- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി അജിത്കുമാർ (45) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. നന്ദിയോട് വട്ടപ്പൻകാട് ഗിരീഷ് ഭവനിൽ പരേതരായ കെ വനജാക്ഷിയുടെയും വിശ്വംഭരൻ കാണിയുടെയും മകനാണ് അജിത് കുമാർ. സഹോദരങ്ങൾ : അനിത, ഗിരീഷ്‌കുമാർ. മൃതദേഹം നന്ദിയോട് പഞ്ചായത്ത് ഓഫീസിലും സിപിഐ എം നന്ദിയോട് ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനുവെക്കും. നാളെ രാവിലെ പത്തിന് വീട്ടുവളപ്പിലാണ് സംസ്‌കാരം.
തിരുവനന്തപുരം: നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി അജിത്കുമാർ (45) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
നന്ദിയോട് വട്ടപ്പൻകാട് ഗിരീഷ് ഭവനിൽ പരേതരായ കെ വനജാക്ഷിയുടെയും വിശ്വംഭരൻ കാണിയുടെയും മകനാണ് അജിത് കുമാർ. സഹോദരങ്ങൾ : അനിത, ഗിരീഷ്‌കുമാർ. മൃതദേഹം നന്ദിയോട് പഞ്ചായത്ത് ഓഫീസിലും സിപിഐ എം നന്ദിയോട് ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനുവെക്കും. നാളെ രാവിലെ പത്തിന് വീട്ടുവളപ്പിലാണ് സംസ്‌കാരം.
Next Story