രാഴ്‌ച്ച മുമ്പ് സലാലയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.പുനലൂർ പിലാത്തോട്ടത്തിൽ പരേതനായ ഭാസ്‌കരൻ ആശാരിയുടെ മകൻ അജികുമാറിനെ (50) മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിച്ചത്.

ജൂലൈ ഒന്നിനാണ് അജികുമാറിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെിയത്. 20 വർഷമായി സനാഇയ്യയിൽ ഓട്ടോ മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 11നുള്ള ഒമാൻ എയർ വിമാനത്തിൽ മസ്‌കത്തിൽ എത്തിച്ച മൃതദേഹം ഇന്ന് 10.45ന് തിരുവനന്തപുരത്തിനുള്ള വിമാനത്തിലാണ് കൊണ്ടുപോയി. വൈകീട്ട് 3.15ന് തിരുവനന്തപുരത്ത് എത്തുമെന്ന് കരുതുന്ന മൃതദേഹം രാത്രി ഒമ്പതിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. സനാഇയ ഏരിയ വിശ്വകർമ സംഘം പ്രവർത്തകനായിരുന്നു മരിച്ച അജികുമാർ.ഭാര്യ: അനിത. മക്കൾ: ഐശ്വര്യ അജി (13), ആര്യ അജി (8)