കൊച്ചി:   ആത്മാർത്ഥ സുഹൃത്തുക്കളായിരുന്ന മൂവർ പിന്നീടു വേർപിരിഞ്ഞു. വൈരാഗ്യം കൊണ്ട് രണ്ടു പേർ ചേർന്ന് മറ്റേ ആൾക്കു നേരേ ചെയ്തത് വൻ ചതി. സൗഹൃദ കാലത്തു ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങൾ പരസ്യമാക്കിയാണ് പകരം വീട്ടിയത് . കൂട്ടുകാരുടെ ചതിയിൽ മനം നൊന്ത് പഴയകാര്യങ്ങളെല്ലാം ഫേസ് ബുക്ക്‌ലൈവിലെത്തി വിളിച്ചു പറയുകയാണ് ഇപ്പോൾ ഇരയാക്കപ്പെട്ട നടിയായ അജിനാ മേനോൻ

താൻ അറിയാതെ എടുത്ത വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സുഹൃത്തുക്കൾ പെൺവാണിഭ സംഘമാണെന്നും ഇവർ വെളിപ്പടുത്തുന്നു. സിനിമ സീരിയൽ പിന്നണിയിൽ പ്രവർത്തിക്കുന്നവരെല്ലാം ഒരുകാലത്ത് തന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ഇതിൽ യുവതി തൃശൂർ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്. ഇവർ രണ്ടു പേരും ഒരുമിച്ച് എറണാകുളത്തു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയുമാണ്. ഭർത്താവുമായി പിണങ്ങിയാണ് യുവതി എറണാകുളത്ത് സുഹൃത്തിനൊപ്പം താമസിക്കുന്നത്. ഇയാൾ കൊടും ക്രിമിനലാണെന്നും അജിന ആരോപിക്കുന്നു. പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാൾ.

കോഴിക്കോട് ഒരു റേസ്റ്റോറന്റിൽ മട്ടൻ ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ അതിക്രമം കാണിക്കുകയും ഹോട്ടൽ ജീവനക്കാരനെ തല്ലുകയും ചെയ്ത കേസിൽ ഈ യുവാവും ഉൾപ്പെടുന്നെന്നും ഇവർ പറയുന്നു. ക്രിമിനലുകളായ രണ്ടു പേരും കൊച്ചിയിൽ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തുകയാണെന്നും നടി ആരോപിക്കുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ സിനിമ സീരിയലുകളിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വലയിൽ വീഴ്‌ത്തുന്നതെന്നും വലയിൽ വീണാൽ മയക്കു മരുന്ന് നൽകി പീഡിപ്പിക്കുമെന്നും മറ്റുള്ളവർക്ക് കാഴ്ച വയ്ക്കുമെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇവർ നടത്തിയത്. കോഴിക്കോട് ഹോട്ടൽ ആക്രമിച്ച കേസ് സമൂഹ മാധ്യമങ്ങളിൽ വന്നപ്പോൾ താൻ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്റെ വിരോധത്തിലാണ് തന്റെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇട്ടതെന്നും അജിന പറയുന്നു.

നല്ല സുഹൃത്തുക്കളായിരുന്ന സമയത്ത് തന്റെ ചില സ്വകാര്യ നിമിഷങ്ങൾ തമാശയ്ക്കായി യുവതി പകർത്തി. താൻ അറിയാതെ തന്റെ ഫോണിൽ തന്നെയാണ് ഇവർ ഇതു പകർത്തിയത്. താൻ ഡ്രസ്സ് മാറുന്നതും മറ്റുമാണ് ഇവർ പകർത്തിയത്. അന്നതു തമാശയായി കണക്കാക്കി. തന്റെ മൊബൈലിൽ തന്നെ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയതായി അറിഞ്ഞപ്പോൾ തന്നെ അതു ഡിലീറ്റ് ചെയ്‌യിപ്പിച്ചിരുന്നു. പിന്നീട് അവർ അവരുടെ മൊബൈലിൽ നിന്നും ഈ വീഡിയോ റിക്കവർ ചെയ്ത് എടുത്തുവെന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത്.

ഇവർ ഈ ചതി ചെയ്തപ്പോൾ എറണാകുളം സിറ്റി ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇവർക്ക് സർവ്വ ഒത്താശയും ചെയ്തു കൊടുക്കുന്ന മറ്റൊരാൾക്കൂടിയുണ്ട്. ഇവർ മൂലം തനിക്കു പുറത്തിറങ്ങാൻ കഴിയില്ലെന്നും ഞാൻ ആത്മഹത്യ ചെയ്താൽ അതിന് പൂർണ ഉത്തരവാദി ഇവർ മൂന്നു പേരുമായിരിക്കുമെന്നും അജിന പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. മേനോൻ മേനോൻ എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റു ചെയ്യപ്പെട്ടത്.

കൊടും കുറ്റവാളികളായ ഇവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും അതിനായി എല്ലാവരടേയും സഹായവും ഇവർ അഭ്യർത്ഥിക്കുന്നു. ഇവരുടെ വലയിൽ ഇനി ആരും വീഴരരുത് എന്നും നടി മുന്നറിയിപ്പു നല്കുന്നു.

 അജിനാ മേനോന്റെ വെളിപ്പെടുത്തൽ കാണാം