- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജി പുനലൂരിനെ എംഎംഎഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
മെൽബൺ: മെൽബൺ മലയാളി ഫെഡറേഷന്റെ പുതിയ വർഷത്തെ പ്രസിഡന്റായി അജി പുനലൂരിനെ ജനറൽ ബോഡിയോഗം ഐകകണേ്ഠന തെരഞ്ഞെടുത്തു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഡോ. ഷാജി വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആദ്യകാല മലയാളി അന്തരിച്ച ഡോ. രാമൻ മാരാർക്ക് അനുസ്മരണ അർപ്പിച്ചു. തുടർന്ന് നാളിതുവരെ സംഘടന നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശക
മെൽബൺ: മെൽബൺ മലയാളി ഫെഡറേഷന്റെ പുതിയ വർഷത്തെ പ്രസിഡന്റായി അജി പുനലൂരിനെ ജനറൽ ബോഡിയോഗം ഐകകണേ്ഠന തെരഞ്ഞെടുത്തു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഡോ. ഷാജി വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആദ്യകാല മലയാളി അന്തരിച്ച ഡോ. രാമൻ മാരാർക്ക് അനുസ്മരണ അർപ്പിച്ചു. തുടർന്ന് നാളിതുവരെ സംഘടന നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശകലനം നടന്നു. തുടർന്ന് സംഘടനയുടെ വരവ് ചെലവ് കണക്കുകൾ ട്രഷറർ ബബീഷ് പിവി അവതരിപ്പിച്ചു. തടർന്ന് തെരഞ്ഞെടുപ്പിന്റെ നടപടികൾക്കായി ജാൻസി പോൾ പടയാറ്റിലിനെ റിട്ടേണിങ് ഓഫീസറായി ജനറൽ ബോഡി െതരഞ്ഞെടുത്തു. തുടർന്ന് റിട്ടേണിങ് ഓഫീസർ െതരഞ്ഞെടുപ്പ് ചട്ടം അനുസരിച്ചുള്ള നടപടികൾ ആരംഭിച്ചു.
പുതിയ പ്രസിഡന്റായി അജി പുനലൂരിനെയും, ജനറൽ സെക്രട്ടറിയായി രാജൻ വെൺമണി, വൈസ് പ്രസിഡന്റായി വിഷ്ണു പ്രഭാകർ, ജോയിന്റ് സെക്രട്ടറിയായി ിന്ദുപോൾ, ട്രഷററായി പ്രദീപ് പാർത്ഥൻ എന്നിവരെയും തെരഞ്ഞെടുത്തു. കമ്മറ്റിയംഗങ്ങളായി വിജേഷ് കെ വിജയൻ, ശ്രേയസ് കെ ശ്രീധർ, അബിൻ ജോബോയ്, ബിജു അരീക്കൽ, കൊച്ചുമോൻ ഓരത്ത്, ജയ്‌സൺ മട്ടപ്പിള്ളി, ക്ലീറ്റസ് ആന്റണി, ബിന്നി ജോർജ്ജ്, ബിനീഷ്‌കുമാർ, സജിത് കുമാർ, ശീലക്ഷ്മി കെ വാര്യർ, മീനു ആന്റണി പടയാറ്റിൽ, ബബീഷ് പിവി, ഡോ. ഷാജി വർഗ്ഗീസ്, ജിസ്‌മോൻ കുര്യൻ, സിന്റോ പാറേക്കാട്ടിൽ, ആന്റണി പടയാറ്റിൽ എന്നിവരെ തെരഞ്ഞെടുത്തു. അഡ്‌വൈസറി ോർഡിലേക്ക് തോമസ് ജോസഫ്, ഹിറ്റ്‌ലർ ഡേവിഡ്, പ്രതാപൻ നായർ എന്നിവരെ തെരഞ്ഞെടുത്തു.
എംഎംഎഫിന്റെ പുതിയ പ്രസിഡന്റ് അജി പുനലൂർ മെൽബണിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്. ഫ്രാക്സ്റ്റീൺ മലയാളി കമ്മ്യൂണിറ്റിയുടെ സജീവ പ്രവർത്തകനായ അജി പത്തനാപുരത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗാന്ധിഭവന്റെ ഓസ്‌ട്രേലിയൻ പ്രതിനിധികൂടിയാണ്.