കുവൈറ്റ് : ആലപ്പുഴ, കായംകുളം പത്തിയൂർ സ്വദേശി രണ്ട് വൃക്കകളും തകരാറിലയ മഞ്ചുവിന്റെ ചികിത്സാ സഹായ നിധിയിലേക്ക് കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK ) എന്ന സംഘടന ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെയും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60മത് വാർഷിക ആഘോഷങ്ങളുടെയും ഭാഗമായി നടത്തുന്ന ജീവികാരുണ്യ പ്രവത്തനങ്ങളുടെ തുടർച്ചയായി നൽകിയ ഒരു ലക്ഷo രൂപ AJPAK ന്റെ രക്ഷാധികാരി ബാബു പനമ്പള്ളി കായംകുളം MLA ശ്രീമതി യു. പ്രതിഭയ്ക്ക് കൈമാറി.

പ്രസ്തുത ചടങ്ങിൽ പൗരസമിതി അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു. AJPAK നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളും അജ്പകിന്റെ സാരഥികളായ പ്രസിഡന്റ് രാജീവ് നടിവിലേമുറി, ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ , ട്രെഷറർ കുരിയൻ തോമസ് , പ്രോഗ്രാം കൺവീനർ സിറിൽ ജോൺ അലക്‌സ് ചമ്പക്കുളം , വൈസ് പ്രസിഡന്റ് മാത്യു ചെന്നിതല, പ്രോഗ്രാം ജോയിന്റ് കൺവീനഴ്സ് അനിൽ വള്ളികുന്നം ലിബു പായിപ്പാട് , സുമേഷ് കൃഷ്ണൻ , അബ്ദുൽ റഹ്‌മാൻ പുഞ്ചിരി തുടങ്ങി അനേകം വരുന്ന അജപാക് അംഗങ്ങളുടെ സുമനസ്സിനെ നന്ദി പൂർവം ഓർമിച്ചു . ചികിത്സ സഹായ സമിതി കൺവീനർ ബിജു പത്തിയൂർ മഞ്ജുവിന്റെയും കുടുംബത്തിന്റെയും പേരിൽ അജ്പകിന് നന്ദി അറിയിക്കുകയും അജ്പകിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു...