- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മൂന്നു ലക്ഷത്തി അമ്പതിനായിരം കോടിയിൽ എത്ര പൂജ്യം എന്നാലോചിച്ചാണ് ബോധ ശൂന്യനായത്; അത്രയും രൂപ കഴിഞ്ഞ കുറെ കാലത്തിനിടയിൽ ചില രാഷ്ട്രീയക്കാർ ചേർന്ന് നമ്മുടെ രാജ്യത്തു വെട്ടിച്ചത്രേ; അപ്പൊ അത്രയും തുക നമ്മുടെ രാജ്യത്ത് വെട്ടിക്കാനായി ഉണ്ട്; അതാലോചിച്ചപ്പോ എനിക്ക് അല്പം സന്തോഷം തോന്നാതിരുന്നില്ല; പക്ഷെ വെട്ടിക്കുന്നതിനും വേണ്ടേ ഒരു പരിധി; അജോയ് കുമാർ എഴുതുന്നു
ഇന്ന് കാലത്തേ പത്രം വായിക്കുന്നതിനിടെ ഞാൻ അൽപ നേരം ബോധം കെട്ടു കിടന്നു, വെള്ളം ...വെള്ളം ....എന്നതിന് പകരം ... ...ശ്യാമേ ചായ.... ശ്യാമേ ചായ ....എന്നാണ് ഞാൻ വിളിച്ചത്, പക്ഷെ ചായ പോയിട്ട് വെറും പച്ചവെള്ളം പോലും ആരും തരാത്തത് കാരണം നിവൃത്തിയില്ലാതെ കുറച്ചു കഴിഞ്ഞു ഞാൻ തനിയെ സ്വബോധത്തിലേക്ക് വന്നു, ഐശ്വര്യാ റായി ബച്ചൻ വീണ്ടും പ്രസവിച്ചാൽ ആ കുട്ടിയുടെ പേര് എന്തായിരിക്കും എന്ന ചർച്ച വായിച്ചോ, മമ്മുക്കയും ദുൽഖറും ഒരേ സിനിമയിൽ കോളേജ് കുമാരന്മാരായി അഭിനയിക്കുന്നു എന്ന വാർത്ത വായിച്ചോ,പത്താം ക്ലാസ്സുകാരി ലാലേട്ടന്റെ പുതിയ പടത്തിലെ നായിക ആവുന്നു എന്ന് വായിച്ചോ ഒക്കെ ആണ് ഞാൻ സാധാരണ ഇത്തരത്തിൽ ബോധം കെടാറുള്ളത്, അതാവും ആരും കണ്ടിട്ടും കാണാത്ത പോലെ പോയത്, പക്ഷെ സത്യത്തിൽ ഇത്തവണ അതൊന്നുമല്ല കാര്യം,മൂന്നു ലക്ഷത്തി അമ്പതിനായിരം കോടിയിൽ എത്ര പൂജ്യം എന്നാലോചിച്ചാണ് ഞാൻ ബോധ ശൂന്യനായത്,അത്രയും രൂപ കഴിഞ്ഞ കുറെ കാലത്തിനിടയിൽ ചില രാഷ്ട്രീയക്കാർ ചേർന്ന് നമ്മുടെ രാജ്യത്തു വെട്ടിച്ചത്രേ, അപ്പൊ അത്രയും തുക നമ്മുടെ ര
ഇന്ന് കാലത്തേ പത്രം വായിക്കുന്നതിനിടെ ഞാൻ അൽപ നേരം ബോധം കെട്ടു കിടന്നു,
വെള്ളം ...വെള്ളം ....എന്നതിന് പകരം ... ...ശ്യാമേ ചായ.... ശ്യാമേ ചായ ....എന്നാണ് ഞാൻ വിളിച്ചത്,
പക്ഷെ ചായ പോയിട്ട് വെറും പച്ചവെള്ളം പോലും ആരും തരാത്തത് കാരണം നിവൃത്തിയില്ലാതെ കുറച്ചു കഴിഞ്ഞു ഞാൻ തനിയെ സ്വബോധത്തിലേക്ക് വന്നു,
ഐശ്വര്യാ റായി ബച്ചൻ വീണ്ടും പ്രസവിച്ചാൽ ആ കുട്ടിയുടെ പേര് എന്തായിരിക്കും എന്ന ചർച്ച വായിച്ചോ, മമ്മുക്കയും ദുൽഖറും ഒരേ സിനിമയിൽ കോളേജ് കുമാരന്മാരായി അഭിനയിക്കുന്നു എന്ന വാർത്ത വായിച്ചോ,പത്താം ക്ലാസ്സുകാരി ലാലേട്ടന്റെ പുതിയ പടത്തിലെ നായിക ആവുന്നു എന്ന് വായിച്ചോ ഒക്കെ ആണ് ഞാൻ സാധാരണ ഇത്തരത്തിൽ ബോധം കെടാറുള്ളത്, അതാവും ആരും കണ്ടിട്ടും കാണാത്ത പോലെ പോയത്,
