- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മരിച്ചവൻ അന്ത്യശ്വാസം വലിക്കുന്നതിനു മുൻപ് ഒരു നിമിഷമെങ്കിലും കരുതിക്കാണും; ഇനി എനിക്ക് വിശക്കില്ലല്ലോ, ഇനി മോഷ്ടിക്കേണ്ടി വരില്ലല്ലോ എന്ന്; അതിനവൻ ഈ തല്ലിക്കൊന്ന പുണ്യവാന്മാരോട് ഒരു പക്ഷെ ഉള്ളിൽ നന്ദിയും പറഞ്ഞു കാണും: ആദിവാസി യുവാവിനെ സഞ്ചിയിൽ മല്ലിയുണ്ടെന്ന പേരിൽ തല്ലിക്കൊന്നു! അജോയ് കുമാർ എഴുതുന്നു
സത്യം പറഞ്ഞാൽ ഒരിക്കലും ന്യായീകരിക്കാൻ ആവാത്ത തെറ്റുകൾ ചെയ്തവരെ സമൂഹം ഇങ്ങനെ തന്നെ ശിക്ഷിക്കണം. അതേ സമയം സമൂഹത്തിനു മാതൃക ആയി നിൽക്കേണ്ട ചില മഹാത്മാക്കൾ അറിയാതെ ചെയ്തു പോകുന്ന ചെറു പിഴവുകൾ നാം കണ്ണടച്ച് വെറുതെ വിടുകയും വേണം.അതല്ലേ നാട്ടു നടപ്പ്. അതേ സമയം സോഷ്യൽ മീഡിയയോ? നേരത്തെ പറഞ്ഞ ഭീകര കുറ്റവാളികളെ ന്യായീകരിക്കും. പക്ഷെ പാവം മഹാത്മാക്കൾ നഗ്‌നരാണെന്നും വിളിച്ചു കൂവും. എന്തൊരു വിരോധാഭാസം. വിജയ് മല്യ.നീരവ് മോദി ,ഇവരൊക്കെ എത്രയോ ബുദ്ധിമുട്ടിയാണ് ഇത്രയും കാശു ചേർത്ത് വെച്ചത്? ഒരു ലക്ഷം രൂപ ലോൺ തരണമെങ്കിൽ പത്തു ലക്ഷം രൂപയുടെ ജാമ്യവും വീടിനു മുന്നിലെ റോഡ് എഴുതികൊടുക്കാനും വരെ ആവശ്യപ്പെടുന്ന ബാങ്കുകളിൽ നിന്നും പതിനായിരം കോടി ഒക്കെ അടിച്ചു മാറ്റി മുങ്ങി ,വളർന്നു വരുന്ന യുവാക്കൾക്ക് മാതൃക ആയ രണ്ടു വ്യക്തിത്വങ്ങൾ.സോഷ്യൽ മീഡിയ എന്ന ചില്ലു കൂട്ടിൽ ഇരുന്നു ഓരോന്ന് എഴുതി വിടുന്ന പുങ്കവന്മാർക്ക് ഇവർ പെട്ട പാട് വല്ലതും അറിയണോ? എപ്പോൾ വേണോ , എവിടെ വെച്ച് വേണോ, കണ്ണിൽ കാണുന്ന ഏതു പെണ്ണിനെയും കൊന്നിട്ടായ
സത്യം പറഞ്ഞാൽ ഒരിക്കലും ന്യായീകരിക്കാൻ ആവാത്ത തെറ്റുകൾ ചെയ്തവരെ സമൂഹം ഇങ്ങനെ തന്നെ ശിക്ഷിക്കണം. അതേ സമയം സമൂഹത്തിനു മാതൃക ആയി നിൽക്കേണ്ട ചില മഹാത്മാക്കൾ അറിയാതെ ചെയ്തു പോകുന്ന ചെറു പിഴവുകൾ നാം കണ്ണടച്ച് വെറുതെ വിടുകയും വേണം.അതല്ലേ നാട്ടു നടപ്പ്. അതേ സമയം സോഷ്യൽ മീഡിയയോ? നേരത്തെ പറഞ്ഞ ഭീകര കുറ്റവാളികളെ ന്യായീകരിക്കും. പക്ഷെ പാവം മഹാത്മാക്കൾ നഗ്‌നരാണെന്നും വിളിച്ചു കൂവും. എന്തൊരു വിരോധാഭാസം.
