- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മാനിൽ തീപിടുത്തമുണ്ടായത് ഇന്ത്യക്കാരടക്കം താമസിക്കുന്ന പാർപ്പിട കേന്ദ്രത്തിൽ; 30 നിലതാമസകെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്ക്
അജ്മാൻ: യുഎഇയിലെ അജ്മാനിലുള്ള പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം. അജ്മാനിലെ അൽ സവൻ എന്ന കെട്ടടത്തിലാണ് തീപിടിത്തമുണ്ടായത്. ടവറിൽ നിന്ന് വൻതോതിൽ തീയും പുകയും ഉയർന്നു. ഇതേത്തുടർന്ന് പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. മൂവായിരം പാർപ്പിടങ്ങളുള്ള കെട്ടിടമാണ് അൽ സാവൻ. ഷാർജ അജ്മാൻ അതിർത്തിയിലെ റുമൈലക്ക് സമീപം ബാങ്ക് സ്ട്രീറ്റിലെ ബഹുനില താമസ കെട്ടിടമായ അൽസാവനിൽ തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 12 ടവറുകളിലായി 3000 അപ്പാർട്‌മെന്റുകൾ ഉൾപ്പെടുന്നതാണ് അഗ്‌നിബാധയുണ്ടായ അജ്മാൻവൺ കോംപ്ലക്‌സ്. ഇതിൽ ടവർ ഒന്നിൽ വലിയ നാശനഷ്ടമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. യു.എ.ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ് യാൻ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.കെട്ടിടത്തിന്റെ താഴെ നില മുതൽ മുകൾ നില വരെ തീപടർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികളും അടിയന്തിരമായി സ്വീകരിച
അജ്മാൻ: യുഎഇയിലെ അജ്മാനിലുള്ള പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം. അജ്മാനിലെ അൽ സവൻ എന്ന കെട്ടടത്തിലാണ് തീപിടിത്തമുണ്ടായത്. ടവറിൽ നിന്ന് വൻതോതിൽ തീയും പുകയും ഉയർന്നു. ഇതേത്തുടർന്ന് പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. മൂവായിരം പാർപ്പിടങ്ങളുള്ള കെട്ടിടമാണ് അൽ സാവൻ.
ഷാർജ അജ്മാൻ അതിർത്തിയിലെ റുമൈലക്ക് സമീപം ബാങ്ക് സ്ട്രീറ്റിലെ ബഹുനില താമസ കെട്ടിടമായ അൽസാവനിൽ തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 12 ടവറുകളിലായി 3000 അപ്പാർട്‌മെന്റുകൾ ഉൾപ്പെടുന്നതാണ് അഗ്‌നിബാധയുണ്ടായ അജ്മാൻവൺ കോംപ്ലക്‌സ്. ഇതിൽ ടവർ ഒന്നിൽ വലിയ നാശനഷ്ടമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.
യു.എ.ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ് യാൻ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.കെട്ടിടത്തിന്റെ താഴെ നില മുതൽ മുകൾ നില വരെ തീപടർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികളും അടിയന്തിരമായി സ്വീകരിച്ചു.സ്ഥലത്തെത്തിയ സിവിൽ ഡിഫൻസാണ് തീയണക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഇവർക്കൊപ്പം ഷാർജയിൽ നിന്നും നിരവധി യൂനിറ്റുകളും എത്തിയിട്ടുണ്ട്.
നിരവധി കെട്ടിടങ്ങളുള്ള പ്രദേശമാണിത്. നേരത്തെപുതുവത്സരാഘോഷങ്ങൾക്കിടെ ദുബൈയിലെ
63നില കെട്ടിടമായ അഡ്രസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.