- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറര കോടി രൂപയുടെ ബമ്പർ സ്വന്തമാക്കി കോട്ടയം സ്വദേശി; ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യണയർ നറുക്കെടുപ്പിൽ വിജയിച്ചത് ഷാർജയിലെ പ്രവാസി അജേഷ് പത്മനാഭൻ
ഷാർജ: കൈയിലെത്തിയ അദ്ഭുത ഭാഗ്യത്തെക്കുറിച്ച് കോട്ടയം കറുകച്ചാൽ സ്വദേശി അജേഷ് പത്മനാഭന് ഇപ്പോഴും പൂർണ വിശ്വാസം വന്നിട്ടില്ല. ഒന്നും രണ്ടു മല്ല ആറര കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യണയർ നറുക്കെടുപ്പിലാണ് ഈ പ്രവാസിക്ക് ഇത്രയും വലിയ സമ്മാനത്തുക ലഭിച്ചത്. പത്തു വർഷമായി ഷാർജയിൽ കഴിയുന്ന അജേഷ് പത്മനാഭൻ ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റിയിൽ സ്റ്റോർ കീപ്പറാണ്. ആയിരം ദിർഹം വിലയുള്ള 1584ാം നമ്പർ ടിക്കറ്റ് ഓൺലൈൻ വഴി മൂന്നാഴ്ച മുൻപാണ് എടുത്തത്. ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഇടക്കിടെ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കാറുണ്ടെങ്കിലും ആദ്യമായാണ് അജേഷിന് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. ഭാര്യക്കും രണ്ടുമക്കൾക്കുമൊപ്പം ഷാർജയിലാണ് അജേഷ് താമസം.
ഷാർജ: കൈയിലെത്തിയ അദ്ഭുത ഭാഗ്യത്തെക്കുറിച്ച് കോട്ടയം കറുകച്ചാൽ സ്വദേശി അജേഷ് പത്മനാഭന് ഇപ്പോഴും പൂർണ വിശ്വാസം വന്നിട്ടില്ല. ഒന്നും രണ്ടു മല്ല ആറര കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യണയർ നറുക്കെടുപ്പിലാണ് ഈ പ്രവാസിക്ക് ഇത്രയും വലിയ സമ്മാനത്തുക ലഭിച്ചത്.
പത്തു വർഷമായി ഷാർജയിൽ കഴിയുന്ന അജേഷ് പത്മനാഭൻ ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റിയിൽ സ്റ്റോർ കീപ്പറാണ്. ആയിരം ദിർഹം വിലയുള്ള 1584ാം നമ്പർ ടിക്കറ്റ് ഓൺലൈൻ വഴി മൂന്നാഴ്ച മുൻപാണ് എടുത്തത്. ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു നറുക്കെടുപ്പ്.
ഇടക്കിടെ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കാറുണ്ടെങ്കിലും ആദ്യമായാണ് അജേഷിന് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. ഭാര്യക്കും രണ്ടുമക്കൾക്കുമൊപ്പം ഷാർജയിലാണ് അജേഷ് താമസം.
Next Story