പക്ഷെ സത്യത്തിൽ ഇത്തവണ അതൊന്നുമല്ല കാര്യം,മൂന്നു ലക്ഷത്തി അമ്പതിനായിരം കോടിയിൽ എത്ര പൂജ്യം എന്നാലോചിച്ചാണ് ഞാൻ ബോധ ശൂന്യനായത്,അത്രയും രൂപ കഴിഞ്ഞ കുറെ കാലത്തിനിടയിൽ ചില രാഷ്ട്രീയക്കാർ ചേർന്ന് നമ്മുടെ രാജ്യത്തു വെട്ടിച്ചത്രേ, അപ്പൊ അത്രയും തുക നമ്മുടെ രാജ്യത്ത് വെട്ടിക്കാനായി ഉണ്ട്, അതാലോചിച്ചപ്പോ എനിക്ക് അല്പം സന്തോഷം തോന്നാതിരുന്നില്ല,പക്ഷെ വെട്ടിക്കുന്നതിനും വേണ്ടേ സാറെ ഒരു പരിധി,
പണ്ടൊരിക്കൽ സ്‌കൂളിൽ പോകുന്ന വഴി ഒരു ആൾക്കൂട്ടം കണ്ട് ഞാൻ പോയി എത്തി നോക്കി, ഒരു കൊച്ചു പയ്യനെ പിടിച്ചു നിറുത്തിയിരിക്കുന്നു, കുറ്റം മോഷണം,കയ്യിൽ ഒരു ഉഴുന്ന് വട,കടക്കാരൻ അവന്റെ തലക്കിട്ടടിക്കുന്നു, എല്ലാവരും ഒരു കൊടും കുറ്റവാളി എന്നത് പോലെ അവനെ തുറിച്ചു നോക്കുന്നു, എന്റെ കൊച്ചു മനസ്സിൽ അപ്പോൾ തോന്നിയ സംശയം അല്പം കഴിഞ്ഞപ്പോൾ ആരോ അവനോടു ചോദിച്ചു,
എന്തിനാ നീ ഒരു വട മാത്രം എടുത്തത്?ഏതായാലും എടുത്തു, മോഷ്ടാവ് എന്ന പേരും വീഴും,രണ്ടു കയ്യിലും ഓരോന്ന് എടുത്തു കൂടായിരുന്നോ ?
അപ്പോൾ അവൻ പറഞ്ഞ മറുപടി ഇതായിരുന്നു, അവനു ഒരു അനിയൻ ആണുള്ളത്, അനിയന് ഉഴുന്ന് വട ഭയങ്കര ഇഷ്ടമാണത്രേ,ഇപ്പോൾ സുഖമില്ലാതെ കിടപ്പാണ്, അച്ഛനില്ല, അമ്മയുടെ കയ്യിൽ ഉഴുന്ന് വടക്കുള്ള പൈസയും ഇല്ല, അപ്പോൾ അനിയന്റെ ആഗ്രഹം സാധിക്കാൻ അവൻ കണ്ട വഴി ആണ് മോഷണം, ഇന്നും ഞാൻ ഓർക്കുന്നു ആ പയ്യന്റെ നിഷ്‌ക്കളങ്ക മുഖം,
അത് പോലെ തന്നെ ഞങ്ങളുടെ നാട്ടിലെ ആസ്ഥാന മോഷ്ടാവ് ആയിരുന്നു പണ്ട് വിക്രമൻ . എവിടെയെങ്കിലും മോഷണം നടന്നു എന്നുറപ്പായാൽ ആളുകൾ പ്രാർത്ഥിക്കും,ദൈവമേ വിക്രമൻ ആയിരിക്കണേ കേറിയത്, എന്താ കാര്യം എന്നറിയാമോ? നിങ്ങളുടെ അലമാരയിൽ എത്ര സ്വർണവും പണവും ഉണ്ടായാലും കയറിയത് വിക്രമൻ ആണെങ്കിൽ, കൃത്യം അയാളുടെയും കുടുംബത്തിന്റെയും ഒരു മാസത്തെ ചെലവിനുള്ള പൈസ മാത്രമേ എടുക്കു,കാര്യം പാരമ്പര്യമായി കിട്ടിയ തൊഴിൽ ആണ് മോഷണം, അതേ അയാൾക്ക് അറിയൂ,പക്ഷെ അതിലും ഉണ്ട് ഒരു മാന്യത,
