- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ചിലപ്പോൾ കഥാപാത്രം നടനെ വിഴുങ്ങും; ചിലപ്പോൾ നടൻ കഥാപാത്രത്തെയും; ലാലേട്ടനും മമ്മുക്കയും എല്ലാം ഇനി ഞങ്ങൾക്ക് അവാർഡുകൾ വേണ്ട എന്ന് പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞു; വിനായകന്റെ നേട്ടത്തിൽ തുടങ്ങുന്ന ഒരു അവാർഡ് ചിന്ത....
വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടി, വളരെ നല്ല കാര്യം,അർഹിക്കുന്ന അംഗീകാരം, കമ്മട്ടിപ്പാടത്തിലെ ഗംഗ ഒരു നീറ്റലായി ഇപ്പോഴും മനസിലുണ്ട്. ചോക്ലേറ്റ് നടന്മാരെ മാത്രം എന്നും ആദരിച്ചിരുന്ന ഏഷ്യാനെറ്റ് പോലുള്ള ചാനൽ അവാർഡുകളുടെ മുഖത്തേറ്റ ഒരു അടിയാണ് ഈ അവാർഡ് എന്ന് പറയാം, സംസ്ഥാന അവാർഡ് പണ്ടും ഇത് പോലെ അർഹിക്കുന്നവർക്ക് കിട്ടിയിട്ടുണ്ട് എന്നാണ് ഓർമ്മ. പക്ഷെ എനിക്ക് മനസിലാകാത്ത മറ്റൊരു കാര്യം ഇതാണ്,ഈ അവാർഡ് വിനായകൻ മോഹൻലാലുമായി ദ്വന്ദ യുദ്ധം നടത്തി തട്ടിപ്പറിച്ചതു പോലെ ആണ് പലരുടെയും പ്രതികരണം കണ്ടപ്പോൾ തോന്നിയത് ,അങ്ങനെ അവാർഡ് ഏതു വിധേനയും കരസ്ഥമാക്കാൻ നടക്കുന്ന ഒരാൾ ആണ് മോഹൻ ലാൽ എന്ന് എനിക്ക് തോന്നിയിട്ടില്ല, സത്യം പറഞ്ഞാൽ , ലാലേട്ടനും മമ്മുക്കയും എല്ലാം ഇനി ഞങ്ങൾക്ക് അവാർഡുകൾ വേണ്ട എന്ന് പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞു, അവർ ഒക്കെ മലയാളി മനസുകളിൽ അവാർ്ഡുകളെക്കാൾ വളർന്നു കഴിഞ്ഞവരാണ് ,ഒരു അവാർഡ് കൊണ്ട് മഹത്വവൽക്കരിക്കപ്പെടേണ്ട ആവശ്യം ഇനിയും അവർക്കുണ്ടെന്നു തോന്നുന്നില്ല, അവർ ഒക്കെ ഏതു റോൾ
വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടി, വളരെ നല്ല കാര്യം,അർഹിക്കുന്ന അംഗീകാരം, കമ്മട്ടിപ്പാടത്തിലെ ഗംഗ ഒരു നീറ്റലായി ഇപ്പോഴും മനസിലുണ്ട്. ചോക്ലേറ്റ് നടന്മാരെ മാത്രം എന്നും ആദരിച്ചിരുന്ന ഏഷ്യാനെറ്റ് പോലുള്ള ചാനൽ അവാർഡുകളുടെ മുഖത്തേറ്റ ഒരു അടിയാണ് ഈ അവാർഡ് എന്ന് പറയാം, സംസ്ഥാന അവാർഡ് പണ്ടും ഇത് പോലെ അർഹിക്കുന്നവർക്ക് കിട്ടിയിട്ടുണ്ട് എന്നാണ് ഓർമ്മ.
