായുണ്ടായ ഒത്തു തീർപ്പ് വ്യവസ്ഥയിലാണ് വഴിത്തിരിവുണ്ടായത്. അജീഷ് ലാൽ ആരോപിച്ച പോലെ അരയിൽ മെഴുക് ചേർത്തില്ല എന്ന ലാബ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസ് ഒത്തു തീർപ്പാക്കുന്നത്. ഇതനുസരിച്ച് പവിഴം അരിയിൽ മെഴുകില്ലെന്ന് അജീഷ് ലാൽ ഫേസ്‌ബുക്ക് ലൈവ് വരികയും അത് മറുനാടൻ പ്രസിദ്ധീകരിക്കുകയും ചെയ്യുകയാണ് വേണ്ടത്.
ഇതേ തുടർന്ന് ഇന്നലെ അജീഷ് ലാൽ ഫേസ്‌ബുക്കിലൂടെ മെഴുകല്ല എന്ന കമ്പനിയുടെ പരിശോധനാ ഫലം പ്രഖ്യാപിച്ചു. അരി കഴുകുമ്പോൾ പുറത്തുവരുന്നത് മെഴുകല്ലെന്ന് വിശദീകരിച്ചു കൊണ്ടാണ് അജീഷ് രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധനാ ഫലത്തിൽ പുറത്തുവന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി. പുഴുങ്ങി ഉണക്കിയ അരി നെല്ല് അരിയാക്കാനുള്ള പ്രക്രിയയിൽ ഷെല്ലർ, വൈറ്റ്‌നർ, സിൽക്കി പോളിഷർ എന്നീ യന്ത്രങ്ങളിലൂടെ നെല്ലും അരിയുമെല്ലാം ചുറ്റിക്കറങ്ങി വരുമ്പോഴുള്ള ചൂടിന്റെ ഫലമായി തവിടെണ്ണയുടെ അംശം പടരുന്നതാണ് പ്രശ്‌നമെന്നാണ് അജീഷിന് ലഭിച്ചിരിക്കുന്ന വിശദീകരണം.
തവിടിൽ എണ്ണയുടെ അംശം 24% മുതൽ 26% വരെയാണ്. അരിയെ സമൂലം ചുറ്റിയിരിക്കുന്ന തവിടിന്റെ കുറച്ചുഭാഗം അരിയിൽ തന്നെ നിലനിർത്തിക്കൊണ്ട് ബാക്കി വക്വം വഴി വലിച്ചുമാറ്റുന്നു. എത്ര വലിച്ചുമാറ്റിയാലും എണ്ണമയം കലർന്ന തവിടിന്റെ സൂക്ഷ്മധൂളികൾ അരിയിൽ പറ്റിപ്പിടിച്ചിരിക്കും. ഈ ധൂളികളാണ് അരി കഴുകുമ്പോൾ വെള്ളത്തിന് ചുവപ്പുനിറവും എണ്ണമയവും നൽകുന്നത്. ഇതാണ് താൻ മെഴുകാണെന്ന് തെറ്റിദ്ധരിച്ചതെന്ന് അജീഷ് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. ഈ വിശദീകരണം കേരളാ അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണ വിഭാഗവും ശരിവെച്ചെന്ന് അജീഷ് പറഞ്ഞു.
അതുകൊണ്ട് തന്നെ തെറ്റിധാരണമൂലം മെഴുക് എന്ന നിലയ്ക് ഇട്ടിരുന്ന മുൻ പോസ്റ്റുകൾ പിൻവലിക്കുകയാണെന്നു യുവാവ് വ്യക്തമാക്കി. ആ പോസ്റ്റുകൾ സംബന്ധിച്ച് മേലിൽ എനിക്കു യാതൊരു ബാധ്യതയും ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല. ആ പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളോ കോപ്പി ചെയ്ത വീഡിയോകളോ മേലിൽ മറ്റാരും ഉപയോഗിക്കുകയോ പോസ്റ്റുചെയ്യുകയോ പാടില്ലെന്ന് അറിയിക്കുന്നതായും ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
പെരുമ്പാവൂർ കോടതിയിൽ നടക്കുന്ന കേസിൽ അന്തിമവിധി വന്നുവെന്നും തന്റെ ഭാഗത്താണ് തെറ്റു സംഭവിച്ചതെന്നും അജീഷ് ലാൽ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. മെഴുകല്ലെന്ന് തനിക്ക് ബോധ്യമായെന്നും എങ്ങനെയാണ് അരിയിൽ മെഴുകുപോലുള്ള പദാർത്ഥം വരുന്നതെന്ന് തനിക്ക് ബോധ്യമായതായും അജീഷ് പറഞ്ഞു.
അജീഷിന്റെ ഫേസ്‌ബുക്ക് ലൈവുകളും പോസ്റ്റുകളും അടിസ്ഥാനമാക്കിയായിരുന്നു ഈ വിഷയത്തിൽ മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചത്. അജീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വാർത്തയാക്കിയതിനെ തുടർന്ന് കേസിൽ കോടതിയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വ്യവസ്ഥ പ്രകാരമാണ് മറുനാടൻ ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത്.
പവിഴം അരി വാങ്ങിയ ശേഷം അടുത്തിടാനായി കഴുകിയപ്പോൾ കൈയിൽ മെഴുകുപോലുള്ള പദാർത്ഥം ഒട്ടിപ്പിടിച്ചതോടെയാണ് അജീഷ് സംഭവം ഫേസ്‌ബുക്കിൽ രണ്ട് വർഷം മുമ്പ് പോസ്റ്റു ചെയ്തത്. ചുവപ്പുനിറം പറ്റിപ്പിടിച്ചത് കളയാനായി സോപ്പുപയോഗിച്ച് പലതവണ കഴുകിയെങ്കിലും പോകാതെ വന്നുവെന്നും അജീഷ് നേരത്തെ പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ പരിശോധനകളിലൂടെയാണ് ഇക്കാര്യം ശരിയല്ലെന്ന് വ്യക്തമായത്.