ഈ മൂന്നു ലക്ഷത്തി അമ്പതിനായിരം കോടി എന്നൊക്കെ കേൾക്കുമ്പോൾ ശെരിക്കും അത്ഭുതം ആണ് തോന്നുനത്, എന്തിനാണ് ഇത്രയും രൂപ? ആഗ്രഹങ്ങൾക്കും അനുഭവിക്കാൻ ആവുന്ന സുഖങ്ങൾക്കും ഒക്കെ ഒരു പരിധി ഇല്ലേ ? എന്തിനാണ് ബിസിനസ് വഴി ആയിരക്കണക്കിന് കോടികൾ നേടിയവർ ബാങ്കിനെ വെട്ടിച്ചും മറ്റും പതിനായിരം കോടികൾ വീണ്ടും അടിച്ചു മാറ്റുന്നത്? ഒരു പിടിയും കിട്ടുന്നില്ല
ഒരു ഉദാഹരണം പറഞ്ഞാൽ കുറച്ചു കൂടി എളുപ്പം മനസിലാവും, ഒരു ഉറുമ്പിനു ഒരു ദിവസത്തേക്ക് അടിച്ചു പൊളിക്കാൻ വേണ്ടത് ഒരു തരി പഞ്ചസാര ആണ് എന്ന് വെക്കു. , അതിന്റെ ജീവിതം 60 ദിവസം വരെ നീളും,അപ്പോൾ ആ ഉറുമ്പിനും പിന്നെ പരിസരത്തുള്ള മറ്റു ഉറുമ്പുകൾക്കും എല്ലാം കൂടെ പരമാവധി ജീവിതാവസാനം വരെ വേണ്ടത് ഒരു കിലോ പഞ്ചസാര ആണ്,ആ ഉറുമ്പ് ഒരു ടൺ പഞ്ചസാര അടിച്ചു മാറ്റി ഒളിച്ചു വെച്ചു എന്ന് കേട്ടാൽ മനസിലാവും ആ മോഷണത്തിലെ അർത്ഥമില്ലായ്മ്മ , അഹങ്കാരം, ധാർഷ്ട്യം,
എന്റെ സാറെ ഒരു പരിധി കഴിഞ്ഞാൽ ഈ നോട്ടു കെട്ടുകൾ വെറും പേപ്പർ മാത്രമാണ് , മരിക്കാൻ നേരത്ത് വായിലേക്ക് ഇറ്റിക്കുന്ന ഒരു തുള്ളി വെള്ളം പോലും അതിനെക്കാളും വിലയേറിയതാവും. നിങ്ങൾ ഇത്ര കോടി രൂപ കയ്യിൽ ഉള്ള ആളാണെന്നുവെച്ച് രണ്ടു ബിരിയാണി തിന്നാൻ പറ്റുമോ? ഡയമണ്ട് പാത്രത്തിൽ കുടിച്ചാലും പച്ചവെള്ളത്തിനു ഒരേ രുചി തന്നെയല്ലേ? കിടന്നുറങ്ങിക്കഴിഞ്ഞാൽ ചുറ്റുമുള്ള ആഡംബര വസ്തുക്കൾ എത്ര ലക്ഷം മുടക്കി വാങ്ങിച്ചതായാലും ഉണരുന്നത് വരെ നിങ്ങൾ മറക്കില്ലേ?
സത്യത്തിൽ പുച്ഛം തോന്നുകയാണ് ഈ കപട രാഷ്ട്രീയക്കാരോടും ഇത്തരം ബിസിനസ്സുകാരോടും ,സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ ശരീരം വിൽക്കുന്ന അമ്മമാർക്കിടയിൽ,ഒരു ചാൺ വയറിനു വേണ്ടി കൂലിപ്പണി ചെയ്യുന്ന പിഞ്ചു കുഞ്ഞുങ്ങൾക്കിടയിൽ,ഈ അളവില്ലാത്ത പണവും കെട്ടിപ്പിടിച്ചു ഒരു ദിവസം ആരുമറിയാതെ ചത്ത് മണ്ണടിയുന്ന പേക്കോലങ്ങളോട് ,
ഒരവസരം കിട്ടിയിരുന്നെങ്കിൽ വഴിയരികിലെ ഫ്‌ളക്‌സുകളിൽ ചിരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ എല്ലാം എടുത്തു ദൂരെ കളഞ്ഞിട്ടു ആ വട മോഷ്ട്ടിച്ച കുട്ടിയുടെയും, വിക്രമന്റെയും ഒക്കെ പടം ഞാൻ അവിടെ വെച്ചേനെ,അവർ ഈ കള്ളന്മാരെ നോക്കി ചിലപ്പോ പറയും ,
മോഷ്ട്ടിച്ചോ സാറന്മാരെ ,.....വയറു നിറക്കാൻ, അല്ലാതെ മോഷ്ടിക്കാൻ വേണ്ടി മാത്രം ജീവിക്കാതെ എന്ന് .....കഷ്ട്ടം.