പക്ഷെ എനിക്ക് മനസിലാകാത്ത മറ്റൊരു കാര്യം ഇതാണ്,ഈ അവാർഡ് വിനായകൻ മോഹൻലാലുമായി ദ്വന്ദ യുദ്ധം നടത്തി തട്ടിപ്പറിച്ചതു പോലെ ആണ് പലരുടെയും പ്രതികരണം കണ്ടപ്പോൾ തോന്നിയത് ,അങ്ങനെ അവാർഡ് ഏതു വിധേനയും കരസ്ഥമാക്കാൻ നടക്കുന്ന ഒരാൾ ആണ് മോഹൻ ലാൽ എന്ന് എനിക്ക് തോന്നിയിട്ടില്ല, സത്യം പറഞ്ഞാൽ , ലാലേട്ടനും മമ്മുക്കയും എല്ലാം ഇനി ഞങ്ങൾക്ക് അവാർഡുകൾ വേണ്ട എന്ന് പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞു, അവർ ഒക്കെ മലയാളി മനസുകളിൽ അവാർ്ഡുകളെക്കാൾ വളർന്നു കഴിഞ്ഞവരാണ് ,ഒരു അവാർഡ് കൊണ്ട് മഹത്വവൽക്കരിക്കപ്പെടേണ്ട ആവശ്യം ഇനിയും അവർക്കുണ്ടെന്നു തോന്നുന്നില്ല, അവർ ഒക്കെ ഏതു റോൾ ചെയ്താലും നമ്മൾ ഇനി അതിൽ കാണുക ആ നടന്മാരെ ആണ്,കഥാപാത്രങ്ങളെ ആയിരിക്കില്ല , മോഹൻ ലാലിന്റെ പുലിമുരുകൻ ആണ് നമ്മൾ കാണുക, മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പനെയും, പക്ഷെ പണ്ടോ? പണ്ട് സന്മനസുള്ളവർക്കു സമാധാനത്തിലെ ഗോപാലകൃഷ്ണപ്പണിക്കരെ ആണ് നമ്മൾ കണ്ടത്,ഗാന്ധിനഗറിൽ രാംസിങിനെയും, മോഹൻലാൽ എന്ന നടനെ അല്ല, അമരത്തിലെ അച്ചൂട്ടിയെ ആണ് നമ്മൾ കണ്ടത് മമ്മൂട്ടിയെ അല്ല,പക്ഷെ ആ കാലത്തിൽ നിന്നൊക്കെ അവർ ഒരുപാടു വളർന്നു.
ഇത് എല്ലായിടത്തും സംഭവിക്കുന്നതാണ്, ചിലപ്പോൾ കഥാപാത്രം നടനെ വിഴുങ്ങും, ചിലപ്പോൾ നടൻ കഥാപാത്രത്തെയും , റോജർ മൂർ ഏതു വേഷം ചെയ്താലും ഞാൻ ഓർക്കുക ജെയിംസ് ബോണ്ട് ആ റോൾ ചെയ്യുന്നു എന്നാണ്,റോവർ ആറ്റ്കിൻസൺ ഇനി ഏതൊക്കെ റോൾ ചെയ്താലും ഞാൻ കാണുക മിസ്റ്റർ ബീനിനെയാവും,അത് കഥാപാത്രം നടനെ വിഴുങ്ങിയതുകൊണ്ടാണ് അതെ സമയം ,രജനികാന്ത്, അമിതാബ് ബച്ചൻ , ജാക്കി ചാൻ ഒക്കെ ഏതു വേഷം ചെയ്താലും നമ്മൾ അവരെ ആണ് കാണുക, അവർ അവതരിപ്പിക്കുന്ന കഥാപാത്രം,അത് നമ്മൾക്ക് അങ്ങനെയേ അംഗീകരിക്കാൻ പറ്റൂ.
ഏതായാലും ഈ അവാർഡിന്റെ തിളക്കത്തിൽ നമ്മൾ ഇപ്പോൾ വിനായകനെ കണ്ടെടുത്തു, ഇനി അയാളെ പൊക്കി മാനം മുട്ടിക്കും,എന്നിട്ടു അവിടെ നിന്നും താഴെ ഇടും . അതിന് നിന്ന് തരുന്ന ഇനം അല്ല ആൾ എന്നാണ് ഇത് വരെ തോന്നിയ കാര്യം ,നല്ലത് വിനായകനെ പോലെ ഉള്ള പ്രതിഭകൾ ഇനിയും ഉണ്ട്, മലയാള സിനിമയിൽ .ഇത് വരെയും താരങ്ങൾ ആയി മാറാത്തവർ . അവർക്ക് കഥാപാത്രങ്ങൾ ആയി ജീവിക്കാൻ കഴിയും, മലയാള സിനിമക്ക് ഒരുപാടു നല്ല ഓർമ്മകൾ സമ്മാനിക്കാൻ കഴിയും, അതിനു അവർക്കാവട്ടെ എന്നാശംസിക്കുന്നു.
പിന്നെ ,ഒരാൾ കഷ്ടപ്പെട്ട് അഭിനയിച്ചു തന്റെ കഴിവ് തെളിയിക്കുമ്പോൾ, അതിന് അർഹിക്കുന്ന അംഗീകാരം കിട്ടുമ്പോൾ അത് കേവലം അയാളുടെ നിറത്തിലും കുലത്തിലും ചുറ്റുപാടുകളിലും കൊണ്ട് കെട്ടുന്നത് വളരെ മോശമാണ്, ആ പ്രതിഭയെ അപമാനിക്കലാണ് , അത് നമ്മൾ ചെയ്യരുത്, അപേക്ഷയാണ്...