ൾസർ സുനി,യമഹ വിനോദ്,ബുള്ളറ്റ് ശങ്കർ, ബെൻസ് വാസു, ഈ തരം പേരുകൾ ഒക്കെ കേൾക്കാൻ കൊള്ളാം, അപമാനിക്കപ്പെട്ട നടിയുടെ കേസിൽ ഇത് പോലെ പേരുള്ള ഏതെങ്കിലും പ്രതി പിടിക്കപ്പെട്ടാൽ തന്നെ ഗോവിന്ദ ചാമിക്കൊപ്പം ഉമ്മ കൊടുത്തു അകത്തിടാൻ ഒരാൾ ,എന്നതിൽ കവിഞ്ഞൊന്നുമില്ല നമ്മുടെ നിയമവ്യവസ്ഥയിൽ.

വക്കീൽ ആളൂരിന് ഊരാൻ ഒരു കേസും കൂടി,പരമാവധി അത്ര തന്നെ, അതിനപ്പുറം ഒന്നും സംഭവിക്കില്ല, അത് തന്നെയാണ് ഇവന്റെ ഒക്കെ ധൈര്യവും. അടുത്ത മാസം അവൻ പുറത്തിറങ്ങി ഇതിലും വലിയ ആരെ എങ്കിലും പീഡിപ്പിക്കാൻ പോകും, ധനത്താലും ആൾ ബലത്താലും ഇത്രയും പരിരക്ഷയുള്ള ഒരു പ്രശസ്ത വ്യക്തിക്ക് ഈ അവസ്ഥയാണെങ്കിൽ സമൂഹത്തിലെ താഴെത്തട്ടിൽ ഉള്ള പാവങ്ങളുടെ സ്ഥിതി സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല ,എങ്ങോട്ടാണ് നമ്മുടെ ഈ പോക്ക്

സത്യം പറഞ്ഞാൽ പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീക്ക് ഒന്ന് കഴുകിയാൽ അവളുടെ ശരീരത്തിലെ അഴുക്കു പോകും ,പിന്നെ ഉള്ളത് ആ ഷോക്ക് ആണ്,അനുവാദം ഇല്ലാതെ ഒരന്യ പുരുഷൻ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഏതൊരു പെണ്ണിനും വരുന്ന മാനസിക ആഘാതം,അത് കാലത്തിനെ മായ്ക്കാൻ കഴിയു ,ദൈവം അവർക്ക് അതിനുള്ള ശക്തി കൊടുക്കട്ടെ പക്ഷെ ഈ നരാധമന്മാരുടെ മനസിലെ അഴുക്കുണ്ടല്ലോ ,എങ്ങനെയൊക്കെ കഴുകിയാലും അത് പോവില്ല,ഒരുകാലത്തും പോവില്ല ,പകരം അത് കൂടുതൽ പെരുകി പടരുകയേ ഉള്ളു . അതുകൊണ്ട് തന്നെ അതിനി കഴുകുകയും വേണ്ട, കുറേക്കാലമായല്ലോ ഈ കഴുകൽ നടക്കുന്നു, ഇനി അതങ്ങു നിറുത്താം.

പകരം ഏതെങ്കിലും ഒരു കാടൻ നിയമം പ്രാബല്യത്തിലാക്കി അതങ്ങു മുറിച്ചു കളഞ്ഞാൽ മതി...പറ്റുമോ? തലയല്ല... തല പോയാൽ എല്ലാം പോയില്ലേ, അങ്ങനെ അവൻ സുഖിക്കണ്ട,. ലത് തന്നെ...ലത് ..അതങ്ങു മുറിച്ചു കളഞ്ഞാൽ മതി...പറ്റുമോ? നീതി പീഠമ.

ഇത് വരെ ചെയ്തവനും ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നവനും, സകലവനും ഒരു പാഠമാകട്ടെ. വീട്ടിലിരുന്നു പോസ്റ്റ് ഇട്ടു പ്രതികരിക്കാൻ മാത്രം അറിയാവുന്ന ഒരു സാദാ മലയാളിയുടെ അപേക്ഷയാണ്