- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സാപ്പുമില്ല ഫേസ്‌ബുക്ക് മില്ല; അജിത്തിന്റെ പോക്കറ്റിൽ ഇപ്പോഴും ആ പഴയ നോക്കിയ തന്നെ; സാധാരണക്കാർ പോലും സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ തമിഴിലെ സൂപ്പർതാരത്തിന്റെ കൈയിലെ സാധാരണ ഫോൺ കണ്ട് ഞെട്ടി ആരാധകർ; തല അജിത്തിന്റെ ലാളിത്യത്തിൽ വിഷമത്തിലായത് സഹപ്രവർത്തകർ
തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് തല അജിത്. അജിത്തിന്റെ ജീവിതശൈലിയും പെരുമാറ്റ രീതിയും എപ്പോഴും എല്ലാവർക്കും മാതൃകയാണ്. ഇപ്പോഴിതാ ലാളിത്യമാർന്ന നടന്റെ ജീവിതശൈലിക്ക് മറ്റൊരു ഉദാഹാരണമാണ് പുറത്ത് വന്നിരിക്കുന്നത്.അജിത്ത് ഉപയോഗിക്കുന്ന ഫോണിനെ കുറിച്ചുള്ള വാർത്തയാണ് ചർച്ചയാകുന്നത്. സാധാരണ ജനങ്ങൾ പോലും സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നഇ ഈ കാലത്ത് നടന്റെ കൈയിലുള്ളത് സാധാരണ മോഡൽ ഫോൺ മാത്രം.നോക്കിയയുടെ സാധാരണ ഫോണാണത്രേ മറ്റുള്ളവരോട് ഫോണിൽ സംസാരിക്കാൻ ഈ ബേസിക് സെറ്റു തന്നെ ധാരാളം എന്ന നിലപാടിലാണ് തല അജിത്. സൂപ്പർതാരം, നോക്കിയ സെറ്റ് കൊണ്ടു നടക്കുന്നതു കണ്ട് വിഷമവൃത്തത്തിലായത് വിശ്വാസം എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജരാണ്. ഐഫോണിന്റെ കൂടിയ സെറ്റാണ് പ്രൊഡക്ഷൻ മാനേജർ ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് പഴയ ഫോൺ കൊണ്ടുനടക്കുന്നതെന്ന് ചോദിച്ചപ്പോൾ അജിത്തിന് പൊട്ടിച്ചിരി.തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പ്രൊഡക്ഷൻ ജോലികൾക്ക് സ്മാർട് ഫോൺ ആവശ്യമാണെന്നുമായിരുന്നു അജിത് മാനേജരോട് പറഞ്ഞത്. അജിത് ഉപയോഗിക്കുന്
തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് തല അജിത്. അജിത്തിന്റെ ജീവിതശൈലിയും പെരുമാറ്റ രീതിയും എപ്പോഴും എല്ലാവർക്കും മാതൃകയാണ്. ഇപ്പോഴിതാ ലാളിത്യമാർന്ന നടന്റെ ജീവിതശൈലിക്ക് മറ്റൊരു ഉദാഹാരണമാണ് പുറത്ത് വന്നിരിക്കുന്നത്.അജിത്ത് ഉപയോഗിക്കുന്ന ഫോണിനെ കുറിച്ചുള്ള വാർത്തയാണ് ചർച്ചയാകുന്നത്.
സാധാരണ ജനങ്ങൾ പോലും സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നഇ ഈ കാലത്ത് നടന്റെ കൈയിലുള്ളത് സാധാരണ മോഡൽ ഫോൺ മാത്രം.നോക്കിയയുടെ സാധാരണ ഫോണാണത്രേ മറ്റുള്ളവരോട് ഫോണിൽ സംസാരിക്കാൻ ഈ ബേസിക് സെറ്റു തന്നെ ധാരാളം എന്ന നിലപാടിലാണ് തല അജിത്. സൂപ്പർതാരം, നോക്കിയ സെറ്റ് കൊണ്ടു നടക്കുന്നതു കണ്ട് വിഷമവൃത്തത്തിലായത് വിശ്വാസം എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജരാണ്.
ഐഫോണിന്റെ കൂടിയ സെറ്റാണ് പ്രൊഡക്ഷൻ മാനേജർ ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് പഴയ ഫോൺ കൊണ്ടുനടക്കുന്നതെന്ന് ചോദിച്ചപ്പോൾ അജിത്തിന് പൊട്ടിച്ചിരി.തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പ്രൊഡക്ഷൻ ജോലികൾക്ക് സ്മാർട് ഫോൺ ആവശ്യമാണെന്നുമായിരുന്നു അജിത് മാനേജരോട് പറഞ്ഞത്.
അജിത് ഉപയോഗിക്കുന്ന നോക്കിയ ഫോണിനെക്കുറിച്ച് കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്ററും ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. 'നമ്മൾ ഐ ഫോൺ 10 ഒക്കെ കൊണ്ടു നടക്കുമ്പോഴാണ് അജിത്, നോക്കിയ മൊബൈൽ പിടിച്ചു നടക്കുന്നത്. ആരും അതിശയിച്ചു പോകുന്ന ലാളിത്യമാണ് അദ്ദേഹത്തിന്റേത്,' ബൃന്ദ മാസ്റ്റർ പറയുന്നു. സ്മാർട്ട്ഫോൺ ഇല്ലെന്നു മാത്രമല്ല വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലും അജിത്തിന് താൽപര്യമില്ല.
അജിത്തിനെ നായകനാക്കി, ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ സാൾട് ആൻഡ് പെപ്പർ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോർട്ട്. നിരവധി ഷൂട്ടിങ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിൾ ക്ലബിൽ അജിത് ഷൂട്ടിംഗിൽ പരിശീലനം നേടിയിരുന്നു.
അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോർട്ടുണ്ട്. വിശ്വാസത്തിൽ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്.പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങൾ.