- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മാനിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു; കുറുമള്ളൂർ സ്വദേശിയെ മരണം വിളിച്ചത് നാട്ടിലേക്ക് വരാനിരിക്കെ
പെരുന്നാൾ ആയതോടെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും ഒന്നടങ്കം അവധിയാഘോഷത്തിലാണ്. യുവാക്കൾ ബിച്ചും ഷോപ്പിങുമൊക്കെയായി ആണ് സമയം ചിലവഴിക്കുമ്പോൾ കുടുംബവുമായി താമസിക്കുന്നവർ ദുരസ്ഥലങ്ങളിലേക്ക് വിനോദ യാത്രയിലാണ്. എന്നാൽ അത്തരമൊരു അവധിയാഘോഷത്തിൽ മരണം വില്ലനായെത്തിയത് വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം. അജ്മാനിൽ അവധിയാഘോഷി്ക്കാ നെത്തിയ മലയാളി യുവാവിന്റെ മരണ വാർത്തയാണ് അജ്മാനിലെ മലയാളികൾക്ക് ഉൾക്കൊള്ളാനവാത്തത്. അജ്മാനിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കുറുമുള്ളൂർ സ്വദേശിയായ യുവാവാണ് മുങ്ങി മരിച്ചത്. പുളിനിൽക്കുംകാലായിൽ മോഹനന്റെ മകൻ കിരൺ (21) ആണു മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. സുഹൃത്തുക്കൾ പരുക്കുകളോടെ രക്ഷപ്പെട്ടു. അജ്മനിലെ അൽ ഹൂത്ത് കമ്പനിയിലെ ഇലക്ട്രിക്കൽ അസിസ്റ്റന്റായി ഒന്നര വർഷം മുൻപാണ് കിരൺ അജ്മനിലെത്തിയത്. അടുത്ത മാസം നാട്ടിൽ വരാനിരിക്കെയാണു അപകടം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പെരുനാൾ അവധിയായ തിനാൽ നടപടിക്രമങ്ങ
പെരുന്നാൾ ആയതോടെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും ഒന്നടങ്കം അവധിയാഘോഷത്തിലാണ്. യുവാക്കൾ ബിച്ചും ഷോപ്പിങുമൊക്കെയായി ആണ് സമയം ചിലവഴിക്കുമ്പോൾ കുടുംബവുമായി താമസിക്കുന്നവർ ദുരസ്ഥലങ്ങളിലേക്ക് വിനോദ യാത്രയിലാണ്. എന്നാൽ അത്തരമൊരു അവധിയാഘോഷത്തിൽ മരണം വില്ലനായെത്തിയത് വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം. അജ്മാനിൽ അവധിയാഘോഷി്ക്കാ നെത്തിയ മലയാളി യുവാവിന്റെ മരണ വാർത്തയാണ് അജ്മാനിലെ മലയാളികൾക്ക് ഉൾക്കൊള്ളാനവാത്തത്.
അജ്മാനിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കുറുമുള്ളൂർ സ്വദേശിയായ യുവാവാണ് മുങ്ങി മരിച്ചത്. പുളിനിൽക്കുംകാലായിൽ മോഹനന്റെ മകൻ കിരൺ (21) ആണു മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. സുഹൃത്തുക്കൾ പരുക്കുകളോടെ രക്ഷപ്പെട്ടു. അജ്മനിലെ അൽ ഹൂത്ത് കമ്പനിയിലെ ഇലക്ട്രിക്കൽ അസിസ്റ്റന്റായി ഒന്നര വർഷം മുൻപാണ് കിരൺ അജ്മനിലെത്തിയത്. അടുത്ത മാസം നാട്ടിൽ വരാനിരിക്കെയാണു അപകടം.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പെരുനാൾ അവധിയായ തിനാൽ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. അടുത്ത ഞായറാഴ്ച മാത്രമേ ഇനി മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ കഴിയുകയുള്ളൂ എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രാധാമണിയാണു കിരണിന്റെ മാതാവ്. സഹോദരങ്ങൾ: അരുൺ, അപർണ