വിജയ് മല്യ.നീരവ് മോദി ,ഇവരൊക്കെ എത്രയോ ബുദ്ധിമുട്ടിയാണ് ഇത്രയും കാശു ചേർത്ത് വെച്ചത്? ഒരു ലക്ഷം രൂപ ലോൺ തരണമെങ്കിൽ പത്തു ലക്ഷം രൂപയുടെ ജാമ്യവും വീടിനു മുന്നിലെ റോഡ് എഴുതികൊടുക്കാനും വരെ ആവശ്യപ്പെടുന്ന ബാങ്കുകളിൽ നിന്നും പതിനായിരം കോടി ഒക്കെ അടിച്ചു മാറ്റി മുങ്ങി ,വളർന്നു വരുന്ന യുവാക്കൾക്ക് മാതൃക ആയ രണ്ടു വ്യക്തിത്വങ്ങൾ.സോഷ്യൽ മീഡിയ എന്ന ചില്ലു കൂട്ടിൽ ഇരുന്നു ഓരോന്ന് എഴുതി വിടുന്ന പുങ്കവന്മാർക്ക് ഇവർ പെട്ട പാട് വല്ലതും അറിയണോ?
എപ്പോൾ വേണോ , എവിടെ വെച്ച് വേണോ, കണ്ണിൽ കാണുന്ന ഏതു പെണ്ണിനെയും കൊന്നിട്ടായാലും അപ്പോൾ തന്നെ പ്രാപിക്കണം എന്നും അത് എങ്ങനെ ചെയ്യണം എന്നും യുവാക്കളെ പഠിപ്പിച്ച ഗോവിന്ദച്ചാമി. അയാൾ ഒരു കൈ ഇല്ലെങ്കിൽ പോലും എന്ത് ഭംഗിയായാണ് ഇതൊക്കെ ചെയ്തത്. അദ്ദേഹത്തെയും സോഷ്യൽ മീഡിയ എന്തൊക്കെ ആണ് പറയുന്നത് ? പക്ഷെ ഏക ആശ്വാസം നാട്ടിലെ നീതി ന്യായ വ്യവസ്ഥയാണ്.അവർ അദ്ദേഹത്തെ ഒന്നും ചെയ്യില്ല.ആശ്വാസം
ഒരു കോടി രൂപ കൈക്കൂലി വാങ്ങുമ്പോൾ പ്രമുഖൻ ആക്കുന്ന,നൂറു രൂപ വാങ്ങുമ്പോൾ വീട്ടഡ്രസ്സ് ഉൾപ്പടെ കൊടുക്കുന്ന പത്രങ്ങളും ചാനലുകളും.പരസ്യം കൊടുത്താൽ പിന്നെ ചെയ്യുന്ന കൃത്യങ്ങൾ ഒക്കെ കണ്ണടച്ച് വിടുന്ന അവരൊക്കെ ആണ് ഏക ആശ്വാസം.
ഇതൊക്കെ ഇപ്പൊ പറയാൻ കാര്യം, ചെയ്ത തെറ്റിന് അർഹിച്ച ശിക്ഷ കയ്യോടെ കൊടുത്ത ഒരു പറ്റം ആൾക്കാരെ അഭിനന്ദിക്കാനാണ്. പലചരക്കു കടയിൽ നിന്നും ആഹാരം കഴിക്കാൻ വേണ്ടി സാധനങ്ങൾ മോഷ്ട്ടിക്കുക എന്ന് വച്ചാൽ? ഇന്നത്തെ നമ്മുടെ നാടിന്റെ അവസ്ഥ വെച്ച് അത് പുറത്തുള്ളവർ അറിഞ്ഞാൽ നമ്മൾ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? ഇല്ല. അപ്പോൾ എന്ത് ചെയ്യണം.അവനെ അടിച്ചും ചവിട്ടിയും അങ്ങ് കൊന്നേക്കണം. പ്രശനം തീർന്നല്ലോ.നന്നായി.കുറച്ചു കൂടി ഉപദ്രവിച്ചു വേണമായിരുന്നു കൊല്ലാൻ, ഇത് കണ്ട ഒരുത്തനും പട്ടിണി കാരണം ഇനി മോഷ്ടിക്കില്ലല്ലോ. അവന്മാർക്ക് അങ്ങനെ തന്നെ വേണം
മരിച്ചവൻ അന്ത്യശ്വാസം വലിക്കുന്നതിനു മുൻപ് ഒരു നിമിഷമെങ്കിലും കരുതിക്കാണും. ഇനി എനിക്ക് വിശക്കില്ലല്ലോ. ഇനി മോഷ്ടിക്കേണ്ടി വരില്ലല്ലോ എന്ന്. അതിനവൻ ഈ തല്ലിക്കൊന്ന പുണ്യവാന്മാരോട് ഒരു പക്ഷെ ഉള്ളിൽ നന്ദിയും പറഞ്ഞു കാണും. പക്ഷെ ആർക്കു വേണം അവന്റെ നന്ദി....മലയാളിയുടെ അഭിമാനം ഇല്ലാതെ ആക്കാൻ ജനിച്ചവൻ. ശേ.... പറയാൻ പോലും ലജ്ജ തോന്നുന്നു..... നീ മരിച്ചത് തന്നെയാണ് നല്ലത്. കോടികളുടെ കണക്കിനിടയിൽ വിശപ്പും കൊണ്ട് വന്നവനെ...നീ മരിച്ചത് തന്നെയാണ് നല്ലത്.