ചെന്നൈ: തമിഴ്‌നാട്ടിൽ ഒരുപാട് ആരാധകരുള്ള അജിത്തും വിജയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഇതെക്കുറിച്ച് പറയുകയാണ് പ്രമുഖ ടെലിവിഷൻ അവതാരകനും എഴുത്തുകാരനുമായ ഗോപിനാഥ്. ഒരു തമിഴ് എൻർടൈന്മെന്റ് സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഗോപിനാഥ് തുറന്നു പറച്ചിൽ നടത്തുന്നത്.

ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത തമിഴ്‌നാട്ടിൽ പുത്തരിയല്ല. എന്നാൽ സാമൂഹിക മാധ്യമങ്ങൾ വന്നതോടു കൂടി ഈ വെറുപ്പും ശത്രുതയും ആരോഗ്യപരമായല്ല മുൻപോട്ട് പോകുന്നത്. ജെല്ലിക്കെട്ട് പോലുള്ള വിഷയങ്ങളിൽ മാത്രമേ ഫാൻസ് അസോസിയേഷനുകൾ തമ്മിൽ ഐക്യപ്പെടാറുള്ളൂ. അജിതുമായും വിജയുമായും ഞാൻ അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്. രണ്ടുപേരും ഒരേ കാര്യങ്ങൾ തന്നെയാണ് സംസാരിക്കാറുള്ളത്. അവർ പരസ്പര ബഹുമാനം പുലർത്തുന്ന ആത്മവിശ്വാസമുള്ള നടന്മാരാണ്.

കുടുംബത്തിന്റെ കാര്യം വരുമ്പോൾ രണ്ടുപേരും പെട്ടെന്ന് വികാരധീരരാകും. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന അച്ഛന്മാരാകും അവർ. അജിതും വിജയും തമ്മിൽ ഒരു പ്രശ്നവുമില്ല. ഒരിക്കലും അവർ ചീത്തകാര്യങ്ങൾ പറയുകയും ഇല്ല. ദയവു ചെയ്ത് ഫാൻസ് എന്ന് പറയുന്നവർ നിങ്ങളുടെ നടന്മാരെ കണ്ടു പഠിക്കണം- ഗോപിനാഥ് പറഞ്ഞു.