- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കല്ലേറ് കൊള്ളാതിരിക്കാൻ ഞാനും എഴുതി വച്ചു കാറിൽ ഒരു ബോർഡ്, 'നിവൃത്തികേട് '; ഒരു ഹർത്താൽ ദിന ചിന്ത
കാലത്തേ പാല് വാങ്ങിക്കാൻ പോയ അപ്പുറത്തെ വീട്ടിലെ അപ്പൂപ്പൻ എല്ലാം കൂടി തട്ടി മറിച്ചിട്ട് ഓടിപ്പോകുന്നത് കണ്ടപ്പോൾ ആണ് ഞാൻ വഴിയിലേക്ക് നോക്കിയത്, അവിടെ ഒരു കാർ കിടക്കുന്നു, അതിലെ ബോർഡ് കണ്ടാണ് വന്ദ്യ വയോധികൻ ആയ ആ അപ്പൂപ്പൻ ജീവനും കൊണ്ട് ഓടിയത്, ' മരണം' ഞാനും ഒന്ന് ഞെട്ടി,കാലൻ വന്ന കാറാണോ? പിന്നെ ആണ് മനസിലായത് ഹർത്താൽ ദിനത്തിൽ കാറും കൊണ്ടിറങ്ങാൻ ആരോ എഴുതി വച്ചതാണ് ,ഓഫീസിൽ വരുന്ന വഴി കണ്ടു, എതിരെ വരുന്ന കാറുകളിൽ മുഴുവൻ ബോർഡുകൾ, ജനനം, കല്യാണം, മരണം, എയർ പോർട്ട്,റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ്,കക്കൂസ്,എന്നിങ്ങനെ പലപല ബോർഡുകൾ,കല്ലേറ് കിട്ടാതിരിക്കാൻ ഓരോരോ കാരണങ്ങൾ ,അല്ലാതെന്ത് സാധാരണ ഏതു ഹർത്താൽ ദിനത്തിലും തുറക്കാറുള്ള സിവിൽ സപ്പ്‌ളൈസ് പെട്രോൾ പമ്പ് പോലും തുറന്നിട്ടില്ല,കടകളുടെ കാര്യം പിന്നെ പറയണ്ടല്ലോ,സത്യം പറഞ്ഞാൽ ഈ ഹർത്താൽ കൊണ്ട് ,അത് ഏതു പാർട്ടി നടത്തിയതായാലും ,ഒരു പ്രയോജനം ഇന്ന് വരെ ഉണ്ടായിട്ടുണ്ടോ? എനിക്ക് തോന്നുന്നില്ല ഉണ്ടെന്ന്, സ്ഥലത്തെ ജന്മി കുടിയാനെ മർദിച്ചതിൽ പ്രതിഷേധിക്കാൻ വേണ്ടി
കാലത്തേ പാല് വാങ്ങിക്കാൻ പോയ അപ്പുറത്തെ വീട്ടിലെ അപ്പൂപ്പൻ എല്ലാം കൂടി തട്ടി മറിച്ചിട്ട് ഓടിപ്പോകുന്നത് കണ്ടപ്പോൾ ആണ് ഞാൻ വഴിയിലേക്ക് നോക്കിയത്, അവിടെ ഒരു കാർ കിടക്കുന്നു, അതിലെ ബോർഡ് കണ്ടാണ് വന്ദ്യ വയോധികൻ ആയ ആ അപ്പൂപ്പൻ ജീവനും കൊണ്ട് ഓടിയത്, ' മരണം' ഞാനും ഒന്ന് ഞെട്ടി,കാലൻ വന്ന കാറാണോ?
പിന്നെ ആണ് മനസിലായത് ഹർത്താൽ ദിനത്തിൽ കാറും കൊണ്ടിറങ്ങാൻ ആരോ എഴുതി വച്ചതാണ് ,ഓഫീസിൽ വരുന്ന വഴി കണ്ടു, എതിരെ വരുന്ന കാറുകളിൽ മുഴുവൻ ബോർഡുകൾ, ജനനം, കല്യാണം, മരണം, എയർ പോർട്ട്,റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ്,കക്കൂസ്,എന്നിങ്ങനെ പലപല ബോർഡുകൾ,കല്ലേറ് കിട്ടാതിരിക്കാൻ ഓരോരോ കാരണങ്ങൾ ,അല്ലാതെന്ത്
സാധാരണ ഏതു ഹർത്താൽ ദിനത്തിലും തുറക്കാറുള്ള സിവിൽ സപ്പ്‌ളൈസ് പെട്രോൾ പമ്പ് പോലും തുറന്നിട്ടില്ല,കടകളുടെ കാര്യം പിന്നെ പറയണ്ടല്ലോ,സത്യം പറഞ്ഞാൽ ഈ ഹർത്താൽ കൊണ്ട് ,അത് ഏതു പാർട്ടി നടത്തിയതായാലും ,ഒരു പ്രയോജനം ഇന്ന് വരെ ഉണ്ടായിട്ടുണ്ടോ? എനിക്ക് തോന്നുന്നില്ല ഉണ്ടെന്ന്, സ്ഥലത്തെ ജന്മി കുടിയാനെ മർദിച്ചതിൽ പ്രതിഷേധിക്കാൻ വേണ്ടി തൊഴിലാളി നേതാവ് അതേ കുടിയാനെ തന്നെ എടുത്തിട്ട് ചവിട്ടും പോലെ ആണ്,ഇന്നത്തെ ഹർത്താൽ
വേറെ ഒരു സംസഥാനത്തിലും ജനങ്ങൾ ഇത്തരം ആഹ്വാനങ്ങൾ ചെവിക്കൊള്ളാറില്ല, പക്ഷെ പ്രബുദ്ധരായ മലയാളികൾ ,താൽ എന്ന ഹിന്ദി സിനിമയിലെ ,താൽ സെ താൽ മിലാ എന്ന പാട്ട് പോലെ ,ഹർത്താൽ സെ താൽ മിലാ എന്ന് പാടി ജീവിക്കാൻ പഠിച്ചിരിക്കുന്നു,
യൂണിയൻ പറഞ്ഞു പേടിപ്പിച്ചത് കാരണം അനിയത്തി ഒക്കെ ഓഫീസിൽ പോകാതെ വീട്ടിൽ ഇരുപ്പാണ് ,അവരെ പോലെ തന്നെ വീട്ടിൽ കുത്തി ഇരുന്നു സിനിമ കാണാൻ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ പോയില്ലെങ്കിൽ റെയിൽവേ ശമ്പളം തരില്ല എന്നുള്ളതുകൊണ്ട് മാത്രം പോകുന്നു,
കല്ലേറ് കൊള്ളാതിരിക്കാൻ ഞാനും എഴുതി വച്ചു കാറിൽ ഒരു ബോർഡ്, 'നിവൃത്തികേട് '