മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയും ഭാര്യ രാധികയും കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു. ശനിയാഴ്ച മുംബൈയിൽനിന്നാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ താരം ശിഖർ ധവാനും വാക്സിൻ സ്വീകരിച്ചിരുന്നു.

വാക്സിൻ സ്വീകരിച്ച കാര്യം ട്വിറ്ററിലൂടെയാണ് രഹാനെ അറിയിച്ചത്. 'ഞാൻ ഇന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. നിങ്ങൾക്കു യോഗ്യതയുണ്ടെങ്കിൽ സ്വയം രജിസ്റ്റർ ചെയ്യാനും വാക്‌സിനെടുക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.' - രഹാനെ ട്വീറ്റ് ചെയ്തു.

Ajinkya Rahane @ajinkyarahane88
Got my first dose of the vaccine today. I urge everyone to register and get yourself vaccinated, if you're eligibl

രഹാനെയുടെ ഭാര്യ രാധികയും വാക്സിൻ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.